ശരീരത്തിന് ഉണര്‍വ് നല്‍കാന്‍ ഏറെ സഹായിക്കുന്ന പഴമാണിത്. ഏതു കാലവസ്ഥയിലും സപ്പോട്ട മികച്ച വിളവുതരും.
ജ്യൂസും ഷെയ്ക്കുമെല്ലാം തയാറാക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന പഴമാണ് സപ്പോട്ട അഥവാ ചിക്കു. സപ്പോട്ട ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ഒരിക്കലെങ്കിലും ഉപയോഗിക്കാത്തവരുണ്ടാകില്ല. ശരീരത്തിന് ഉണര്‍വ് നല്‍കാന്‍ ഏറെ സഹായിക്കുന്ന പഴമാണിത്. ഏതു കാലവസ്ഥയിലും സപ്പോട്ട മികച്ച വിളവുതരും. കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒറീസ, മദ്ധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സപ്പോട്ട വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്.
തൈ നടാം
സപ്പോട്ട കൃഷി ചെയ്യുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് ആവശ്യമാണ്. സപ്പോട്ടയുടെ തൈകള്‍ ബഡ്ഡിങ്,ഗ്രാഫ്റ്റിംഗ് തുടങ്ങിയ രീതികള്‍ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഒപ്പം മാതൃസസ്യത്തിന്റെ മുകുളങ്ങള്‍ ഒട്ടിച്ചു ചേര്‍ത്തും മികച്ച സസ്യങ്ങള്‍ ഉണ്ടാക്കാം. മേയ്,ജൂണ്‍ മാസങ്ങളാണ് കൃഷി ആരംഭിക്കാന്‍ പറ്റിയ സമയം. എന്നാല്‍ കനത്ത മഴക്കാലത്ത് തൈകള്‍ നടാതിരിക്കുന്നതാണ് നല്ലത്. ഏഴ് മുതല്‍ എട്ട് മീറ്റര്‍ വലുപ്പത്തില്‍ തടങ്ങളെടുത്ത് അതില്‍ 60*60*60 വലിപ്പത്തിലുള്ള കുഴികളെടുത്തു വേണം സപ്പോട്ട തൈക നടാന്‍. നടുന്ന സമയത്ത് കമ്പോസ്റ്റോ കാലിവളമോ നല്‍കണം. ഒപ്പം നടുമ്പോള്‍ അര കിലോ എല്ലുപൊടി, അര കിലോ വേപ്പിന്‍പ്പിണ്ണാക്ക് എന്നി തടം ഒന്നിന് എന്ന കണക്കിന് ചേര്‍ത്ത് നടണം. പിന്നീടുള്ള വളപ്രയോഗവും പരിപാലനവും എല്ലാം മറ്റ് ഫല വൃക്ഷങ്ങള്‍ക്ക് ചെയ്യുന്ന പോലെ ചെയ്താല്‍ മതി.
ഗുണങ്ങള്‍
ഫൈബര്‍ ധാരാളം അടങ്ങിയ സപ്പോട്ട പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്, രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനിതു സഹായിക്കും. സപ്പോട്ടയിലടങ്ങിയ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ സപ്പോട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
ഏതു കാലത്തും പഴുത്ത ചക്ക കഴിക്കാനായി വാങ്ങി നട്ട പ്ലാവ് കായ്ച്ച് പഴുത്ത് ചക്ക മുറിച്ചു നോക്കുമ്പോള്‍ രുചിയൊന്നുമില്ലാത്ത ചുളകളാണോ... ബ്രോണ്‍സിങ് എന്ന ബാക്റ്റീരിയല്‍ രോഗമാണിത്. കേരളത്തിലെ പ്ലാവുകളില്‍…
നല്ല പരിചരണം നല്‍കിയാല്‍ ലാഭം നേടാവുന്ന കൃഷിയാണ് പപ്പായ. പത്ത് സെന്റില്‍ 100 അത്യുത്പാദന ശേഷിയുള്ള പപ്പായ തൈ നടാം. തൈ നട്ട് മൂന്ന് - നാല് മാസമാകുമ്പോഴേക്കും കായ്ച്ചു തുടങ്ങും. മൂപ്പായി…
ഈ വര്‍ഷം സംസ്ഥാനത്ത് 1000 ഹെക്ടര്‍ വിസ്തൃതിയില്‍ 11 ഇനം ഫലവൃക്ഷ വിളകളുടെ കൃഷി വ്യാപിപ്പിക്കും. നാടന്‍ ഫലവര്‍ഗ വിളകളായ മാവ്, പ്ലാവ്, വാഴ, പപ്പായ എന്നിവയ്‌ക്കൊപ്പം മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ഡ്രാഗണ്‍…
ഏറെ രുചികരവും പോഷക സമ്പുഷ്ടവുമായ പഴയിനമാണ് ചാമ്പക്ക. ചെറിയ വലിപ്പത്തിലുള്ള നാടന്‍ ചാമ്പ മുതല്‍ ആപ്പിളിന്റെ വലിപ്പമുള്ളവരെയുണ്ട്. കേരളത്തിലെ കാലാവസ്ഥ ചാമ്പയ്ക്ക് ഏറെ നല്ലതാണ്. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള…
പണ്ടൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിരുന്നു തണ്ണിമത്തനിപ്പോള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തിന് കുളിര്‍മ നല്‍കാന്‍ നല്ലൊരു ഭക്ഷ്യവസ്തുവാണ് തണ്ണീര്‍മത്തന്‍.…
കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള…
വീട്ട്മുറ്റത്ത് നല്ലൊരിനം മാവ് നട്ടുവളര്‍ത്തുകയെന്നതു മിക്കവരുടേയും ശീലമാണ്. തണലിനും നല്ല മാമ്പഴം ലഭിക്കാനുമിതു സഹായിക്കും. എന്നാല്‍ മാവ് വെറും നോക്കുകുത്തിയായി മാറുന്നു വേണ്ട വിളവ് ലഭിക്കുന്നില്ലെന്ന…
ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 100 ആപ്പിള്‍ മരങ്ങള്‍, ഇവയില്‍ നിന്നും വര്‍ഷം തോറും ലഭിക്കുന്ന വരുമാനം 38 ലക്ഷം. ഇതില്‍ എന്താണ് പ്രത്യേകതയെന്ന ചോദ്യം മനസില്‍ ഉയര്‍ന്നിട്ടുണ്ടാകുമല്ലേ...? സന്തോഷ് ദേവി കേദാര്‍…
© All rights reserved | Powered by Otwo Designs
Leave a comment