കാപ്‌സിക്കം ഗ്രോബാഗില്‍ വളര്‍ത്താം

പതിവായി കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വൈറ്റമിന്‍ ഇ, എ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ക്യാന്‍സറിനെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

By Harithakeralam
2023-11-02

വിവിധ വിഭവങ്ങള്‍ തയാറാക്കാന്‍ ധാരാളമായി ഉപയോഗിക്കാറുണ്ടെങ്കിലും മലയാളികള്‍ അധികം കൃഷി ചെയ്യാത്ത വിളയാണ് കാപ്‌സിക്കം. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ ഉരുണ്ടിരിക്കുന്ന കാപ്‌സിക്കം കാണാന്‍ തന്നെ നല്ല ചേലാണ്. വലിയ അധ്വാനമൊന്നുമില്ലാതെ നമ്മുടെ വീട്ടില്‍ ഗ്രോബാഗിലോ ചട്ടിയിലോ കാപ്‌സിക്കം വളര്‍ത്തിയെടുക്കാം.

വിത്ത് നടാം

വിത്ത് നട്ടാണ് കാപ്‌സിക്കം കൃഷി ചെയ്യേണ്ടത്. ഗുണനിലവാരമുള്ള വിത്തുകള്‍ വേണം നടാന്‍. എട്ട് മുതല്‍ 10 ദിവസം കൊണ്ടു വിത്ത് മുളയ്ക്കും. നാലോ അഞ്ചോ ഇലപ്പരുവമായാല്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ഗ്രോബാഗിലേക്കോ ചട്ടിയിലേക്കോ തൈ മാറ്റി നടാം.

മണ്ണൊരുക്കാം

നല്ല വായുസഞ്ചാരമുള്ള മണ്ണാണ് കാപ്‌സിക്കം വളരാന്‍ ആവശ്യം. ഇതിനാല്‍ പോര്‍ട്ടിങ്മിശ്രിതത്തില്‍ കമ്പോസ്റ്റ് നിര്‍ബന്ധമായും ചേര്‍ക്കണം. ചാണകപ്പൊടി, കല്ലും മറ്റുമൊന്നുമില്ലാത്ത നല്ല പൊടിമണ്ണ് എന്നിവയും നല്ലതാണ്. കാപ്‌സിക്കം കരുത്തോടെ വളരാനിതു സഹായിക്കും.

പരിചരണം

ടെറസില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യമാണ് കാപ്‌സിക്കം, കാരണം സൂര്യനോട് അതായത് വെയിലിനോട് ഈച്ചെടിക്ക് അത്ര ഇഷ്ടമാണ്. ദിവസം നാലോ അഞ്ചോ മണിക്കൂറെങ്കിലും വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം കാപ്‌സിക്കം നടാന്‍. എന്നാല്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ. നനവ് ആവശ്യത്തിന് മാത്രമേ നല്‍കാവൂ. വെള്ളം വാര്‍ന്നു പോകാനുള്ള സംവിധാനം നിര്‍ബന്ധമായും ഗ്രോബാഗില്‍ ഒരുക്കണം, കെട്ടിക്കിടന്നാല്‍ ചെടി നശിച്ചു പോകും.

കീടങ്ങളും രോഗങ്ങളും

ബാക്ടീരിയ വാട്ടം, പൂപ്പല്‍, വേരുചീയല്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് എളുപ്പത്തില്‍ വരാനുള്ള സാധ്യതയുണ്ട്. മുഞ്ഞ, വെട്ട് പുഴു, വെള്ളീച്ച തുടങ്ങിയ കീടങ്ങളും ചെടിയുടെ നാശത്തിന് കാരണമാകും. കൃത്യമായി നീരീക്ഷിച്ച് കീടങ്ങളെ തുരത്തുന്നതാണ് നല്ലത്.

വിളവെടുപ്പ്

നട്ട് രണ്ടു - മൂന്ന് മാസത്തിനുള്ളില്‍ വിളവെടുക്കാം. ഒരു ടെന്നീസ് ബോളിന്റെ വലുപ്പത്തിലെത്തുകയും തൊലി നല്ല മിനുസമുള്ളതാവുകയും ചെയ്താല്‍ പറിക്കാം.   അധികം മൂക്കുന്നതിന് മുമ്പ് വിളവെടുക്കുന്നതാണ് നല്ലത്. ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം കാപ്‌സിക്കം അറിയപ്പെടാറുണ്ട്.  ഇത് പതിവായി കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു.  വൈറ്റമിന്‍ ഇ, എ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ക്യാന്‍സറിനെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

Leave a comment

ഇലകള്‍ക്ക് മഞ്ഞളിപ്പ് ; വാടിത്തളര്‍ന്ന് ചെടികള്‍ : മംഗ്നീഷ്യം കുറവ് പരിഹരിക്കാം

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…

By Harithakeralam
ചൂടുള്ള കാലാവസ്ഥയില്‍ പ്രയോഗിക്കാന്‍ ചില നാട്ടറിവുകള്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
കൈ നിറയെ വിളവ് ലഭിക്കാന്‍ കടപ്പിണ്ണാക്കും ശര്‍ക്കരയും

പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം.   കടലപ്പിണ്ണാക്കും…

By Harithakeralam
വഴുതന വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…

By Harithakeralam
മഴയ്ക്ക് ശേഷം ശക്തമായ വെയില്‍: ചീര, വഴുതന, പച്ചമുളക് കൃഷി ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…

By Harithakeralam
വേനല്‍ച്ചൂടില്‍ കീടനിയന്ത്രണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…

By Harithakeralam
പാവയ്ക്ക പൂവിട്ടു തുടങ്ങിയോ : നല്ല പോലെ കായ്കളുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ഉടനെ ചെയ്യുക

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…

By Harithakeralam
ഗ്രോബാഗിലെ വെണ്ടക്കൃഷി

ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറ്റവും നല്ല വിളയാണ് വെണ്ട.  ഏതു കാലാവസ്ഥയിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs