പോഷക സമ്പുഷ്ടം , കൂടെ വരുമാനവും ; ചിപ്പിക്കൂണ്‍ വളര്‍ത്താം

കൂണ്‍കൃഷിയില്‍ ഏറ്റവും പ്രധാനം പരിസര ശുചിത്വമാണ്. കൂണ്‍ വളര്‍ത്തുന്ന ഷെഡും പരിസരവും അണുവിമുക്തമായി സൂക്ഷിക്കണം

By Harithakeralam
2023-11-14

മനുഷ്യന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന വിളയാണ് കൂണ്‍. പണ്ട് പ്രകൃതിയില്‍ തനിയെ വളരുന്ന കൂണ്‍ കഴിച്ചിരുന്നവരാണ് നാം. എന്നാല്‍ ഇന്നു വിവിധ തരത്തിലുള്ള കൂണുകള്‍ നമുക്ക് തന്നെ വീട്ടില്‍ വളര്‍ത്തിയെടുക്കാം. ഇതില്‍ പ്രധാനിയാണ് ചിപ്പിക്കൂണ്‍. വീട്ടമ്മമാര്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്താനുള്ള മാര്‍ഗം കൂടിയാണ് കൂണ്‍ വളര്‍ത്തല്‍.

വൈക്കോല്‍ ബെഡ്

വൈക്കോലാണ് കൂണ്‍ വളര്‍ത്താന്‍ അനുയോജ്യമായ മാധ്യമം.  20 ലീറ്റര്‍ ശുദ്ധജലം നിറച്ച ബക്കറ്റില്‍ 12-18 മണിക്കൂര്‍ വരെ വൈക്കോല്‍ കുതിര്‍ക്കുക. തിളയ്ക്കുന്ന വെള്ളത്തിലോ ആവിയിലോ അര മണിക്കൂര്‍ പുഴുങ്ങിയെടുക്കണം. ഡെറ്റോള്‍ ലായനി പുരട്ടി അണുവിമുക്തമായ പ്രതലത്തില്‍ (ടാര്‍പ്പോളിന്‍ ഷീറ്റില്‍) വൈക്കോല്‍ നിരത്തിയിടുക. ട്രേയില്‍ കൂണ്‍ വിത്ത് ഉതിര്‍ത്ത് ഇടണം. 200 ഗേജ് കനവും 10 ഃ 20 ഇഞ്ച് വലിപ്പവുമുള്ള പ്ലാസ്റ്റിക് കവറെടുക്കുക. നേരത്തെ നിരത്തിയിട്ട വൈക്കോല്‍, പിഴിഞ്ഞാല്‍ വെള്ളം ഇറ്റ് വീഴാത്തതും എന്നാല്‍ ഈര്‍പ്പം ഉള്ളതും ആയിരിക്കണം. ഈ വൈക്കോല്‍ വൃത്താകൃതിയില്‍ 6-8 സെമീ വണ്ണത്തിലും 18 - 20 സെമീ വ്യാസത്തിലും ചുറ്റണം. പ്ലാസ്റ്റിക് കവറിന്റെ അടിഭാഗത്തെ മൂലകള്‍ കവറിനുള്ളിലേക്ക് തള്ളിവച്ചതിനു ശേഷം  ഈ വൈക്കോല്‍ ചുറ്റുകള്‍ ഓരോന്നായി ഇറക്കിവയ്ക്കണം. ഓരോ വൈക്കോല്‍ ചുറ്റും വച്ച ശേഷം കവറിനോടു ചേര്‍ത്ത് 25 ഗ്രാം കൂണ്‍ വിത്തിടുക. ഇതുപോലെ 5-6 ചുറ്റുകള്‍ ഒരു കവറില്‍ വയ്ക്കാവുന്നതാണ്.

വിത്ത് വിതറല്‍

അവസാനത്തെ വൈക്കോലിനും  മീതെ വിത്ത് വിതറിയശേഷം കവറിന്റെ വായ്ഭാഗം റബര്‍ ബാന്‍ഡ് ഉപയോഗിച്ച് കെട്ടുക. അണുവിമുക്തമാക്കിയ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കവറിന്റെ പുറത്ത് സുഷിരങ്ങള്‍ ഇടണം. അതിനു ശേഷം കവറുകള്‍ (കൂണ്‍ ബെഡുകള്‍) ഇരുട്ടുമുറിയില്‍ തൂക്കിയിടണം. 12 മുതല്‍ 18 ദിവസത്തിനുള്ളില്‍ കൂണ്‍ തന്തുക്കള്‍ ബെഡിനുള്ളില്‍ വെള്ള നിറത്തില്‍ വളര്‍ന്നു വരും. ഈ സമയത്ത് ബെഡുകള്‍ സാമാന്യം വെളിച്ചവും, ഈര്‍പ്പവുമുള്ള മുറിയിലേക്ക് മാറ്റണം. ഹാന്‍ഡ് സ്പ്രേ ഉപയോഗിച്ച് ബെഡില്‍ വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്തണം. കവറില്‍ ബ്ലേഡ് കൊണ്ട് പതിനഞ്ചോളം കീറലുകളും ഇടണം.

ഒരു മാസം വിളവെടുപ്പ്

മൂന്നു ദിവസം കൊണ്ട് കൂണ്‍ കവറിനു പുറത്തേക്ക് വിടര്‍ന്നു തുടങ്ങും. ഒരു മാസത്തോളം വിളവെടുക്കാവുന്നതാണ്. അതിനു ശേഷം കവര്‍ മാറ്റിയിട്ട് വെള്ളം തളിച്ചു വച്ചാല്‍ ഒരു പ്രാവശ്യം കൂടി വിളവ് ലഭിക്കും. ഒരു ബെഡില്‍ നിന്ന് ഏകദേശം 700 ഗ്രാം കൂണ്‍ ലഭിക്കും. കൂണ്‍കൃഷിയില്‍ ഏറ്റവും പ്രധാനം പരിസര ശുചിത്വമാണ്. കൂണ്‍ വളര്‍ത്തുന്ന ഷെഡും പരിസരവും അണുവിമുക്തമായി സൂക്ഷിക്കണം

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs