കുറ്റിക്കുരുമുളക് കൃഷിബുഷ് പെപ്പര്‍ ടെക്നോളജി
അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും കുരുമുളക് വളര്‍ത്തല്‍ അത്ര പ്രാവര്‍ത്തികമാകണമെന്നില്ല. ഇതിനുള്ള പരിഹാരമാണ് കുറ്റിക്കുരുമുളക് കൃഷി. ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം കുറ്റിക്കുരുമുളക് വളര്‍ത്തിയാല്‍ ഒരു വീട്ടിലേക്ക് ആവശ്യമായ സ്വന്തമായി വിളയിച്ചെടുക്കാം. കുരുമുളക് വള്ളിയെ എങ്ങിനെ ബുഷ് പെപ്പര്‍ അഥവാ കുറ്റിക്കുരുമുളക് ചെടിയാക്കാമെന്നു നോക്കാം.
ബുഷ് പെപ്പര്‍ ടെക്നോളജി
നല്ല കായ്ഫലം തരുന്ന ഒരു വര്‍ഷം മൂപ്പെത്തിയ കുരുമുളകിന്റെ വള്ളികളാണ് ശേഖരിക്കേണ്ടത്. വള്ളിയുടെ വശങ്ങളിലേക്ക് വളരുന്ന വള്ളികളാണ് മുറിച്ചെടുക്കേണ്ടത്. ഇതിനെ നാലോ അഞ്ചോ മുട്ടുകള്‍ അടങ്ങുന്ന കഷ്ണങ്ങളാക്കി മുറിക്കുക. നടുന്നതിനു മുന്‍പ് 1000 പിപിഎം വീര്യമുള്ള ഐബിഎ ലായനിയില്‍ മുറിച്ച ഭാഗം അര മണിക്കൂര്‍ മുക്കിവയ്ക്കുക. അതിനു ശേഷം ആഴം കുറഞ്ഞ ചട്ടികളിലൊ, ചെറു പെട്ടികളിലൊ നടുക. തണലത്ത് വേണം വയ്ക്കാന്‍. ആവശ്യത്തിന് നനവ് കൊടുക്കണം. നന്നായി വേരുപിടിച്ച് , പച്ച വച്ച് വളര്‍ച്ച തുടങ്ങിയ തൈകള്‍ ചുവട്ടിലെ മണ്ണ് ഇളകാതെ വലിയ ചട്ടിയിലേക്ക് മാറ്റി നടണം. 15 ഗ്രാം കടലപ്പിണ്ണാക്ക്, 30 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ മണ്ണില്‍ ചേര്‍ത്തിളക്കിയ മണ്ണാണ് ചട്ടിയിലും ഗ്രോബാഗിലും നിറയ്ക്കേണ്ടത്. ഒരു ചട്ടിയില്‍ രണ്ടോ മൂന്നോ വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ നടാവുന്നതാണ്. ആവശ്യത്തിന് സൂര്യപ്രകാശവും നനവും കൊടുക്കണം. വീടിന്റെ കൈവരികള്‍, സണ്‍ഷേഡുകള്‍, സിറ്റൗട്ട്, പുറംപടികള്‍ എന്നിവിടങ്ങളില്‍ ചട്ടികള്‍ വയ്ക്കാം. വലിയ പരിചരണങ്ങളൊന്നും തന്നെ ആവശ്യമില്ലാത്ത ഒന്നാണ് ബുഷ് പെപ്പര്‍ ടെക്നോളജി.
അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങള്‍ കാരണമുണ്ടാവുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാന്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം…
തിരുവനന്തപുരം: കൃഷിഭവനുകള്‍ കര്‍ഷകരുടെ ഭവനമാകണമെന്നും കാര്‍ഷിക സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷി ഭവന്‍ സ്മാര്‍ട്ടാകുന്നതെന്നും മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവനായ…
ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ്. ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ലെറ്റിയൂസ്…
പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…
1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍ പാറ്റാ ഗുളികയും മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും മണലും ചേര്‍ന്ന മിശ്രിതമോ,…
മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…
കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…
© All rights reserved | Powered by Otwo Designs
Leave a comment