മലയാളികളുടെ പ്രിയപ്പെട്ട പഴവര്‍ഗ്ഗങ്ങളില്‍ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതല്‍ രാജ്യങ്ങള്‍ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് കൂടിയിട്ടുണ്ടെന്നും അവോക്കാഡോ വ്യാപാരികള്‍ പറയുന്നു.
കൊച്ചി: അന്താരാഷ്ട്ര കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ടിന്റെ അവക്കാഡോയുടെ കേരളത്തിലെ ട്രേഡ് ലോഞ്ച് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ഇന്ത്യ ജനറല്‍ മാനേജര്‍ അജയ് ടി. ജെ. നിര്‍വഹിച്ചു. മലയാളികളുടെ പ്രിയപ്പെട്ട പഴവര്‍ഗ്ഗങ്ങളില്‍ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതല്‍ രാജ്യങ്ങള്‍ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് കൂടിയിട്ടുണ്ടെന്നും അവോക്കാഡോ വ്യാപാരികള്‍ പറയുന്നു. ആയിരം രൂപയോളം കിലോയ്ക്ക് വില വരുന്ന അവക്കാഡോ നിലവില്‍ കേരളത്തില്‍ 300-400 രൂപക്ക് ലഭിക്കാന്‍ നികുതി കുറവ് സഹായിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള അവോക്കാഡോ ഫാമിംഗ് ആന്റ് ട്രേഡിംഗ് കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ട് കൊച്ചി ആസ്ഥാനമായുള്ള ഈഡന്‍ ഫ്രൂട്ട്സ് ഇന്റര്‍നാഷണലുമായി സഹകരിച്ചു കൊണ്ടാണ് വിദേശ അവക്കാഡോ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കൊച്ചി തുറമുഖം വഴി അവക്കാഡോ എത്തിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
യൂറോപ്പ് , മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യം കൊണ്ട് അവക്കാഡോ കേരളീയര്‍ക്ക് പരിചിതമായ പഴമാണെന്ന് ഈഡന്‍ ഫ്രൂട്ട്സ് മാനേജിംഗ് ഡയറക്ടര്‍ കമറുദ്ധീന്‍ സിഎച്ച് പറഞ്ഞു. ലോകവിപണിയില്‍ 15 മുതല്‍ 20 ശതമാനം വരെയാണ് അവക്കാഡോ ഉപഭോഗം. എന്നാല്‍ ഇന്ത്യയില്‍ ഇത് 100 ശതമാനമാണ്. ഈ വര്‍ഷവും അവക്കാഡോ വില്പനയില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്ന് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ജനറല്‍ മാനേജര്‍ അജയ് ടിജി പറഞ്ഞു. ഇന്ത്യയിലേക്കുള്ള അവക്കാഡോ ഇറക്കുമതിയുടെ 50 ശതമാനവും വെസ്റ്റ്ഫാലിയയില്‍ നിന്നാണ്. 2021-ല്‍ ഇന്ത്യയിലേക്ക് 1,000 ടണ്‍ അവോക്കാഡോയാണ് ഇറക്കുമതി ചെയ്തത്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 2,000, 4,000 ടണ്ണായും ഇറക്കുമതി ഇരട്ടിയായി. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് 8,000 ടണ്ണായി ഇറക്കുമതി ഉയരുമെന്നുമാണ്.
പെറു, ചിലി, ന്യൂസിലാന്‍ഡ്, കെനിയ, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ഓസ്ട്രേലിയ, യുഗാണ്ട എന്നിവിടങ്ങളില്‍ നിന്ന് വിമാനമാര്‍ഗം ഇന്ത്യയിലേക്ക് അവക്കാഡോ പഴങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍, കുത്തനെയുള്ള വിമാന ചിലവും 35 ശതമാനത്തോളം നികുതിയും കാരണം വലിയ വില വര്‍ധനവാണ് കേരളത്തിലെ മാര്‍ക്കറ്റില്‍ ഈ പഴങ്ങള്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായത്. നിലവില്‍ ടാന്‍സാനിയയും, ഓസ്ട്രേലിയയും അവക്കാഡോ ഇറക്കുമതി നികുതി പൂര്‍ണ്ണമായും ഒഴിവാക്കി. കടല്‍ വഴിയുള്ള ഇറക്കുമതി റീട്ടെയില്‍ പോയിന്റില്‍ വില കുറയാന്‍ സഹായിച്ചിട്ടുണ്ട്. കേരളത്തിലേത് മികച്ച മാര്‍ക്കറ്റാണ്. മലയാളിയുടെ ദിനചര്യയില്‍ പഴവര്‍ഗ്ഗങ്ങളുടെ ഉപഭോഗം കൂടിയിട്ടുണ്ട്. 300 രൂപക്ക് മുകളില്‍ വില വരുന്ന അവക്കാഡോയുടെ ഉപഭോഗം കേരളത്തില്‍ സമീപകാലത്ത് വര്‍ധിച്ചത് കേരളത്തിന്റെ വാങ്ങല്‍ ശേഷിയുടെ പ്രതിഫലനമാണെന്ന് അജയ് ടിജി പറഞ്ഞു.
കേരളത്തില്‍ ഇടുക്കി, വയനാട്, പത്തനംതിട്ട, ചില ജില്ലകളുടെ കിഴക്കന്‍ മേഖലകള്‍ തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഒരു ഫലവൃക്ഷമാണ് അവക്കാഡോ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അവക്കാഡോ ധാരാളമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും അതൊക്കെ പ്രാദേശിക ഉപഭോഗത്തിന് മാത്രമേ തികയുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള പഴവര്‍ഗ്ഗമാണ് അവക്കാഡോ പഴം. വെണ്ണപ്പഴം എന്നാണ് മലയാളത്തില്‍ ഇതിന്റെ നാമം. ലോറേസി എന്ന സസ്യകുടുംബത്തില്‍പ്പെട്ട ഒരു അംഗമാണ് ഈ പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ സംരക്ഷിക്കും. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഒമേഗ -3 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, ബി -6, ഫോളേറ്റ് എന്നിവയുള്‍പ്പെടെ ധാരാളം വിറ്റാമിനുകളും ധാതുക്കളും അവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്.
ദൈനംദിന ഭക്ഷണത്തില്‍ അവക്കാഡോ ഭാഗമാക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കാരണം, അവയിലെ നാരുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പും ദഹനനാളത്തിലെ സൂക്ഷ്മാണുക്കളെ ബാധിക്കുന്നു. രക്തത്തിലെ കൊളസ്‌ട്രോളിന്റെ സാന്ദ്രത കുറയ്ക്കാനും പിത്തരസം കുറയ്ക്കാനും ഷോര്‍ട്ട്-ചെയിന്‍ ഫാറ്റി ആസിഡുകള്‍ വര്‍ദ്ധിപ്പിക്കാനും അവകാഡോ സഹായിക്കും. ആരോഗ്യത്തിന് ആവശ്യമായ പൊട്ടാസ്യവും നാരുകളും അടങ്ങിയ ഇവ ഊര്‍ജസാന്ദ്രവും പോഷക സാന്ദ്രവുമായ പഴമാണ്. ഇന്ത്യന്‍ വിപണിയില്‍ ഐസ്‌ക്രീം, ജ്യൂസുകള്‍ മുതല്‍ ചാറ്റുകള്‍, പാനി പൂരി വരെയുള്ള ഭക്ഷണങ്ങളുടെ ശ്രേണിയില്‍ ഈ പഴം ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യയിലെ വേള്‍ഡ് അവക്കാഡോ ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് സുമിത് സരണ്‍ പറഞ്ഞു.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment