തക്കാളി ഇരട്ടി വിളവ് തരും ; പ്രൂണിങ് ചെയ്തു നോക്കൂ

വള്ളി പോലെ പടരുന്നതും ചെടിപോലെ നേരെ വളരുന്നതുമായി രണ്ടു തരത്തിലാണ് തക്കാളിച്ചെടികളുണ്ടാകുക. ഇതില്‍ വള്ളിപോലെ വളരുന്നവയിലാണ് പ്രൂണിങ് നടത്താന്‍ അനുയോജ്യം.

By Harithakeralam
2023-11-03

വീട്ടില്‍ നട്ടു വളര്‍ത്താന്‍ ശ്രമിച്ചു പലരും പരാജയപ്പെട്ടൊരു വിളയാണ് തക്കാളി. കേരളത്തിലെ മണ്ണില്‍ കൃത്യമായ പരിചരണം നല്‍കിയെങ്കില്‍ മാത്രമേ തക്കാളിയില്‍ നിന്നും നല്ല വിളവ് ലഭിക്കൂ. പ്രൂണിങ് അഥവാ കമ്പു കോതല്‍ ഇത്തരത്തിലൊരു പരിചരണ മാര്‍ഗമാണ്. തക്കാളിയില്‍ നിന്നും നല്ല വിളവ് ലഭിക്കുന്നവരൊക്കെ സ്ഥിരമായി ചെയ്യുന്ന കാര്യമാണിത്.

കമ്പ് കോതല്‍ അഥവാ പ്രൂണിങ്

വള്ളി പോലെ പടരുന്നതും ചെടിപോലെ നേരെ വളരുന്നതുമായി രണ്ടു തരത്തിലാണ് തക്കാളിച്ചെടികളുണ്ടാകുക. ഇതില്‍ വള്ളിപോലെ വളരുന്നവയിലാണ് പ്രൂണിങ് നടത്താന്‍ അനുയോജ്യം. അനാവശ്യമായി വളരുന്ന ഇലകളും ശിഖിരങ്ങളും മുറിച്ചുകളഞ്ഞാല്‍ പൂക്കള്‍ നല്ല കരുത്തോടെ വളര്‍ന്നു കായ്കളായി മാറും. പൂകൊഴിച്ചിലും വളര്‍ച്ചയില്ലാത്ത കായ്കളുമൊന്നുമുണ്ടാകില്ല.

പ്രൂണിങ് എങ്ങനെ

പൂ വിരിഞ്ഞു കഴിഞ്ഞാല്‍ പ്രൂണിങ് ആരംഭിക്കാം. പൂക്കളുടെ താഴെയായി ഇലകളുടെ ഇടയില്‍ കാണുന്ന മുളകളാണ് നീക്കം ചെയ്യേണ്ടത്. സക്കര്‍ എന്നാണ് ഇവയെ വിളിക്കുക. ഇവ വന്നയുടനെ നീക്കം ചെയ്യുകയാണെങ്കില്‍ എളുപ്പമാണ് കാര്യങ്ങള്‍, കുറച്ചു വലുതായാല്‍ കത്രികയോ കത്തിയോ ഒക്കെ വേണ്ടി വരും. ഇത്തരം മുളകളെ വളരാന്‍ അനുവദിച്ചാല്‍ അവ വളങ്ങള്‍ വലിച്ചെടുത്ത് ചെടിയുടെ വളര്‍ച്ച മുരടിപ്പിക്കും. കായ്കളുടെ വലിപ്പവും എണ്ണവും കുറയാനിതു കാരണമാകും.

Leave a comment

മഴക്കാല ചീരക്കൃഷി വിജയിപ്പിക്കാം

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന ഇലക്കറിയാണ് ചീര. നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലക്കറിയാണിത്. വീട്ടില്‍ കുറച്ചു ചീരവളര്‍ത്തിയാല്‍ കുട്ടികളുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്. ഒരു മാസം കൊണ്ട്…

By Harithakeralam
കറിവേപ്പ് നിറയെ ഇലകളുണ്ടാകാന്‍ ഈ മാര്‍ഗങ്ങള്‍ പ്രയോഗിക്കൂ

അടുക്കളയില്‍ എല്ലാതരം കറിക്കൂട്ടിലും ഒരേ പ്രധാന്യത്തോട ഉപയോഗിക്കുന്ന വസ്തുവാണ് കറിവേപ്പ് തന്നെയാണ്. മിക്കവാറുമെല്ലാ കറികള്‍ക്കും മുകളില്‍ കുറച്ചു കറിവേപ്പ് ഇലകള്‍ വിതറുന്ന സ്വഭാവമുള്ളവരാണ് മലയാളികള്‍.…

By Harithakeralam
ഫംഗസ് ബാധയെ തുരത്തി മികച്ച വിളവ്

മഴയും വെയിലും മാറി മാറി വരുന്ന ഈ കാലാവസ്ഥയില്‍ പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍,…

By Harithakeralam
മഴക്കാല വെണ്ടക്കൃഷി: വിളവ് ഇരട്ടിയാക്കാനുള്ള മാര്‍ഗങ്ങള്‍

മഴക്കാലത്ത് നല്ല വിളവ് നല്‍കുന്ന പച്ചക്കറിയാണ് വെണ്ട. വലിയ കീട-രോഗബാധകളൊന്നുമില്ലാതെ മഴക്കാലത്ത് വെണ്ട വളര്‍ന്നു കൊള്ളും. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

By Harithakeralam
വഴുതന-പച്ചമുളക് എന്നിവയില്‍ നിന്നും ദീര്‍ഘകാല വിളവ്: ശിഖരങ്ങള്‍ വെട്ടിവിടാം

അടുക്കളത്തോട്ടത്തില്‍ പുതിയ വിളകള്‍ നടുന്ന സമയമാണിപ്പോള്‍. ചില പച്ചക്കറികള്‍ ഒരു തവണ മാത്രം വിളവ് തരുന്നവയാണ്. ഒരു വര്‍ഷം കഴിയുമ്പോള്‍ ഇവ നശിച്ചു പോകുകയും പുതിയ തൈകള്‍ നടേണ്ടി വരുകയും ചെയ്യുന്നു. എന്നാല്‍…

By Harithakeralam
കാന്താരിക്കാലം വരവായി; കൃഷി ആരംഭിക്കാന്‍ സമയമായി

കേരളത്തിലെവിടെയും നല്ല പോലെ വളര്‍ന്ന് വിളവ് തരുന്നയിനമായ കാന്താരി കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വിത്ത് വിതറി തൈമുളപ്പിച്ച് ഇവ നാലില പ്രായമായാല്‍ പറിച്ചു നട്ട് കൃഷി ആരംഭിക്കാം. ചീനിമുളക്,…

By Harithakeralam
ചീരക്കൃഷിക്ക് തുടക്കമിടാം

ചീരക്കൃഷി തുടങ്ങാന്‍ പറ്റിയ സമയമാണിപ്പോള്‍. മഴക്കാലത്തും നല്ല വിളവ് തരും ചീര, കീടങ്ങളുടെ ആക്രമണം കുറവുമായിരിക്കും.  

 വിത്തും വിതയും

ചീര നേരിട്ട് വിതയ്ക്കുകയോ, തൈ പറിച്ചു നടുകയോ…

By Harithakeralam
ഫ്രഷ് പുതിന വീട്ടില്‍ തന്നെ

കേരളത്തിലെ കാലാവസ്ഥ പുതിന കൃഷി ചെയ്യാന്‍ ഏറെ അനിയോജ്യമാണ്. ചട്ടിയിലും ഗ്രോബാഗിലും നിലത്തും എല്ലാം നല്ല വിളവു തരും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള ഏത് മണ്ണിലും പുതിന എളുപ്പം വളരും. കാര്യമായ പരിചരണം ആവശ്യമില്ല…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs