മഴക്കാല വെണ്ടക്കൃഷിക്ക് ഒരുക്കങ്ങള്‍ തുടങ്ങാം

മഴക്കാല വെണ്ടക്കൃഷി ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണിത്. വിഷു കഴിഞ്ഞാല്‍ വെണ്ടക്കൃഷി തുടങ്ങാമെന്നാണ് പഴമക്കാര്‍ പറയുക.

By Harithakeralam
2024-04-27

കടുത്ത ചൂട് കഴിഞ്ഞു സമൃദ്ധമായൊരു മഴക്കാലം സ്വപ്‌നം കണ്ടിരിക്കുകയാണ് നാമെല്ലാം. മഴക്കാലത്ത് നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. മഴയിലും വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കാന്‍ വിത്തിടുമ്പോള്‍ മുതല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാല വെണ്ടക്കൃഷി ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണിത്. വിഷു കഴിഞ്ഞാല്‍ വെണ്ടക്കൃഷി തുടങ്ങാമെന്നാണ് പഴമക്കാര്‍ പറയുക.

1. രോഗങ്ങളുടെയും കീടങ്ങളുടേയും ആക്രമണം മഴക്കാലത്ത് വെണ്ടയില്‍ കുറവായിരിക്കും. ഇക്കാരണത്താല്‍ മഴ സീസണില്‍ ഏറ്റവുമധികം കൃഷി ചെയ്യുന്ന പച്ചക്കറിയും വെണ്ടയാണ്.  

2. സുസ്ഥിര എന്ന ഇനമാണ് മഴക്കാല കൃഷിക്ക് ഏറെ അനുയോജ്യം. മൊസൈക്ക് രോഗത്തെ ഈയിനം നന്നായി ചെറുക്കും. സല്‍ക്കീര്‍ത്തി, അര്‍ക്ക, അനാമിക, കിരണ്‍ എന്നിവയും  മഴയുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്.

3. വിത്തുകള്‍ ഒരു ദിവസം സ്യൂഡോമോണസ് ലായനിയില്‍ കുതിര്‍ത്ത ശേഷം മാത്രമേ നടാന്‍ പാടുള്ളൂ.

3. വിത്തുകള്‍ ഒരു ദിവസം സ്യൂഡോമോണസ് ലായനിയില്‍ കുതിര്‍ത്ത ശേഷം മാത്രമേ നടാന്‍ പാടുള്ളൂ.

4.കഴിഞ്ഞ വര്‍ഷം വെണ്ട നട്ട സ്ഥലവും  ഗ്രോബാഗും ഇത്തവണ ഒഴിവാക്കണം. ഇവിടെ പയര്‍ നടുകയാണ് നല്ലത്. കീടങ്ങളെ തുരത്താന്‍ ഈ മാര്‍ഗം സ്വീകരിക്കുകയാണ് നല്ലത്.

5. നിലത്തായാലും ഗ്രോബാഗിലാണെങ്കിലും കുമ്മായ പ്രയോഗം നടത്തി മണ്ണൊരുക്കണം.  

6. രണ്ടടി അകലത്തില്‍ വേണം വിത്ത് നടാന്‍, എന്നാല്‍ മാത്രമേ ചെടികള്‍ക്ക് ആരോഗ്യത്തോടെ വളരാന്‍ സാധിക്കൂ.

7. വിത്ത് വിത്തോളം എന്നാണ് പറയുക, വിത്തിന്റെ വലുത്തിന്റെ ആഴത്തില്‍ മാത്രമേ നടാവൂ. വെണ്ട പറിച്ചു നടുന്ന വിളയല്ലെന്നതു പ്രത്യേകം ശ്രദ്ധിക്കുക.

8. ട്രൈക്കോഡര്‍മ ചേര്‍ത്ത ചാണകം അടിവളമായി നല്‍കിയാല്‍ മൊസൈക് രോഗത്തെ ചെറുക്കാം. പൊടിഞ്ഞ കോഴിക്കാഷ്ടവും  എല്ല് പൊടിയും അടിവളമായി നല്‍കുന്നതും ഗുണം ചെയ്യും.

9. 10 ദിവസം കഴിയുമ്പോഴേക്കും ഇലകള്‍ വന്നു തുടങ്ങും, എഗ് അമിനോ ആസിഡ് സ്േ്രപ ചെയ്യുന്നത് നല്ലതാണ്.  

10. ബോറോണ്‍ രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ 15 ദിവസത്തിലൊരിക്കല്‍ സ്േ്രപ ചെയ്തു കൊടുക്കാം.

Leave a comment

മഴക്കാലം ചീരക്കാലം:നിറയെ ഇലകളുണ്ടാകാന്‍ ചില പൊടിക്കൈകള്‍

ഏറെ പോഷകങ്ങള്‍ നിറഞ്ഞ ഇലക്കറിയാണ് ചീര. പണ്ടു കാലം മുതല്‍ക്കേ ചീര നമ്മുടെ ഭക്ഷ്യവസ്തുക്കളുടെ പട്ടികയിലുണ്ട്. കേരളത്തില്‍ കാലവര്‍ഷം തുടങ്ങിയെന്നാണ് പറയുന്നത്. മഴയത്ത് നല്ല വിളവ് തരുന്ന ഇലക്കറിയാണ് ചീര.…

By Harithakeralam
ഒരു പിടി ചോറു മതി, വെള്ളീച്ചയെയും മുഞ്ഞയെയും തുരത്താം

അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവരുടെയും പേടി സ്വപ്‌നമാണ് വെള്ളീച്ചയും മുഞ്ഞയും. പയര്‍, പച്ചമുളക്, വെണ്ട, വഴുതന, പാവയ്ക്ക, പടവലം തുടങ്ങി സകല ചെടികളെയും നശിപ്പിക്കാന്‍ ഈ രണ്ടു കീടങ്ങള്‍…

By Harithakeralam
ഗ്രോബാഗില്‍ വളര്‍ത്താന്‍ മുന്തിരി മുളക്

ഗ്രോബാഗിലെ കുറ്റിച്ചെടിയില്‍ നിറയെ മുന്തിരി കായ്ച്ചു നില്‍ക്കുകയാണോ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. ഇടയ്ക്ക് മനോഹരമായ പൂക്കളും... എന്നാല്‍ സംഗതി മുന്തിരിയല്ല, മുളകാണ്... മുന്തിരി മുളക്. ഏറെ കൗതുകം…

By Harithakeralam
മഴയും വെയിലും :പച്ചക്കറിത്തോട്ടത്തില്‍ വേണം പ്രത്യേക ശ്രദ്ധ

പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…

By Harithakeralam
കൃഷിക്കാലം വരവായി, മഴയോടൊപ്പം കൃഷിയും തുടങ്ങാം

കാലവര്‍ഷം വരവായി. ഇത്തവണ ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി…

By Harithakeralam
തക്കാളി നിറയെ കായ്കളുണ്ടാകാന്‍ പത്ത് മാര്‍ഗങ്ങള്‍

കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്.  കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്.…

By Harithakeralam
ഏതു വെയിലത്തും ചെടികള്‍ തഴച്ചു വളരും, നിറയെ കായ്ക്കും : അടുക്കള അവശിഷ്ടങ്ങള്‍ കൊണ്ടൊരു വളര്‍ച്ചാ ഹോര്‍മോണ്‍

ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…

By Harithakeralam
ഗ്രോബാഗിലെ തക്കാളിച്ചെടിയില്‍ ഇരട്ടി വിളവ്

തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs