ഫൈബറും വിറ്റാമിനുകളും പൊട്ടാസ്യവും ആന്റിഓക്‌സിന്‍സുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് മധുരക്കിഴങ്ങില്‍.
ഷവര്‍മയും കുഴിമന്തിയുമൊക്കെ തീന്‍മേശയിലേക്ക് കടന്നുവരുന്നതിനു മുമ്പ് മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു മധുരക്കിഴങ്ങ് അല്ലെങ്കില്‍ ചക്കരക്കിഴങ്ങ്. ഫൈബറും വിറ്റാമിനുകളും പൊട്ടാസ്യവും ആന്റിഓക്‌സിന്‍സുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് മധുരക്കിഴങ്ങില്‍. ആഴ്ചയിലൊരിക്കലെങ്കിലും മധുരക്കിഴങ്ങ് കഴിക്കുന്നത് ഏറെ നല്ലതാണ്.
പ്രമേഹരോഗികള്‍ക്കും കഴിക്കാം
പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഗ്ലൈസെമിക് സൂചിക വളരെ കുറവും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ പ്രമേഹ നിയന്ത്രിക്കാന്‍ മധുരക്കിഴങ്ങ് നല്ലതാണ്.
തടി കുറയ്ക്കാം
കലോറിയുടെ അളവ് കുറവാണിതില്‍, ഇതിനാല്‍ തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി കഴിക്കാം. നൂറ് ഗ്രാം മധുരക്കിഴങ്ങില്‍ വെറും 86 കലോറി മാത്രമാണ് ഉള്ളത്. പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയിരിക്കുന്നതിനാല്‍ ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇതു പോലെ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതില്‍ തൊലിയുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്.
രക്തസമര്‍ദം കുറയ്ക്കും
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളള ഒന്നാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ബി 6, പൊട്ടാസ്യം തുടങ്ങിയവ ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ദഹനം മെച്ചപ്പെടുത്തും
ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുക, മലബന്ധം തുടങ്ങിയവ തടയാന്‍ മധുരക്കിഴങ്ങ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. വയറിന്റെ ആരോഗ്യത്തിനും മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
കണ്ണ് എല്ല്
വിറ്റാമിന്‍ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്‌നങ്ങള്‍ക്കിത് നല്ലതാണ്. എല്ലുകളുടെ കാര്യവും ഇതുപോലെ തന്നെ. ഇതിനാല്‍ പ്രായമാകുമ്പോള്‍ കണ്ണിനും എല്ലിനുമുള്ള പ്രശ്‌നങ്ങള്‍ കുറച്ചൊക്കെ കുറയ്ക്കാന്‍ മധുരക്കിഴങ്ങ് സഹായിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment