നമ്മുടെ പറമ്പിലും പാടത്തുമെല്ലാം വലിയ പരിചരണമൊന്നുമില്ലാതെ നല്ല വിളവ് നല്‍കിയിരുന്ന വാഴയിപ്പോള്‍ രോഗ-കീട ബാധകളാല്‍ വലയുകയാണ്.
നല്ല വില ലഭിക്കുന്നതിനാല്‍ വാഴക്കൃഷിയിലേക്ക് ഒരുപാട് കര്‍ഷകര്‍ കടന്നുവരുന്നുണ്ട്. എന്നാല്‍ ഇതുവരെ കാണാത്ത രോഗങ്ങളാണിപ്പോള്‍ കേരളത്തില്‍ വാഴയെ ബാധിക്കുന്നത്. നമ്മുടെ പറമ്പിലും പാടത്തുമെല്ലാം വലിയ പരിചരണമൊന്നുമില്ലാതെ നല്ല വിളവ് നല്‍കിയിരുന്ന വാഴയിപ്പോള്‍ രോഗ-കീട ബാധകളാല്‍ വലയുകയാണ്. ഇതിനെ തുരത്താനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.
1. വാഴയില്‍ ഇലതീനിപ്പുഴുവിന്റെ ആക്രമണം രൂക്ഷമാണിപ്പോള്‍. കേരളത്തിലെ മിക്കസ്ഥലങ്ങളിലും ഇലതീനിപ്പുഴുവിന്റെ ആക്രമണമുണ്ടെന്നു കര്‍ഷകര്‍ പരാതി പറയുന്നു. പുഴുവിന്റെ ആക്രമണം ബാധിച്ച ഇലകള്‍ പുഴുവിനോട് കൂടി തന്നെ പറിച്ച് എടുത്ത് നശിപ്പിച്ച് കളയുക. ആക്രമണം ശക്തമായാല്‍ രാസകീടനാശിനി പ്രയോഗിക്കാതെ മാര്‍ഗമില്ല. 3 മില്ലി ക്ലോറാന്‍ട്രനിലിപ്രോള്‍ 10 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുക.
2.ഏത്തവാഴക്കന്ന് ഇളക്കി ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.
3. വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കന്‍ കേട് തടയാം. നട്ടതിനു ശേഷം രണ്ടുപ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്കിടണം.
4. വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്ന് പ്രാവശ്യം അല്‍പ്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുനാമ്പ് രോഗം വരില്ല.
5. തോട്ടം എപ്പോഴും വൃത്തിയായി സൂക്ഷിച്ചാല്‍ രോഗങ്ങളെ ചെറുക്കാം. ദിവസവും തോട്ടത്തിലെത്തി പരിചരിക്കണം. വാഴകളുടെ ആവശ്യമില്ലാത്ത ഇലകള്‍ മുറിച്ചു മാറ്റുക.
ഒരു പഴത്തില്‍ തന്നെ നിരവധി പഴങ്ങളുടെ രുചി, അതാണ് ചെറിമോയ. പ്രകൃതിയുടെ ഫ്രൂട്ട്‌സലാഡ് എന്നാണ് ഈ പഴത്തിന്റെ വിശേഷണം. മാങ്ങ, ചക്ക,വാഴ, പേരയ്ക്ക, ആത്തച്ചക്ക, കൈതച്ചക്ക എന്നീ പഴങ്ങളുടെ സമ്മിശ്ര രുചിയാണിതിന്.…
വാഴയ്ക്ക് കുല വരുന്ന സമയമാണിപ്പോള്‍. നല്ല വില കിട്ടുന്നതിനാല്‍ കര്‍ഷകരെല്ലാം വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ രോഗങ്ങള്‍ വലിയ തോതില്‍ വാഴയ്ക്ക് ബാധിക്കുന്നുണ്ട്. ഇവയില്‍ ഏറെ ഗുരുതരമായതാണ് സിഗാര്‍…
ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…
കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
© All rights reserved | Powered by Otwo Designs
Leave a comment