കര്‍ക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകള്‍ക്ക് ഹൈന്ദവര്‍ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട്. എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തില്‍ അലങ്കാരമായാണ്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയതരമായ പുഷ്പമാണ് തുമ്പ. വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് മലയാളികള്‍
**സി.ഡി. സുനീഷ് ഓണക്കാലം നമ്മെ ഓര്‍മ്മിപ്പിക്കും തുമ്പ ചെടിയും പൂവും. കേരളത്തില്‍ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ് തുമ്പ. കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ് തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. ആയുര്‍വേദ ഔഷധങ്ങളില്‍ ഇതിന്റെ ഇലയും വേരും ഉപയോഗിച്ചു വരുന്നു. കര്‍ക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകള്‍ക്ക് ഹൈന്ദവര്‍ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട്. എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തില്‍ അലങ്കാരമായാണ്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയതരമായ പുഷ്പമാണ് തുമ്പ. വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് മലയാളികള്‍ കരുതി പോന്നത്. തുമ്പപ്പൂ കൊണ്ട് ഓണരാത്രിയില്‍ അട ഉണ്ടാക്കി അത് ഓണത്തപ്പനു നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളില്‍ നിലവിലുണ്ട്. പൂവട എന്നാണിതിനു പേര്. വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും മറ്റും കളയായി വളരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, മൗറീഷ്യസ്, ചൈനയില്‍ മിതോഷ്ണമേഖലയില്‍ സ്ഥിതിചെയ്യുന്ന ചില പ്രവിശ്യകള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. 30-60 സെ.മീ ഉയരത്തില്‍ നിവര്‍ന്നു വളരുന്ന ഔഷധിയാണ് ഇത്. സസ്യത്തിലുട നീളം രോമങ്ങള്‍ ഉണ്ടെങ്കിലും ഇത് ചര്‍മ്മത്തിന് ചോറിച്ചില്‍ ഉണ്ടാക്കുകയില്ല. ഇലകള്‍ക്ക് 36 സെ.മീ നീളവും 14 സെ.മീ വീതിയും ഉണ്ടാകും, ഇലയുടെ അഗ്രം കൂര്‍ത്തതാണ്. പുഷ്പങ്ങള്‍ ശിഖരാഗ്രങ്ങളിലോ സമ്മുഖപത്രങ്ങളുടെ കക്ഷത്തിലോ ആണ് കുലകളായി വിരിക്കുക. തണ്ടുകള്‍ ചതുരാകൃതിയിലാണ്.പുഷ്പത്തില്‍ ഒരു സുഗന്ധദ്രവ്യവും ആല്‍ക്കലോയ്ഡും അടങ്ങിയിട്ടുണ്ട്. ഇലയില്‍ ഗ്ലൂക്കോസൈഡ് ഉണ്ട്, ഇത് അണുനാശിനിയായി വര്‍ത്തിക്കുന്നു. തുമ്പകളുടെ സംരക്ഷകയായി ടീച്ചര്‍ ആരോഗ്യ പോഷക സമ്പന്നമായ തുമ്പ (common leaucas) lecas aspera എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. 8 വര്‍ഷത്തോളമായി തുമ്പയെക്കുറിച്ച് പഠനവും പ്രചരണവും നടത്തുകയാണ് ചേര്‍ത്തല മരുതോര്‍വട്ടം സ്‌കുളിലെ അദ്ധ്യാപികയായ എസ്. ജയശ്രീ. സ്‌കൂള്‍ അധ്യാപകരേയും വിദ്യാര്‍ഥികളെയും തുമ്പയില്‍ സാക്ഷരരാക്കുന്നതിനൊപ്പം ഇരുപത്തിയഞ്ചോളം മൂല്യവര്‍ദ്ധന ഉല്‍പ്പന്നങ്ങളും ടീച്ചര്‍ വികസിപ്പിച്ചെടുത്തു. തുമ്പ ഇല ഉണക്കി പൊടിച്ച് മൈഗ്രേന്‍ തലവേദനക്കുള്ള മരുന്നും വികസിപ്പിക്കാന്‍ ഉള്ള ശ്രമത്തിലാണ് ടീച്ചര്‍. ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തില്‍ ഇലയും വേരും ഉപയോഗിച്ച് വരുന്നു. തുമ്പ സാക്ഷരതാ യജ്ഞത്തില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ ബഡപ്പെടുക-9495443124. തുമ്പപ്പൂ അട ആവശ്യമായവ അരിപ്പൊടി -2 കപ്പ് ശര്‍ക്കര - 1 കപ്പ് തേങ്ങ - അര മുറി തുമ്പപൂവും ഇലയും അരച്ചത് - അര കപ്പ് ഏലക്ക - ഒരു നുള്ള് തയ്യാറാക്കുന്ന വിധം തുമ്പയിലും പൂവും അരച്ചതും മറ്റ് ചേരുവകളും കുഴച്ച് ഇലയില്‍ ചുട്ടെടുക്കുക. **
പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്തില്‍ പരാമര്‍ശിച്ചതോടെ സുബശ്രീയുടെ ഔഷധത്തോട്ടം ചര്‍ച്ചയാകുന്നു. തമിഴ്‌നാട്ടിലെ മധുരയിലെ വാരിച്ചിയൂര്‍ ഗ്രാമത്തിലാണ് ഏറെ പ്രത്യേകതകളുള്ള ഔഷധത്തോട്ടം. 40 സെന്റ്…
തുളസിയുടെ കുടുംബത്തിലുള്ളൊരു ഇലച്ചെടിയാണ് ലെമണ്‍ ബേസില്‍ അല്ലെങ്കില്‍ നാരങ്ങ തുളസി. നമ്മുടെ നാട്ടില്‍ അപൂര്‍വമായി മാത്രമേ ഈ ചെടി വളര്‍ത്തുന്നുള്ളൂ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഭക്ഷണമായും ഔഷധമായും ഈ ചെടി…
ചിക്കന്‍ കറിയില്‍ മുതല്‍ നര മാറ്റാനുള്ള എണ്ണയില്‍ വരെ ഉപയോഗിക്കുന്ന സസ്യമാണ് റോസ്‌മേരി. പേരു കേള്‍ക്കുമ്പോള്‍ മുതലുള്ള കൗതുകം ഈ ചെടിയുടെ എല്ലാ കാര്യത്തിലുമുണ്ട്. പുതിനയുടെ കുടുംബത്തിലുള്ള ഈ ചെറിയ സസ്യത്തിന്റെ…
ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോള്‍ ഒരു മണം പരക്കാറില്ലേ... നമ്മുടെ വായില്‍ കൊതികൊണ്ട് വെള്ളം നിറയ്ക്കുന്ന, വിശപ്പ് ഇരട്ടിയാക്കുന്ന മണം. ഇതിന് പിന്നിലുളള സര്‍വ സുഗന്ധി എന്ന ചെടിയുടെ ഇലകളും കായ്കളുമാണ്.…
നമ്മുടെ വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധച്ചെടിയാണ് അരൂത. ഇലയും തണ്ടും വേരും തുടങ്ങി അരൂതയുടെ ഏല്ലാ ഭാഗവും ഉപയോഗിക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ആദ്യകാലം മുതല്‍ അരൂത ഉപയോഗിക്കുന്നുണ്ട്.…
ഔഷധ രംഗത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത സസ്യമാണ് ബ്രഹ്‌മി. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്‌മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. നമ്മുടെ വീട്ടുവളപ്പില്‍…
പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍…
ആയുര്‍വേദവിധി പ്രകാരം യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന കളസസ്യമാണ് തഴുതാമ. സംസ്‌കൃതത്തില്‍ ഇതു പുനര്‍നവ എന്നറിയപ്പെടുന്നു. തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍…
© All rights reserved | Powered by Otwo Designs
Leave a comment