ഭക്ഷ്യ വസ്തു, അലങ്കാരച്ചെടി, അണുനാശിനി, സുഗന്ധ ദ്രവ്യം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് ഈ ചെടി ഉപയോഗിക്കാം.
ചിക്കന്‍ കറിയില്‍ മുതല്‍ നര മാറ്റാനുള്ള എണ്ണയില്‍ വരെ ഉപയോഗിക്കുന്ന സസ്യമാണ് റോസ്‌മേരി. പേരു കേള്‍ക്കുമ്പോള്‍ മുതലുള്ള കൗതുകം ഈ ചെടിയുടെ എല്ലാ കാര്യത്തിലുമുണ്ട്. പുതിനയുടെ കുടുംബത്തിലുള്ള ഈ ചെറിയ സസ്യത്തിന്റെ ഇലകള്‍ക്ക് പ്രത്യേക മണമുണ്ട്. പൂന്തോട്ടത്തിലും അടുക്കളത്തോട്ടത്തിലും ഒരു പോലെ വളര്‍ത്താം. ഭക്ഷ്യ വസ്തു, അലങ്കാരച്ചെടി, അണുനാശിനി, സുഗന്ധ ദ്രവ്യം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് ഈ ചെടി ഉപയോഗിക്കാം.
നല്ല വെയിലുള്ള കാലാവസ്ഥയാണ് റോസ് മേരിക്ക് വേണ്ടത്. സൂര്യപ്രകാശം ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും ലഭിക്കുന്ന സ്ഥലത്ത് നടാം. നല്ല വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള മണ്ണും നിര്‍ബന്ധം. വെള്ളക്കെട്ട് ഒരിക്കലുമുണ്ടാകരുത്, വെള്ളമധികമായാല്‍ ചെടി നശിക്കും. ശക്തമായ മഴയും പ്രശ്‌നമാണ്. ഏഴു മുതല്‍ എട്ട് മാസം വരെ പ്രായമുള്ള ചെടിയില്‍ നിന്നും എട്ട് സെമി നീളമുള്ള തണ്ട് മുറിച്ചെടുത്ത് നടാം. ഇതൊരു 10-15 മിനിറ്റ് സ്യൂഡോമോണസില്‍ മുക്കിവച്ച ശേഷം നടുന്നതാണ് നല്ലത്. കേരളത്തിലെ നഴ്‌സറികളില്‍ റോസ് മേരിയുടെ തൈ ലഭിക്കും. ഇവ വാങ്ങി നട്ട് വളര്‍ത്തിയ ശേഷം സ്വന്തമായി തൈയുണ്ടാക്കി കൃഷി വിപുലീകരിക്കുകയാണ് നല്ലത്. സമൂഹമാധ്യമങ്ങളില്‍ റോസ് മേരിയുടെ ഗുണങ്ങള്‍ വിവരിക്കുന്ന വീഡിയോകള്‍ വൈറലായതോടെ തൈ വില്‍പ്പന വര്‍ധിച്ചതായി നഴ്‌സറി നടത്തിപ്പുകാര്‍ പറയുന്നു.
കീടങ്ങളും രോഗങ്ങളുമൊന്നുമീച്ചെടിയെ സാധാരണ ബാധിക്കാറില്ല. ഉണങ്ങിയ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ചാണക ലായനി എന്നിവ ഇടയ്ക്ക് നല്‍കിയാല്‍ നല്ല പോലെ വളരും. നന മിതമായി മാത്രം മതി, ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇടയ്ക്ക് സ്യൂഡോമോണസ് പ്രയോഗിക്കുന്നതും നല്ലതാണ്. ഗ്രോബാഗ്, ചട്ടി തുടങ്ങിയവയിലും നല്ല പോലെ വളരും. മണ്ണില്‍ നടുന്നതിനേക്കാള്‍ നല്ലത് ഗ്രോബാഗിലാണ്.
ഇലകള്‍ക്ക് ചെറുതായി കയ്പ് രുചിയാണുള്ളത്. വിവിധ തരം ഭക്ഷണ സാധനങ്ങളും മരുന്നുകളും നിര്‍മിക്കാന്‍ റോസ് മേരി ഉപയോഗിക്കുന്നു. മാംഗനീസ്, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, ചെമ്പ്, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കള്‍ നിറഞ്ഞ റോസ്‌മേരി ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ മാറ്റാനും മുടിയുടെ കേടുപാടുകള്‍ കുറയ്ക്കാനും താരനെ അകറ്റി നിര്‍ത്താനും സഹായിക്കുന്നു.ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളും നിറഞ്ഞ റോസ്‌മേരി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. ദഹനം എളുപ്പമാക്കാനും ഗ്യാസ് ഇല്ലാതാക്കാനും റോസ്‌മേരി ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് സഹായിക്കും. പലതരം മരുന്നുകളും കീടനാശിനികളും തയാറാക്കാനും റോസ്മരിയുടെ ഇലകളും തണ്ടും ഉപയോഗിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്തില്‍ പരാമര്‍ശിച്ചതോടെ സുബശ്രീയുടെ ഔഷധത്തോട്ടം ചര്‍ച്ചയാകുന്നു. തമിഴ്‌നാട്ടിലെ മധുരയിലെ വാരിച്ചിയൂര്‍ ഗ്രാമത്തിലാണ് ഏറെ പ്രത്യേകതകളുള്ള ഔഷധത്തോട്ടം. 40 സെന്റ്…
തുളസിയുടെ കുടുംബത്തിലുള്ളൊരു ഇലച്ചെടിയാണ് ലെമണ്‍ ബേസില്‍ അല്ലെങ്കില്‍ നാരങ്ങ തുളസി. നമ്മുടെ നാട്ടില്‍ അപൂര്‍വമായി മാത്രമേ ഈ ചെടി വളര്‍ത്തുന്നുള്ളൂ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഭക്ഷണമായും ഔഷധമായും ഈ ചെടി…
ചിക്കന്‍ കറിയില്‍ മുതല്‍ നര മാറ്റാനുള്ള എണ്ണയില്‍ വരെ ഉപയോഗിക്കുന്ന സസ്യമാണ് റോസ്‌മേരി. പേരു കേള്‍ക്കുമ്പോള്‍ മുതലുള്ള കൗതുകം ഈ ചെടിയുടെ എല്ലാ കാര്യത്തിലുമുണ്ട്. പുതിനയുടെ കുടുംബത്തിലുള്ള ഈ ചെറിയ സസ്യത്തിന്റെ…
ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോള്‍ ഒരു മണം പരക്കാറില്ലേ... നമ്മുടെ വായില്‍ കൊതികൊണ്ട് വെള്ളം നിറയ്ക്കുന്ന, വിശപ്പ് ഇരട്ടിയാക്കുന്ന മണം. ഇതിന് പിന്നിലുളള സര്‍വ സുഗന്ധി എന്ന ചെടിയുടെ ഇലകളും കായ്കളുമാണ്.…
നമ്മുടെ വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധച്ചെടിയാണ് അരൂത. ഇലയും തണ്ടും വേരും തുടങ്ങി അരൂതയുടെ ഏല്ലാ ഭാഗവും ഉപയോഗിക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ആദ്യകാലം മുതല്‍ അരൂത ഉപയോഗിക്കുന്നുണ്ട്.…
ഔഷധ രംഗത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത സസ്യമാണ് ബ്രഹ്‌മി. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്‌മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. നമ്മുടെ വീട്ടുവളപ്പില്‍…
പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍…
ആയുര്‍വേദവിധി പ്രകാരം യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന കളസസ്യമാണ് തഴുതാമ. സംസ്‌കൃതത്തില്‍ ഇതു പുനര്‍നവ എന്നറിയപ്പെടുന്നു. തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍…
© All rights reserved | Powered by Otwo Designs
Leave a comment