മഴ മാറിയാല്‍ പാഷന്‍ ഫ്രൂട്ട് തൈ നടാം

കമ്പോസ്റ്റ് വളങ്ങള്‍ പാഷന്‍ ഫ്രൂട്ടിന് നല്ലതാണ്. പൊടിഞ്ഞ ചാണകപ്പെടി, തണുത്ത് പൊടിഞ്ഞ കോഴികാഷ്ടം അല്ലെങ്കില്‍ ആട്ടില്‍ കഷ്ടം എന്നിവയോ തടത്തിലിട്ടു നല്‍കാം

By Harithakeralam
2023-11-04

കേരളത്തില്‍ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ ഫല വൃക്ഷങ്ങളുടെ പരിചരണം ആരംഭിക്കാന്‍ സമയമായി. കൊമ്പ് കോതി കൊടുക്കാനും പൂക്കാനും നല്ല പോലെ കായ്ക്കാനുമുള്ള വളങ്ങളും നല്‍കാനുള്ള സമയമാണ് പിന്നെ. പാഷന്‍ ഫ്രൂട്ട് വള്ളികള്‍ക്കും ഇതു പോലെ പരിചരണം ആവശ്യമാണ്. മണ്ണിലെ അസിഡിറ്റി കൂടിയാല്‍ പാഷന്‍ ഫ്രൂട്ടില്‍ നിന്നും വേണ്ട പോലെ വിളവ് ലഭിക്കില്ല. ഇതിനാല്‍ ഇടയ്ക്ക് അസിഡിറ്റി പരിശോധിച്ച് വളപ്രയോഗം നടത്തിയാല്‍ മാത്രമേ കൃഷി വിജയകരമാകൂ.

1.  മണ്ണിലെ പിഎച്ച് പരിശോധിച്ച്  ന്യൂട്രലാക്കാന്‍ ശ്രമിക്കുക എന്നതാണ് ആദ്യപടി. മണ്ണിലെ പിഎച്ച് നോര്‍മ്മലിലേയ്ക്ക് എത്തിക്കുക അതായത് ഏഴിലേയ്ക്ക് എത്തിക്കുക. ഇതിനായി  തടത്തില്‍  മൂന്ന് - നാല് പിടി കുമ്മായമോ നീറ്റ് കക്ക പൊടിച്ചതോ ഇട്ട്  തടം നന്നായി ഇളക്കുക. ഇതിനു ശേഷം   മൂന്ന് - നാല് ദിവസം കഴിഞ്ഞ്  വേണം തൈ നടാന്‍.  

2. ഈര്‍പ്പം ഇഷ്ടപ്പെടുന്ന ചെടിയാണ് പാഷന്‍ ഫ്രൂട്ട്, അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് നന്നായി നനച്ചു കൊടുക്കുക. നടുമ്പോള്‍ തടത്തിനു ചുറ്റും ചകിരികള്‍ അടുക്കി വെച്ചാല്‍ ചുവട്ടില്‍ ഏപ്പോഴും തണുപ്പ് നില്‍ക്കാന്‍ സഹായിക്കും. എന്നാല്‍  വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ ദോഷം ചെയ്യും.

3. കമ്പോസ്റ്റ് വളങ്ങള്‍ പാഷന്‍ ഫ്രൂട്ടിന് നല്ലതാണ്.  പൊടിഞ്ഞ ചാണകപ്പെടി, തണുത്ത് പൊടിഞ്ഞ കോഴികാഷ്ടം അല്ലെങ്കില്‍ ആട്ടില്‍ കഷ്ടം എന്നിവയോ  തടത്തിലിട്ടു നല്‍കാം. കുറച്ചു പച്ചിലകളിട്ട ശേഷം ഇവ നല്‍കുന്നത് ഏറെ ഗുണം ചെയ്യും. കൂടാതെ അല്‍പ്പം മേല്‍മണ്ണും തടത്തില്‍ നല്‍കണം. ഇവയെല്ലാം ചീഞ്ഞ് പാഷന്‍ ഫ്രൂട്ടിന് നല്ല വളമായി മാറും.  

4. പ്രൂണിങ്  സമയത്ത് നടത്തുക. തളിര്‍പ്പുകളിലാണ് പാഷന്‍ ഫ്രൂട്ട് കായ്ക്കുക. ചെടിയില്‍ കൂടുതല്‍ തളിര്‍പ്പുകള്‍ ഉണ്ടാകാന്‍ മുന്നോട്ട് വളര്‍ന്നു പോകുന്ന ശിഖിരങ്ങള്‍ നുള്ളി കൊടുക്കുക.  

5. പൊട്ടാഷ് ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണിത്. നമ്മുടെ മണ്ണില്‍ പൊട്ടാഷിന്റെ അംശം വളരെ കുറവാണ്. അതുകൊണ്ട് തന്നെ വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും പൊട്ടാഷ് നല്‍കണം. അതിനായി തടമൊന്നിന് നൂറ് ഗ്രാം വെച്ച് പൊട്ടാഷ് വിതറി നനവ് ഉറപ്പാക്കണം. പൊട്ടാഷിന് പകരം മൂന്ന് - നാല് പിടി ചാരം നല്‍കിയാലും മതി. അല്ലങ്കില്‍ പത്ത് ഗ്രാം സല്‍ഫേറ്റ് ഓഫ് പൊട്ടാഷ്  ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കിന് ചേര്‍ത്ത് ഇളക്കി ഇലകളില്‍ തളിക്കുക.

