തക്കാളിയില്‍ ചിത്രകീടം

ഇലകളില്‍ക്കൂടി വളഞ്ഞുപുളഞ്ഞു വെള്ള നിറത്തിലുള്ള വരകള്‍ കാണുന്നതാണ് പ്രഥമ ലക്ഷണം. പിന്നീട് ഇവ കരിഞ്ഞ് ഇലകള്‍ നശിച്ചുപോകുന്നു.

By Harithakeralam
2024-04-30

തക്കാളിച്ചെടിയെ ആക്രമിക്കുന്നതില്‍ പ്രധാനിയാണ് ചിത്രകീടം. ഇലകളില്‍ക്കൂടി വളഞ്ഞുപുളഞ്ഞു വെള്ള നിറത്തിലുള്ള വരകള്‍ കാണുന്നതാണ് പ്രഥമ ലക്ഷണം. പിന്നീട് ഇവ കരിഞ്ഞ് ഇലകള്‍ നശിച്ചുപോകുന്നു. ചെറിയ തൈകളിലും വലിയ ചെടികളിലും ഇതിന്റെ ആക്രമണമുണ്ടാകും. വന്നു കഴിഞ്ഞാല്‍ പിന്നെ ഒരു പ്രദേശത്തെ കൃഷി മുഴുവന്‍ നശിപ്പിച്ചേ അടങ്ങൂ. ഗ്രോ ബാഗില്‍ കൃഷി ചെയ്യുന്നവര്‍ ആണെങ്കില്‍ ഒരു വിളയില്‍ ഇത് കണ്ടാല്‍ അത് പൂര്‍ണ്ണമായും അവിടുന്ന് മാറ്റാന്‍ ശ്രദ്ധിക്കണം. ഏകദേശം 30 ദിവസമാണ് ഇവയുടെ ജീവിതചക്രം. പെണ്‍ ഈച്ചകള്‍ ഏകദേശം 250ലേറെ മുട്ടകള്‍ ഇടാന്‍ ശേഷിയുള്ളതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

1. നല്ല പ്രതിരോധ ശേഷിയുള്ള തക്കാളി ഇനങ്ങള്‍ നടാനായി തെരഞ്ഞെടുക്കുക.

2. സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികള്‍ക്ക് താഴെ ഒഴിച്ചു കൊടുക്കുന്നതും ഇലകളില്‍ തളിക്കുന്നതും നല്ലതാണ്. കൂടാതെ ഏതു ചെടിയും മണ്ണില്‍ നടുന്നതിനു മുന്‍പ് സുഡോമോണസ് ലായനിയില്‍ മുക്കി നടുവാന്‍ ശ്രദ്ധിക്കുക.

3. ഫിറമോണ്‍ കെണി തോട്ടത്തില്‍ സ്ഥാപിക്കുന്നതും ഗുണം ചെയ്യും. ഫിറമോണ്‍ വെയ്ക്കുമ്പോള്‍ മണ്ണിലും ഇലകള്‍ക്കിടയില്‍ വയ്ക്കുക.  

4. ഇതുകൂടാതെ ട്രൈക്കോഡര്‍മ ഉപയോഗിക്കുന്നതും ചിത്ര കീടങ്ങളെ ഇല്ലാതാക്കാന്‍ മികച്ച വഴിയാണ്.

5. മള്‍ച്ചിങ് ഷീറ്റ് ഉപയോഗിച്ചു കൃഷി ചെയ്താല്‍ ചിത്രകീടങ്ങളുടെ ആക്രമണം കുറയുമെന്നും ചില കര്‍ഷകര്‍ പറയന്നു.  

6. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഉപയോഗിച്ചും നിയന്ത്രിക്കാം.

Leave a comment

വേരുതീനിപ്പുഴുവിനെയും കായ്തുരപ്പനേയും ജൈവരീതിയില്‍ തുരത്താം

വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള  കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…

By Harithakeralam
ചെടികള്‍ക്കും മുട്ട ഹെല്‍ത്തി ഫുഡ് : എഗ്ഗ് അമിനോ ആസിഡ് തയാറാക്കാം

വേനല്‍മഴ നല്ല പോലെ  മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന്‍ വച്ചു നില്‍ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്‌നക്കാരായി എത്തും. ഇവയെ തുരത്താനും  പച്ചക്കറികളുടെ…

By Harithakeralam
പച്ചക്കറിച്ചെടികള്‍ നിറയെ കായ്കള്‍: പൂന്തോട്ടം പൂത്തുലയും : പഴത്തൊലി മികച്ച വളം

വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…

By Harithakeralam
കീടങ്ങളെ തുരത്തിയാല്‍ വഴുതനയില്‍ ഇരട്ടി വിളവ്

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…

By Harithakeralam
ഇലപ്പേനുകളെ നിയന്ത്രിക്കാന്‍ മഞ്ഞള്‍ സത്ത്

നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…

By Harithakeralam
വെയിലത്തും പച്ചമുളകില്‍ ഇരട്ടി വിളവിന് മാന്ത്രിക വളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
വഴുതനയില്‍ തൈ ചീയല്‍ : ലക്ഷണങ്ങളും പ്രതിവിധിയും

ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…

By Harithakeralam
പടവലത്തില്‍ കൂനന്‍ പുഴു: പന്തലില്‍ വേണം കീടനിയന്ത്രണം

വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs