നമ്മുടെ മിക്ക വിഭവങ്ങളിലും മഞ്ഞള്‍ പ്രധാന ചേരുവയാണ്. ആരോഗ്യസംരക്ഷണത്തിലും ശരീരകാന്തി വര്‍ധിപ്പിക്കാനും മഞ്ഞള്‍ പണ്ടു കാലം മുതലേ ഉപയോഗിക്കുന്നു.
നമ്മുടെ ദൈനംദിന ജീവിതത്തില്‍ മുഖ്യ സ്ഥാനമുള്ള ഒരു വിളയാണ് മഞ്ഞള്‍. പണ്ടുകാലം മുതലെ ഹൈന്ദവ ചടങ്ങുകളില്‍ മഞ്ഞളിന് പ്രമുഖ സ്ഥാനമാണുള്ളത്. നമ്മുടെ മിക്ക വിഭവങ്ങളിലും മഞ്ഞള്‍ പ്രധാന ചേരുവയാണ്. ആരോഗ്യസംരക്ഷണത്തിലും ശരീരകാന്തി വര്‍ധിപ്പിക്കാനും മഞ്ഞള്‍ പണ്ടു കാലം മുതലേ ഉപയോഗിക്കുന്നു. ഇതിലെ പ്രധാന ഘടകമായ കുര്‍ക്കുബിന്‍ അര്‍ബുദരോഗ കോശങ്ങളുടെ വര്‍ച്ച നിയന്ത്രിക്കാന്‍ ഫലവത്താണെ് പഠനങ്ങളില്‍ തെളിഞ്ഞതാണ്. മഞ്ഞളില്‍ നിന്നും വേര്‍ത്തിരിച്ചെടുക്കുന്ന സുഗന്ധ തൈലവും ഒളിയോറസിനും വാണിജ്യ പ്രാധാന്യമുള്ള വസ്തുക്കളാണ്. കൂര്‍ക്കുമാലോംഗെ എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന മഞ്ഞള്‍ സിന്‍ജറേസിയ കുടുംബത്തിലെ ഒരംഗമാണ്. കാന്‍സര്‍ മുതല്‍ അല്‍ഷിമേഴ്സ് വരെയുള്ള പല രോഗങ്ങളെ തടയാന്‍ മഞ്ഞളിനു കഴിയും. മുറിവുണക്കുന്നതിനും വിഷാംശത്തെ നശിപ്പിക്കാനുമുള്ള മഞ്ഞളിന്റെ കഴിവ് ചരിത്രകാലം തൊട്ടേ പ്രസിദ്ധമാണ്. നടുന്ന രീതി ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒന്നു രണ്ട് പുതുമഴ ലഭിക്കുന്നതോടു കൂടി മഞ്ഞള്‍ നടാം. നല്ല ഒരു മഴകിട്ടിയാല്‍ കൃഷി സ്ഥലം നന്നായി കിളച്ച് പരുവപ്പെടുത്തി ഒരു മീറ്റര്‍ വീതിയും ഒരടി ഉയരവും ആവശ്യത്തിനു നീളവുമുള്ള തടങ്ങള്‍ കോരി ചാണകം ചേര്‍ക്കുക. തടങ്ങള്‍ തമ്മില്‍ 10 -15 അടി അകലം കൊടുക്കണം. ഇങ്ങനെ തയ്യാറാക്കിയ തടത്തില്‍ 5 -10 സെ.മി താഴ്ചയില്‍ ചെറിയ കുഴികളുണ്ടാക്കി അതില്‍ വിത്ത് പാകുക. ചെടികള്‍ തമ്മില്‍ ഒരടി അകലം കൊടുത്തിരിക്കണം. ജൂണില്‍ നല്ല മഴ ലഭിക്കുമ്പോഴും വിത്ത് മുളച്ച് നല്ല കായിക വളര്‍ച്ചയിലെത്തും. നിലമൊരുക്കുമ്പോള്‍ അമ്ലത്വമുള്ള മണ്ണില്‍ ഒരു സെന്റിന് രണ്ടു കിലോ എന്ന തോതില്‍ കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്. നട്ടയുടനെ പച്ചിലകള്‍ കൊണ്ട് പുതയിടുക. വെള്ളം ശക്തിയായി മണ്ണില്‍ പതിക്കാതിരിക്കാന്‍ സഹായിക്കും. കളകളെ നിയന്ത്രിക്കാനും പുതയിടല്‍ നല്ലതാണ്. നട്ട് 40, 90 ദിവസങ്ങളിലും വീണ്ടും പുതയിടാം. ഒരു മാസം കഴിയുമ്പോള്‍ മഞ്ഞള്‍ മുളച്ചു തുടങ്ങും. മുളച്ച് മൂന്നു-നാലു മാസം വരെ ചെടികള്‍ക്ക് നല്ല വളര്‍ച്ചയുണ്ടാകും. കീടങ്ങള്‍ ചെടിയെബാധിക്കുന്നത് വളരെ അപൂര്‍വമാണ്. തുരപ്പന്‍ പുഴുവിന്റെ ആക്രമണം ഉണ്ടെങ്കില്‍ ജൈവകീടനാശിനികള്‍ തളിക്കാം. ഭാഗികമായി സൂര്യപ്രകാശം കിട്ടു സ്ഥലത്തും തണലിടങ്ങളിലും മികച്ച വിളവ് തരാന്‍ മഞ്ഞളിന് കഴിയും. വിളവെടുപ്പ് ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് വിളവെടുപ്പ് നടത്തുന്നത്. ഇലകളും തണ്ടുകളും ഉണങ്ങിയാല്‍ ഉടനെ മഞ്ഞള്‍ പറിച്ചെടുക്കാം. വിളവെടുക്കുമ്പോള്‍ കിഴങ്ങുകള്‍ മുറിയാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ ലഭിക്കുന്ന മഞ്ഞള്‍ പുഴുങ്ങി ഉണക്കി പൊടിച്ച് കറികളില്‍ ഉപയോഗിക്കാം. ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന മിക്ക ബ്രാന്‍ഡ് മഞ്ഞള്‍ പൊടിയിലും മായം കലര്‍ന്നിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ പല രോഗങ്ങളും ബാധിക്കാന്‍ ഇതു കാരണമാകും. വലിയ പരിചരണം കൂടാതെ സമൃദ്ധമായി വളരുന്ന മഞ്ഞള്‍ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്താല്‍ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം.
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന് തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില് ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില് കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
© All rights reserved | Powered by Otwo Designs
Leave a comment