6. സൂഷ്മമൂലകങ്ങളുടെ കുറവ് പരിഹരിക്കുക. കേരളത്തിലെ ഭൂരിഭാഗം മണ്ണിലും  സൂഷ്മ മൂലകങ്ങളുടെ കുറവ് പ്രകടമാകാറുണ്ട്. ഇതിന് പരിഹാരമായി 40 ഗ്രാം ബോറാക്‌സ് ഒരു കിലോ  ചാണകപ്പൊടിയുടെ കൂടെ  ചേര്‍ത്ത് തടത്തില്‍ കൊടുക്കാം. അല്ലങ്കില്‍ നാലോ അഞ്ചോ ഗ്രാം ബോറാക്‌സ്  ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കിന് ചേര്‍ത്ത് നന്നായി ഇളക്കി  ഇലകളിലും ഇളം തണ്ടിലുമെല്ലാം തളിക്കുക.

Leave a comment

ഗുണങ്ങള്‍ ഏറെയുള്ള പഴം; ജാമും പാനീയങ്ങളും തുടങ്ങി അച്ചാറുവരെയുണ്ടാക്കാം- ലാഭകരമാക്കാം പാഷന്‍ ഫ്രൂട്ട് കൃഷി

മഴയൊന്നു മാറി നില്‍ക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.  പഴമായി കഴിക്കാനും സ്‌ക്വാഷു പോലുള്ള പാനീയങ്ങളും എന്തിന് അച്ചാറുണ്ടാക്കാന്‍ വരെ പാഷന്‍ ഫ്രൂട്ട് ഉപയോഗിക്കാം.…

By Harithakeralam
കാഴ്ചയിലും രുചിയിലും വ്യത്യസ്തമായ സലാക്ക് അഥവാ സ്‌നേക്ക് ഫ്രൂട്ട്

ഇന്തോനേഷ്യയുടെ സ്വന്തമായ സലാക്ക് അല്ലെങ്കില്‍ സ്‌നേക്ക് ഫ്രൂട്ടിന് കേരളത്തില്‍ ഈ അടുത്ത കാലത്ത് വളരെയധികം താരപരിവേഷം ലഭിച്ചിരിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥ ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. ഇവയുടെ ഇലകള്‍…

By Harithakeralam
സംസ്ഥാനത്ത് ഫലവൃക്ഷങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നു

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഒരോ തവണ കൃഷി കഴിയുമ്പോഴും ഗ്രോബാഗ്, ചട്ടി, ഡ്രം എന്നിവ മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. നടീല്‍ മിശ്രിതം…

By Harithakeralam
വാഴക്കൃഷി വിജയിക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

നേന്ത്രന് വില 100 ലേക്ക് അടുക്കുകയാണ്, മറ്റിനങ്ങള്‍ക്കും ഇതുവരെ കാണാത്ത വിലക്കയറ്റമാണ്. പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ  വാഴപ്പഴ ഉത്പാദനം കേരളത്തില്‍ വളരെ കുറവാണ്. കനത്ത ചൂടില്‍ വാഴയെല്ലാം നശിച്ചു.…

By Harithakeralam
രോഗ-കീട ബാധയില്‍ വലഞ്ഞ് വാഴക്കര്‍ഷകര്‍

വാഴപ്പഴത്തിന് നല്ല വിലയാണിപ്പോള്‍ കേരളത്തില്‍. നേന്ത്രനും ചെറുപഴത്തിനുമെല്ലാം വില അമ്പത് കടന്നു. പൂവനും ഞാലിപ്പൂവനുമെല്ലാം ഉടനെ സെഞ്ച്വറിയടിക്കും. ഓണമെത്തുന്നതോടെ ഇനിയും വില കയറുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.…

By Harithakeralam
പേരുകള്‍ പലവിധമെങ്കിലും ഗുണത്തില്‍ മുന്നില്‍

ഒരു പഴത്തിന് എത്ര പേരുകള്‍ വരെയാകാം...? ഈ ചോദ്യം സ്റ്റാര്‍ ഫ്രൂട്ടിന്റെ കാര്യത്തിലാണെങ്കില്‍ അല്‍പ്പം കുഴങ്ങിപ്പോകും. ആരംപുളി, കാചെമ്പുളി, നക്ഷത്രപ്പുളി, ചതുരപ്പുളി, ആനയിലുമ്പന്‍പുളി, ആനയിലുമ്പി, വൈരപ്പുളി,…

By Harithakeralam
ദേശീയ മാമ്പഴ ദിനം: ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകനെ അറിയാം

ദേശീയ മാമ്പഴ ദിനമാണിന്ന്... ജൂലൈ 22. സമ്പന്നമായൊരു മാമ്പഴ പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടെ ഭാരതം. വിവിധയിനം മാങ്ങള്‍ നമ്മുടെ രാജ്യത്തിന് സ്വന്തമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകനും ഇന്ത്യക്കാരന്‍…

By Harithakeralam
വാഴയില്‍ പിണ്ടിപ്പുഴുവും മാണം അഴുകലും

മഴ ശക്തമായതിനാല്‍ വലിയ നഷ്ടം നേരിടുന്നത് വാഴ കര്‍ഷകരാണ്. ലഭ്യത കുറഞ്ഞതോടെ നേന്ത്രപ്പഴത്തിനും ചെറുപഴത്തിനും നല്ല വിലയുമുണ്ട്. ഓണം വിപണി ലക്ഷ്യമാക്കി വളര്‍ന്നു വരുന്ന വാഴയിലാണ് കര്‍ഷകന് പ്രതീക്ഷ. എന്നാല്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs