വറ്റിവരണ്ട് ചുവന്നു ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നിവയാണ് ലക്ഷണങ്ങള്‍.
പൊള്ളുന്ന ചൂടില്‍ വെന്തുരുകുകയാണ് കേരളം. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. സൂര്യാഘാതമേറ്റ് രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ കാലാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
ലക്ഷണങ്ങള്‍
1. ചൂടില്‍ കഠിനമായി അധ്വാനിക്കുന്നവര്‍ക്കാണ് സൂര്യാഘാത സാധ്യത. വറ്റിവരണ്ട് ചുവന്നു ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നിവയാണ് ലക്ഷണങ്ങള്‍. പേശികളിലെ കോശങ്ങള്‍ നശിക്കുകയും വൃക്കകള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യാം. തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണ കാരണമുയേക്കാം.
2. ചൂടുകുരു, നിര്‍ജലീകരണം, സൂര്യാതപം മൂലമുണ്ടാകുന്ന പൊള്ളല്‍, തളര്‍ച്ച, തിണര്‍പ്പ്, കോച്ചിവലിവ്, ശരീരവേദന, വിറയല്‍, ക്ഷീണം, ഉണങ്ങിവരണ്ട വായ, മൂത്രം മഞ്ഞനിറമാകുക എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
3. കുഴിഞ്ഞുതാണ കണ്ണുകള്‍, ഉണങ്ങി വരണ്ട ത്വക്ക്, മൂത്രതടസം, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
4. അമിതമായ ദാഹം, മയക്കം, കൂടിയ നാഡിമിടിപ്പ്, മനം പുരട്ടല്‍, ഛര്‍ദ്ദി, പേശിവലിവ്, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവയാണ് തളര്‍ച്ചയുടെ ലക്ഷണങ്ങള്‍.
ഇക്കാര്യങ്ങള്‍ പാലിക്കാം
1. രാവിലെ 11 മണി മുതല്‍ മൂന്നുവരെയുള്ള പുറംജോലികള്‍ ഒഴിവാക്കണം.
2. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം, പഴങ്ങള്‍, പഴച്ചാറുകള്‍, പച്ചക്കറി സാലഡുകള്‍ എന്നിവ ധാരാളമായി കഴിക്കുക.
3. മദ്യം നിര്‍ജലീകരണത്തിന് കാരണമായതിനാല്‍ ഒഴിവാക്കണം. ചായ, കാപ്പി എന്നിവയും നിര്‍ബന്ധമാണെങ്കില്‍ മാത്രം കഴിക്കുക. പകല്‍ സമയങ്ങളില്‍ ഇവയും ഒഴിവാക്കാന്‍ ശ്രമിക്കുക.
4. അനാവൃതമായ ശരീരഭാഗങ്ങളില്‍ അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കുന്ന ലേപനങ്ങള്‍ പുരട്ടണം.
5. അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. സൂര്യാതപമേറ്റതായി തോന്നിയാല്‍ ഉടന്‍ തണലത്തേക്ക് മാറിനില്‍ക്കണം.
6. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ വെയിലേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.
7. പുറത്തേയ്ക്കു പോകേണ്ട സാഹചര്യങ്ങളില്‍ തൊപ്പി/കുട ഉപയോഗിക്കുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment