കിഴങ്ങു വര്‍ഗങ്ങള്‍ ജൈവരീതിയില്‍

ഒരു പ്രയാസവുമില്ലാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ കിഴങ്ങു വര്‍ഗങ്ങള്‍ കൃഷി ചെയ്യാം. വീട്ടില്‍ നിന്നു ലഭിക്കുന്ന ജൈവമാലിന്യങ്ങള്‍ വളമായി ഉപയോഗിച്ചാല്‍ രാസവളങ്ങള്‍ പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.

By Harithakeralam

പച്ചക്കറികള്‍ പോലെ കിഴങ്ങു വര്‍ഗങ്ങളും ജൈവരീതിയില്‍ വീട്ടു വളപ്പുകളില്‍ അനായാസം കൃഷി ചെയ്യാം. ഒരു പ്രയാസവുമില്ലാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ കിഴങ്ങു വര്‍ഗങ്ങള്‍ കൃഷി ചെയ്യാം. വീട്ടില്‍ നിന്നു ലഭിക്കുന്ന ജൈവമാലിന്യങ്ങള്‍ വളമായി ഉപയോഗിച്ചാല്‍ രാസവളങ്ങള്‍ പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. പ്രധാന കിഴങ്ങു വിളകള്‍ കേരളത്തിലെ പ്രധാന കിഴങ്ങുവര്‍ഗ വിളകളാണ് മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, പാല്‍ച്ചേമ്പ്, കൂവ, ചെറുകിഴങ്ങ്, കൂര്‍ക്ക എന്നിവ. ഇതില്‍ മരച്ചീനി ഒരു പ്രധാന ഭക്ഷ്യവിളയായും മറ്റുള്ളവ പച്ചക്കറികളുടെ കൂട്ടത്തിലും ഉള്‍പ്പെടുത്താം. ചേന, ചേമ്പ്, പാല്‍ ചേമ്പ് എന്നിവയുടെ ഇലയും തണ്ടും ഇലക്കറിയായി ഉപയോഗിക്കാം. നല്ല സൂര്യ പ്രകാശമുള്ള സ്ഥലങ്ങളാണ് മരച്ചീനി, മധുരക്കിഴങ്ങ്, കൂര്‍ക്ക കൃഷിക്ക് നല്ലത്. ചേന, ചേമ്പ്, കാച്ചില്‍, പാല്‍ ചേമ്പ് എന്നിവയ്ക്ക് അധികം സൂര്യപ്രകാശം ആവശ്യമില്ല. തീരെ സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളില്‍ കൂവ പോലുള്ളവ നടാം. തെങ്ങിന്റെ തണലില്‍ ചേന, ചേമ്പ്, പാല്‍ ചേമ്പ്, ചെറുക്കിഴങ്ങ് എന്നിവ കൃഷി ചെയ്യാം. നല്ല ഇളക്കമുള്ള മണ്ണിലാണ് കിഴങ്ങു വര്‍ഗങ്ങള്‍ നടേണ്ടത്. ഇല്ലെങ്കില്‍ മണ്ണു നന്നായികിളച്ച് പരുവപ്പെടുത്തണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ കിഴങ്ങു കൃഷിക്ക് യോജിച്ചതല്ല. ധാരാളം ജൈവ വളവും ക്ഷാരവും മണ്ണില്‍ ഉണ്ടെങ്കില്‍ കിഴങ്ങുവര്‍ഗ്ഗങ്ങളില്‍ നിന്നു നല്ല വിളവു പ്രതീക്ഷിക്കാം. വീട്ടില്‍ നിന്നു ലഭിക്കുന്ന ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി കിഴങ്ങു വിളകള്‍ക്കുള്ള ജൈവവളമാക്കാം. ചാണകം, ചാരം, കോഴിവളം, മണ്ണിരകമ്പോസ്റ്റ്, പച്ചില വളങ്ങള്‍ തുടങ്ങിയവയും നല്ല ജൈവവളമാണ്. കൂടാതെ ജീവാണു വളങ്ങളും ഇതോടൊപ്പം ഉപയോഗിക്കാം. നടേണ്ട രീതികള്‍ മരച്ചീനിയും കാച്ചിലും വരികള്‍ തമ്മിലും മൂന്ന് അടി അകലത്തില്‍ കുനകൂട്ടി നടാം. ചേനയും പാല്‍ചേമ്പും വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും മൂന്നടി അകലത്തില്‍ കുഴികള്‍ എടുത്ത് അതില്‍ നടാം. മധുരക്കിഴങ്ങ് 60 സെ.മീറ്റര്‍ അകലത്തില്‍ വാരവും ചാലും എടുത്ത് വാരത്തില്‍ 20 സെ.മീറ്റര്‍ അകലത്തില്‍ നടാം. ചേമ്പ് 60 സെ.മീറ്റര്‍ അകലത്തില്‍ നടാം. ഒരു മീറ്റര്‍ വീതിയുള്ള തടങ്ങള്‍ എടുത്ത് അതില്‍ 15ഃ15 സെ.മീ അകലത്തില്‍ കൂര്‍ക്കയും 30ഃ15 സെ.മീ അകലത്തില്‍ കൂവയും നടാം. നടീല്‍വസ്തു തെരഞ്ഞെടുപ്പ് നല്ല മൂപ്പെത്തിയ വിളകളില്‍ നിന്നു മാത്രമേ നടീല്‍ വസ്തുക്കള്‍ തെരഞ്ഞെടുക്കാവൂ. രോഗകീട മുക്തമായിരിക്കണമിവ. മൊസൈക്ക്, ശല്‍ക്കകീടങ്ങള്‍ ഇല്ലാത്ത മരച്ചീനിക്കമ്പും ചെള്ളിന്റെ ആക്രമണമില്ലാത്ത മധുരക്കിഴങ്ങ് വള്ളിയും വൈറസ് രോഗമില്ലാത്ത ചേനവിത്തും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ചേന, ചേമ്പ്, പാല്‍, ചേമ്പ്, കാച്ചില്‍ എന്നിവയുടെ വിത്തുകള്‍ ചാണകക്കുഴമ്പില്‍ പുരട്ടി രണ്ടാഴ്ച തണലില്‍ വെച്ച് ഉണക്കിയ ശേഷം നടണം. സ്ഥലം കുറവാണൈങ്കില്‍ മട്ടുപ്പാവില്‍ ഗ്രോബാഗുകള്‍, ചാക്ക് എന്നിവയിലും കിഴങ്ങുവര്‍ഗങ്ങള്‍ കൃഷി ചെയ്യാം. ഇത്തരത്തില്‍ കൃഷി ചെയ്യുമ്പോള്‍ നല്ല വിളവും ലഭിക്കുന്നു. പരിപാലനം കിഴങ്ങുവര്‍ഗങ്ങള്‍ നട്ട് ഉദ്ദേശം ഒരു മാസം കഴിഞ്ഞും രണ്ടു മാസം കഴിഞ്ഞും ഇടകിളയ്ക്കലും കളയെടുപ്പും നടത്തണം. മധുരക്കിഴങ്ങ് നട്ട് 15 ദിവസത്തിനു ശേഷവും ഒരു മാസം കഴിഞ്ഞും ഇടകിളയ്ക്കണം. കാച്ചില്‍, ആഫ്രിക്കന്‍ കാച്ചില്‍, ചെറുക്കിഴങ്ങ് എന്നിവ നട്ട് ഒരു മാസത്തിനകം വള്ളികള്‍ പടര്‍ത്തികൊടുക്കണം. രോഗകീടങ്ങളെ നിയന്ത്രിക്കാന്‍ ജൈവ മരുന്നുകള്‍ ഉപയോഗിക്കാം.

Leave a comment

മഴക്കാലത്ത് കാപ്പിച്ചെടികളില്‍ കായ പൊഴിച്ചില്‍ : നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

കല്‍പ്പറ്റ: കാപ്പിച്ചെടികളില്‍ കായകളുടെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തില്‍ ലഭിക്കുന്ന തുടര്‍ച്ചയായ മഴ ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനും കായകളുടെ കൊഴിഞ്ഞു പോക്കിനും ഇടയാക്കുന്നതാണ്. തീര്‍ത്തും…

By Harithakeralam
റബറിന് വീണ്ടും മികച്ച വില

കോട്ടയം: വിലത്തകര്‍ച്ചയുടെ നീണ്ട നാളുകള്‍ക്കൊടുവില്‍ കേരളത്തില്‍ റബറിന് മികച്ച വില. ആര്‍.എസ്.എസ്. നാലിന് ബാങ്കോക്കില്‍ 185 രൂപയാണ് വില. തദ്ദേശീയ വില 204 രൂപ പിന്നിട്ടു. തായ്ലന്‍ഡിലും മറ്റും വിളവെടുപ്പ്…

By Harithakeralam
കുരുമുളകിന് വേണം ശാസ്ത്രീയ പരിപാലനം

വിരല്‍ മുറിച്ചു കുത്തിയാല്‍ വേരു പിടിക്കുമെന്നു പഴമക്കാര്‍ പറഞ്ഞിരുന്ന തിരുവാതിര ഞാറ്റുവേലക്കാലമാണിപ്പോള്‍. കുരുമുളക് പോലുള്ള സുഗന്ധവ്യജ്ഞനങ്ങള്‍ നടാന്‍ ഏറെ അനുയോജ്യമാണ് ഈ സമയം. കാലാവസ്ഥ വ്യതിയാനം വലിയ…

By Harithakeralam
കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് ആദ്യ വളപ്രയോഗം

ഏപ്രില്‍-മേയ് മാസങ്ങളില്‍ നട്ട കിഴങ്ങ് വര്‍ഗങ്ങളായ ചേന, കപ്പ, കാവിത്ത്, ചേമ്പ് എന്നിവയ്ക്ക് നല്ല വളര്‍ച്ച ലഭിച്ചിട്ടുണ്ടാവും. കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് നല്‍കുന്ന ആദ്യത്തെ രണ്ടു വളപ്രയോഗങ്ങളും പരിരക്ഷയുമാണ്…

By Harithakeralam
തെങ്ങിന് വളപ്രയോഗം മൂന്നു ഘട്ടമായി

തെങ്ങില്‍ നിന്നും നല്ല വിളവ് ലഭിക്കണമെങ്കില്‍ യഥാസമയം വളപ്രയോഗം നടത്തിയേ പറ്റൂ. അതിനു പറ്റിയ സമയമാണിപ്പോള്‍. കായ്ക്കുന്ന തെങ്ങിനു വളപ്രയോഗം നടത്തേണ്ട വിധം പരിശോധിക്കാം.  

By Harithakeralam
തെങ്ങിന് തടം തുറന്നു വളം നല്‍കാം

മലയാളികളുടെ സ്വന്തം കല്‍പ്പ വൃക്ഷമാണ് തെങ്ങ്. ഗ്രാമത്തിലായാലും നഗരത്തിലായാലായും ഒന്നോ രണ്ടോ തെങ്ങില്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ്. തെങ്ങിന് തടം തുറന്നു വള പ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇപ്പോള്‍…

By Harithakeralam
കനത്തമഴ: കറുത്ത പൊന്നിന് വേണം പ്രത്യേക പരിചരണം

ഒരു കാലത്ത് കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന കുരുമുളക് കൃഷിയിന്നു നാശത്തിന്റെ വക്കിലാണ്. കാലാവസ്ഥ വ്യതിയാനവും രോഗങ്ങളുമെല്ലാം കേരളത്തിലെ കുരുമുളക് കൃഷിയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു. കനത്ത മഴ തുടരുന്നതിനാല്‍…

By Harithakeralam
ഇഞ്ചി നടാന്‍ സമയമായി

കേരളത്തില്‍ എല്ലായിടത്തും ഇതിനോടകം തന്നെ ഒന്നോ രണ്ടോ മഴ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. അടുക്കളത്തോട്ടത്തില്‍ സ്ഥലം ഉള്ളവര്‍ക്ക് ചെറു തടങ്ങളെടുത്ത്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs