കോയമ്പേട് പച്ചക്കറി മാര്‍ക്കറ്റില്‍ മൊത്ത വില കിലോയ്ക്ക് 350 വരെ എത്തിയിട്ടുണ്ട്. ഒരാഴ്ചകൊണ്ട് 100 രൂപ വര്‍ധിച്ചു.
പച്ചക്കറികള്‍ക്ക് അടുത്ത കാലത്തായി വില വര്‍ധിക്കുകയാണ്. മണ്ഡലമാസം തുടങ്ങിയതും പ്രതികൂല കാലാവസ്ഥ കാരണം വിളവ് കുറഞ്ഞതുമെല്ലാം വില വര്‍ധിക്കാന്‍ കാരണമാണ്. എന്നാല്‍ മുരിങ്ങക്കായ വില വിലയാണ് വാണം വിട്ടപോലെ കുതിക്കുന്നത്. കേരള മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 500 രൂപയാണിപ്പോള്‍ വില. ചെന്നൈയിലെ പ്രസിദ്ധമായ കോയമ്പേട് പച്ചക്കറി മാര്‍ക്കറ്റില്‍ മൊത്ത വില കിലോയ്ക്ക് 350 വരെ എത്തിയിട്ടുണ്ട്. ഒരാഴ്ചകൊണ്ട് 100 രൂപ വര്‍ധിച്ചു.
മുംബൈയിലെ കല്യാണ്‍ മാര്‍ക്കറ്റില്‍ കായയ്ക്ക് 80 മുതല്‍ 100 രൂപവരെയായിരുന്നത് 400 രൂപവരെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയോടെ ദക്ഷിണേന്ത്യന്‍ ഇനം എത്തുന്നത് വരെയും ഈ നിലവാരം തുടരുമെന്നാണ് നിരീക്ഷണം. ഗുജറാത്തിലെ വടോദരയിലെ പദ്ര , കോയലി, അംഗോദിയ, സോക്ദ മേഖലയില്‍ നിന്നുമാണ് പ്രധാനമായും കായ്കളെത്തുന്നത്.
മുരിങ്ങ കൃഷി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യയാണ് ഒന്നാമത്. ആന്ധ്ര, തെലങ്കാന പ്രദേശങ്ങളിലാണ് വ്യപകമായി കൃഷി ചെയ്യുന്നത്. തമിഴ്‌നാടും കര്‍ണ്ണാടകവുമാണ് തൊട്ടു പിന്നില്‍. എന്നാല്‍ കാലം തെറ്റിയ മഴ ഇവിടെയുള്ള കൃഷിക്ക് തിരിച്ചടിയായി.
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില്‍ കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
കുട്ടനാട്ടില്‍ പുഞ്ചകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഇളംമഞ്ഞ നിറത്തില്‍ നെല്ലോലയുടെ അരികുകളില്‍ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം മുതല്‍ താഴേക്ക്…
© All rights reserved | Powered by Otwo Designs
Leave a comment