പ്രോട്ടീന്‍ കലവറകളായ അമരയും ചതുരപ്പയറും നടാം

മാംസ്യവും നാരും ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതാണ് പയര്‍ വര്‍ഗങ്ങള്‍. വിവിധ ഇനങ്ങളിലുള്ള നിരവധി പയറുകള്‍ നമ്മുടെ നാട്ടിലുണ്ട്.

By Harithakeralam

മാംസ്യവും നാരും ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതാണ് പയര്‍ വര്‍ഗങ്ങള്‍. വിവിധ ഇനങ്ങളിലുള്ള നിരവധി പയറുകള്‍ നമ്മുടെ നാട്ടിലുണ്ട്. എങ്കിലും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം പടര്‍ന്നു കയറുന്നവയാണ്. ഇവ നടാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനുള്ള സമയമാണിപ്പോള്‍. മഴയുടെ ശക്തി കുറയുന്നതിനു മുമ്പു തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കണം. കുഴി തയാറാക്കാം 45-60 സെ.മീ വ്യാസവും 45 സെ.മീ താഴ്ചയുമുള്ള കുഴിയെടുത്ത് ഉണങ്ങിയ ഇലയിട്ട് കത്തിക്കുക. കൂടാതെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് 500 ഗ്രാം കുമ്മായം കുഴിയിലിട്ട് ഇളക്കണം. പിന്നീട് കുഴി നിറയെ പച്ചിലകള്‍ ഇട്ട് അഞ്ച് -10 കിലോ പച്ച ചാണകമിട്ടു കമ്പോസ്റ്റാകാന്‍ അനുവദിക്കുക. നടുന്ന രീതി മഴ കുറയുന്നതോടു കൂടി അമരവിത്ത് പാകാം. ഓഗസ്റ്റ് മാസമാണ് അമര നടാന്‍ പറ്റിയ സമയം. ഇതിനായി നേരത്തെ തയാറാക്കിയ കുഴിയിലേക്ക് ഒരു കിലോ എല്ലുപൊടി മേല്‍മണ്ണുമായി കൂട്ടിയിളക്കി കുഴി മൂടി തടമാക്കി മാറ്റണം. ഈ തടത്തില്‍ മൂന്നോ നാലോവിത്തുകള്‍ പാകാം. പരിചരണം വിത്തുമുളച്ച് വള്ളി വീശുന്നതിനു മുന്‍പ് തന്നെ അഞ്ച്-ആറ് അടി നീളമുള്ള കമ്പ് കുത്തി കൊടുത്ത് അതിലേക്ക് ചുറ്റി കയറാന്‍ അനുവദിക്കണം. ഇതോടപ്പം തന്നെ അഞ്ച് അടി ഉയരത്തില്‍ മൂന്നു-നാല് മീറ്റര്‍ വീതിയിലും നീളത്തിലുമുള്ള പന്തല്‍ തയാറാക്കണം. മഴക്കാലത്ത് ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടികിടക്കാതെ നോക്കണം. മഴ കുറയുന്ന മുറയ്ക്ക് ദിവസവും നനക്കണം. നവംബര്‍- ഡിസംബറോടു കൂടി പൂവിട്ട് കായിച്ചു തുടങ്ങും. പൂവിട്ടു തുടങ്ങിയാല്‍ രണ്ടാഴ്ച ഇടവിട്ട് കടലപിണ്ണാക്ക്-പച്ചച്ചാണകം പുളിപ്പിച്ച് നേര്‍പ്പിച്ച് തടത്തില്‍ കൊടുക്കണം. ചാരം ഇടയ്ക്ക് തടത്തിലിട്ടു കൊടുക്കുന്നതും നല്ലതാണ്. കീട നിയന്ത്രണം അമരയെ ആക്രമിക്കുന്ന ഇലപ്പേനിനെ നിയന്ത്രിക്കാന്‍ പുകയില കഷായം അല്ലെങ്കില്‍ ചെറു ചൂടോടെ ചാരം വിതറാം. മീലിബഗ്ഗിന്റെ ആക്രമണമുണ്ടങ്കില്‍ ഗോമൂത്രം-കാന്താരിമുളക് ലായനിയോ ഫിഷ് അമിനോ ആസിഡോ ഇടവിട്ട് തളിക്കാം.

Leave a comment

തെങ്ങിന് കൂമ്പടപ്പും മണ്ഡരി ബാധയും; ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുത്തനെ കുറയും

തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…

By Harithakeralam
കുറ്റിക്കുരുമുളകിനെ കണ്ടു, ഇഷ്ടപ്പെട്ടു, സംരംഭമാക്കി- കേരളം മുഴുവന്‍ വില്‍പ്പന

വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…

By Harithakeralam
വേനല്‍ വരുന്നു; തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കടുത്ത വേനലാണ്  ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…

By Harithakeralam
ഇഞ്ചിക്ക് മൂടു ചീയല്‍, തെങ്ങില്‍ കൂമ്പു ചീയല്‍; പ്രതിരോധിക്കാം തുടക്കത്തില്‍ തന്നെ

ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…

By Harithakeralam
തുലാവര്‍ഷത്തിന് മുമ്പ് തെങ്ങിനും കവുങ്ങിനും പ്രത്യേക പരിചരണം

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…

By Harithakeralam
കശുമാവിന് ഭീഷണിയായി തേയില കൊതുക്

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…

By Harithakeralam
കൂര്‍ക്ക നടാന്‍ സമയമായി

ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും.  ഇപ്പോഴത്തെ…

By Harithakeralam
ഇഞ്ചിക്ക് മൂന്നാം വളപ്രയോഗം

ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs