തെങ്ങിന്‍ തൈയ്ക്ക് പ്രത്യേക സംരക്ഷണം: കൊമ്പന്‍ ചെല്ലിയെ സൂക്ഷിക്കണം

വേനല്‍ക്കാലത്ത് തെങ്ങിന്‍ തോട്ടത്തില്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍.

By Harithakeralam
2024-03-07

കേരളത്തിന്റെ കല്‍പ്പവൃക്ഷവും ചൂടില്‍ വെന്തുരുകുകയാണ്. കാലാവസ്ഥ വ്യതിയാനവും കീടങ്ങളും തെങ്ങിന് വലിയ തോതിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. തേങ്ങയുടെ വില തോന്നിയതു പോലെയായതും കര്‍ഷകനെ ദുരിതത്തിലാക്കുന്നു. വേനല്‍ക്കാലത്ത് തെങ്ങിന്‍ തോട്ടത്തില്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍.

1. വിത്തു തേങ്ങ സംഭരിക്കാന്‍ അനുയോജ്യമായ സമയമാണിത്, മേയ് വരെയുളള സമയത്ത് തൈയുണ്ടാക്കാന്‍ തേങ്ങ ശേഖരിക്കാം.  

2. നന തുടരണം, ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും നനയ്ക്കുന്നത് നല്ലതാണ്.

3. ചെന്നീരൊലിപ്പ് രോഗംകാണുകയാണെങ്കില്‍ രോഗം ബാധിച്ച ഭാഗങ്ങള്‍ ചെത്തി മാറ്റി കത്തിച്ച് കളയണം.മുറിപാടുകളില്‍ കോണ്‍ടോഫ് 5 മില്ലി, 100 മില്ലി വെളളത്തില്‍ കലക്കി തേച്ചു കൊടുക്കുക. അല്ലെങ്കില്‍ കോണ്‍ഡാഫ് 25 മില്ലി ലിറ്റര്‍, 25 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെങ്ങിന്‍ ചുവട്ടില്‍ ഒഴിച്ച് മണ്ണ് കുതിര്‍ക്കുക.

4. തോട്ടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് 3-5 കിലോഗ്രാം വരെ ഒരു മരത്തിന് ഒരു വര്‍ഷത്തേയ്ക്ക് എന്ന തോതില്‍ ഇടുന്നതും നല്ലതാണ്. ജൈവവളമെന്നതിനു പുറമെ കീടാക്രമണം കുറയ്ക്കാനും വേപ്പിന്‍ പിണ്ണാക്ക്ചേര്‍ക്കുന്നതിലൂടെ സാധിക്കും.

5. കൊമ്പന്‍ ചെല്ലികള്‍ മുട്ടയിടുന്ന സമയമാണിത്. കൂടുതലായി ചാണകക്കുഴി/വളക്കുഴി എന്നിവിടങ്ങളിലാണ് ഇവ മുട്ടയിടുന്നത്. അവയെ നിയന്ത്രിക്കാന്‍ മെറ്റാറൈസിയം കുമിള്‍പ് പോടി 250 ഗ്രാം 750 മി.ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആവശ്യാനുസരണം വളക്കുഴിയില്‍ ഒഴിച്ചുകൊടുക്കണം.

6. കൊമ്പന്‍ ചെല്ലിയുടെ ആക്രമണമുളള തെങ്ങുകളില്‍ ചെല്ലിക്കോല്‍ കൊണ്ട് കുത്തി കീടങ്ങളെ നിയന്ത്രിക്കാം.

7. ചെറിയ തെങ്ങിന്‍ തൈകളും അവയുടെ കടഭാഗവും തണല്‍ നല്‍കി തെക്കന്‍ വെയിലില്‍ നിന്നും സംരക്ഷിക്കേതാണ്. മെടഞ്ഞ തെങ്ങോല തന്നെ ഇതിനായി ഉപയോഗിക്കാം.

Leave a comment

ഇഞ്ചിക്ക് മൂന്നാമത്തെ വളപ്രയോഗം

ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…

By Harithakeralam
തെങ്ങുകളിലെ രാജാവ് കുറ്റ്യാടി

കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…

By Harithakeralam
വര്‍ഷം മുഴുവന്‍ കുരുമുളക്; ടെറസിലും മുറ്റത്തും വളര്‍ത്താം

പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം.  വര്‍ഷം മുഴുവനും  പച്ചകുരുമുളക്…

By Harithakeralam
വിപണിയും കാലാവസ്ഥയും ചതിച്ചു: അടയ്ക്ക കര്‍ഷകര്‍ ദുരിതത്തില്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്‌നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…

By Harithakeralam
നിലക്കടല നമ്മുടെ നാട്ടിലും വളരും

ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…

By Harithakeralam
നെല്‍പ്പാടങ്ങളില്‍ മുഞ്ഞ ശല്യം

നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…

By Harithakeralam
മൊഹിത് നഗര്‍ : കേരളത്തിന് ചേര്‍ന്ന കവുങ്ങിനം

കാര്‍ഷിക മേഖലയില്‍ അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്‍ഷകന്റെ നടുവൊടിച്ചപ്പോള്‍ ആശ്വാസം പകര്‍ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.…

By Harithakeralam
സുഗന്ധവ്യഞ്ജന കയറ്റുമതിക്കും ഏലം ഉല്‍പാദന വര്‍ദ്ധനയ്ക്കും പദ്ധതി ആവിഷ്‌ക്കരിച്ച് സ്‌പൈസസ് ബോര്‍ഡ്

കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും  മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്‌പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs