വളങ്ങളും കീടനാശിനികളും ലായനി രൂപത്തില്‍ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
സ്വന്തമായി കൃഷി ചെയ്ത് ശുദ്ധമായ പഴങ്ങളും പച്ചക്കറികളും വിളയിക്കുന്നവര്‍ നമുക്കിടയില്‍ നിരവധിയാണ്. നല്ല വിളവ് ലഭിക്കാനും കീടങ്ങളെയും രോഗങ്ങളും അകറ്റാനും പല തരത്തിലുള്ള ലായനികള്‍ പ്രയോഗിക്കാറുണ്ട്. ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി രൂപത്തില്‍ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
1. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തന്നെ കീടനാശിനികള്‍ പ്രയോഗിക്കുക. സമയം വൈകും തോറും ചെടി നശിക്കാനും വിളവ് കുറയാനും കാരണമാകും. ഇതിനാല്‍ എത്രയും പെട്ടെന്ന് കീടങ്ങളെ ഇല്ലാതാക്കാന്‍ കീടനാശിനികള്‍ പ്രയോഗിക്കുക.
2. ഒറ്റയടിക്ക് കീടനാശിനികള്‍ പ്രയോഗിക്കരുത്, ആദ്യമൊരു പരീക്ഷണമെന്ന നിലയില്‍ ചെടിയുടെ ഒരു ചെറിയ ഭാഗത്ത് തളിക്കുക. തുടര്‍ന്ന് ഒരു അരമണിക്കൂറെങ്കിലും കാത്തിരിക്കുക. സ്പ്രേ ചെയ്ത ഭാഗം വാടിപ്പോകുകയോ, പൊള്ളലേല്‍ക്കുകയോ, നിറം മാറികയോ ചെയ്താല്‍ ലായനി വീണ്ടും നേര്‍പ്പിച്ച് പ്രയോഗിക്കാം, അല്ലെങ്കില്‍ വേറെ ഉപയോഗിക്കാം. കുഴപ്പമൊന്നുമില്ലെങ്കില്‍ അതു തന്നെ തുടര്‍ന്നു പ്രയോഗിക്കാം.
3. ഇലകള്‍ക്ക് താഴെയുള്ള ഭാഗത്ത് ലായനി നിര്‍ബന്ധമായും തളിക്കണം. ഇവിടെയാണ് കീടങ്ങള്‍ ഒളിച്ചിരിക്കുന്നതും ആക്രമിക്കുന്നത്.
4. മഴയുള്ള ദിവസങ്ങളില്‍ വളങ്ങളും കീടനാശിനികളും പ്രയോഗിക്കുന്നത് ഒഴിവാക്കുക, മഴയത്ത് ഇവയെല്ലാം ഒഴുകി പോകും, ഫലം കുറയും.
5. വൈകുന്നേരം അതായത് സൂര്യന്‍ അസ്തമിച്ചതിന് ശേഷം കീടനാശിനികള്‍ പ്രയോഗിക്കാം.
6. മഴ പോലെ നല്ല വെയിലുള്ള ദിവസവും കീടനാശിനി പ്രയോഗം ഒഴിവാക്കണം. ചെടി ഉണങ്ങിപ്പോകാനിതു കാരണമാകും.
7. കൃത്യമായ ഇടവേളകളില്‍ കീടനാശിനികള്‍ പ്രയോഗിക്കുക. ഒറ്റ ദിവസം കൊണ്ട് ഫലം കണ്ടെന്നു വരില്ല. പതിവായി ഉപയോഗിച്ചാല്‍ പിന്നെ കീടങ്ങളും രോഗങ്ങളും പ്രദേശത്തേക്ക് എത്തിനോക്കില്ല.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment