തുടക്കക്കാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ആടുകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍. ഇവയ്ക്ക് ആയുര്‍വേദ പ്രതിവിധികള്‍ നോക്കാം
ആടു വളര്‍ത്തല്‍ മികച്ച വരുമാനം നേടിത്തരുന്ന മേഖലയാണിന്ന്. പ്രവാസികളടക്കമുള്ളവര്‍ നാട്ടിലെത്തി ആടുവളര്‍ത്തലിലേക്ക് തിരിഞ്ഞിരിക്കുന്നു. തുടക്കക്കാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ആടുകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍. ഇവയ്ക്ക് ആയുര്‍വേദ പ്രതിവിധികള്‍ നോക്കാം.
1. വയറിളക്കത്തിനും വിരശല്യത്തിനും പേരയില നീരും ഉപ്പും ചേര്‍ത്ത് കൊടുത്താല്‍ മതി.
2. വയറുകടിക്ക് കൂവളത്തിന് വേരു, മുത്തങ്ങാക്കിഴങ്ങ്, ചുക്ക്, ജീരകം ഇവ സമം പൊടിച്ച് പതിനഞ്ചു ഗ്രാം വീതം രണ്ടു നേരം ശര്‍ക്കരയില്‍ പൊതിഞ്ഞു കൊടുക്കുക.
3. വിരശല്യത്തിനും വിശപ്പില്ലായ്മയ്ക്കും അഷ്ട ചൂര്‍ണ്ണം പതിനഞ്ചു ഗ്രാം വീതം ശര്‍ക്കരയില്‍ കുഴച്ചു കൊടുക്കുക.
4. കട്ടു പിടിച്ചാല്‍ ഉടന്‍ കരിക്കിന് വെള്ളം കൊടുക്കുക തുടര്‍ന്ന് ഇരുപത്തിയഞ്ച് മില്ലി വെളിച്ചണ്ണയും കൊടുക്കണം.
5. ചുമയ്ക്ക് ആടലോടകം ഇടിച്ചു പിഴിഞ്ഞ നീരില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കൊടുക്കുക.
6. വയറിളക്കത്തിനു പേരയിലയും മഞ്ഞളും സമം അരച്ചു കലക്കി കൊടുക്കുക.
7. കരള്‍ രോഗത്തിനും വിശപ്പില്ലായ്മക്കും കീഴാര്‍നെല്ലി അരച്ചു കൊടുക്കുക.
8. ദഹനക്കേടിനു ചുക്ക്, കറിവേപ്പിലക്കുരുന്ന്, ഉണക്ക മഞ്ഞള്‍, കറിയുപ്പ് എന്നിവ സമം പൊടിച്ച് കലര്‍ത്തിയത് ഇരുപത് ഗ്രാം വീതം ഒരു തവണ ശര്‍ക്കരയില്‍ കുഴച്ചു കൊടുക്കുക.
9. കുടം പുളി, ഉപ്പ്, കുരുമുളക്, വെളുത്തുള്ളി ഇവ സമം എടുത്ത് അരച്ച് ശര്‍ക്കരയുണ്ട പൊടിച്ചതും ചേര്‍ത്ത് കൊടുത്താല്‍ ആടിനുണ്ടാകുന്ന ദഹനക്കേട് മാറും.
10. ആടിനുണ്ടാകുന്ന ഫംഗസ് ബാധക്ക് വേപ്പണ്ണെയില് ഒരു നുള്ള് തുരിശ് മൂപ്പിച്ച് പുരട്ടുക.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്പാദനരംഗം മികച്ചതാക്കാന്‍ അത്യുല്പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment