2023 മില്ലറ്റ് വര്‍ഷമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചത് പതിയെ ജനങ്ങളിലേക്ക് എത്തി തുടങ്ങിയതേയുള്ളൂ. എന്താണ് എന്തിനാണ് എങ്ങനെയാണ്, എന്തുകൊണ്ടാണ് എന്ന ജനങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ വ്യക്തമല്ലെങ്കിലും വഴിതെറ്റിക്കുന്ന ഉത്തരങ്ങളും പല മാധ്യമങ്ങളിലും കാണാനിടയാകുന്നു. പക്ഷികളുടെ തീറ്റയായി മാത്രമാണ് ഇന്നുള്ളവര്‍ക്ക് ചെറുമണി ധാന്യങ്ങളെ അറിയ എന്നുള്ളത് യാഥാര്‍ഥ്യമാണ്. കുറഞ്ഞത് 7000 വര്‍ഷങ്ങളുടെ ചരിത്രത്തില്‍ ആരോഗ്യദായവും ഔഷധമായും ഈ മിറ്റുകളെ പ്രതിപാദിക്കുന്നുണ്ട്. അതിനാല്‍ ഒട്ടും വൈകാതെ മാനവരാശി അരിയും ഗോതമ്പില്‍ നിന്നും ചെറുമണി ധാന്യങ്ങളിലേക്ക് ഒരു തിരിച്ചറിവ് നടപ്പിലാക്കുന്നതാണ്. എന്താണ് മില്ലറ്റുകള്‍ ചെറുമണി അരികളാണ് മില്ലറ്റുകള്‍ . അരിയും ഗോതമ്പും പോലെ തന്നെ ഉപയോഗിക്കാന്‍ പറ്റിയ ധാന്യങ്ങളാണിവ. ഊര്‍ജ്ജ ദായകമായ കാര്‍ബോഹൈഡ്രേറ്റ് ആവശ്യാനുസരണം അടങ്ങിയ ഇവ, ഏകദേശം 500 ഇനങ്ങളിലോ ഉണ്ടെന്ന് പറയപ്പെടുന്നു. 20 വര്‍ഷത്തില്‍ കൂടുതലായി മില്ലറ്റുകളെക്കുറിച്ച് റിസര്‍ച്ചും വര്‍ക്ഷോപ്പുകളും നടത്തി വരുന്ന ഡോക്ടര്‍ ഖാദര്‍ വാലിയുടെയും, മകള്‍ ഡോക്ടര്‍ സരളയുടെയും പഠനത്തില്‍ നിന്നും നമുക്ക് ആവശ്യമുള്ളത് സിരിധാന്യങ്ങള്‍ എന്നറിയപ്പെടുന്ന 5 മില്ലറ്റുകളാണ്. 8 മില്ലറ്റുകളുടെ 154 ഇനങ്ങള്‍, 2014-2021നും ഇടയിലായി ഇന്ത്യന്‍ ഗവണ്‍മെന്റ് തയ്യാറാക്കുകയുണ്ടായി. ആഫ്രിക്കയും ഏഷ്യയും ആണ് സ്രോതസ്സ്. ചൂട് ഇഷ്ടപ്പെടുന്ന, അധികം ജലം ഈ പുല്ലു കഠിന വരള്‍ച്ചയും, പ്രതികൂല കാലാവസ്ഥ സാഹചര്യങ്ങളെയും തരണം ചെയ്യുവാന്‍ ഇവയ്ക്ക് കഴിവുണ്ട്. അരി കഴിച്ചാണ് നമുക്ക് ഷുഗര്‍ രോഗം (ഡയബറ്റിസ്) വരുന്നത്. അരിയിലും ഗോതമ്പിലും പബ ഇല്ലാത്തതിനാലാണ് ഷുഗര്‍ രോഗത്തില്‍ കലാശിക്കുന്നത്. അതൊരു ഡിജെനറേറ്റീവ് അവസ്ഥ ആയതിനാല്‍, മുന്നോട്ട് പലരോഗങ്ങളും വരാം. ഇത് മഴിവാക്കുന്നതിനായിട്ടാണ് മില്ലറ്റ് ഉപയോഗിക്കേണ്ടത്; വരള്‍ച്ചയുള്ള പ്രഭാഗത്ത് കൃഷി ചെയ്യുന്നതിനാല്‍, അരി, ഗോതമ്പ് എന്നിവയെക്കാളും പോഷകസമൃദ്ധമാണ് മില്ലെറ്റുകള്‍. ഫാഗര്‍ ധാരാളമായി ഉള്ളതിനാല്‍, കോശങ്ങളിലേക്ക് ആവശ്യമുള്ള രീതിയിലാണ് കാര്‍ബോഹൈഡ്രേറ്റ് വിഘടിച്ചുണ്ടാകുന്ന ഗ്രാസ് എത്തിക്കുന്നത്. ഇതിലെ ഫറോ കപ്പില്‍ കൊളസ്ട്രോളിനെ കുറയ്ക്കുന്നതും. ആണ്, അരിയാഹാരം കഴിക്കുന്ന അളവില്‍ ഇവ കഴിക്കാനായില്ലെങ്കിലും, കുറഞ്ഞ അളവില്‍ നിന്നുമാണ ശരീരത്തിന് ആവശ്യമുള്ള പോഷണവും ഊര്‍ജവും ലഭിക്കുന്നതാണ്. എന്തുകൊണ്ടും നമുക്ക് ആഹാരത്തില്‍നിന്ന് ലഭിക്കേണ്ട ഗുണങ്ങള്‍ മില്ലറ്റില്‍ നിന്നും ലഭിക്കുന്നതാണ്. അതായത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ശരീരത്തിന്റെ ആവശ്യം അറിഞ്ഞ് ജോസിനെ വിതരണം ചെയ്യുകയും, അതാത് ഉപാപചയ ചിത്യം (ഒറ്റബോളിക് വേസ്റ്റ് പുറന്തള്ളാന്‍ സഹായിക്കുകയും, ശരീരത്തിനെ ശുദ്ധീകരിക്കുകയും, പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം, കോശതലം മൂതല്‍ ആരോഗ്യം ഉറപ്പുവരുത്തി അവയവങ്ങളെ ദൃഡപ്പെടുത്താനും മില്ലറ്റുകള്‍ക്കാവും. മില്ലറ്റ് വര്‍ഷം 2023 എത്രയും വേഗം അരിയില്‍ നിന്നും മൈദാ-ഗോതമ്പ് എന്നിവയില്‍ നിന്നും മില്ലെറ്റിലേക്കൊരു മാറ്റത്തിനായുള്ള ഒരു ആഹ്വാനമാണത്. ഇന്ത്യാ ഗവണ്‍മെന്റ് 72 രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഐക്യരാഷ്ട്രസംഘടനയോട് 2023 മില്ലറ്റ് വര്‍ഷമായി പ്രഖ്യാപിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ, ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസംബ്ലി (UNGA) മാര്‍ച്ച് 2021 നാണു മില്ലറ്റ് വര്‍ഷം 2023 പ്രഖ്യാപിതമാകുന്നത്. എന്നാല്‍ 2018 മുതല്‍ക്കെ ഇതിന്റെ മുന്നൊരുക്കം തുടങ്ങിയതാണ്. കാലാവസ്ഥാവ്യതിയാനം, പോഷകാഹാരക്കുറവ്, യുദ്ധപരിതസ്ഥിതികള്‍ എന്നിവ കണക്കിലെടുത്താണ് ഇങ്ങനെ ഒരു ചുവടുവെയ്പ്പ്. ഭാവിയുടെ ഭക്ഷണം എന്ന തലക്കെട്ടില്‍ (ദി ഫുഡ് ഓഫ് ദി ഫ്യൂച്ചര്‍), ഒരു ഹെക്ടറിന് 10,000 രൂപ വീതം എന്ന കണക്കില്‍ മില്ലറ്റ് കര്‍ഷകര്‍ക്ക്, പ്രോത്സാഹന തുകയായി കര്‍ണാടക ഗവണ്‍മെന്റ് നല്‍കിവരുന്നു. മില്ലറ്റ് ഉപഭോഗം അണ്‍ പോളിഷ്ഡ് (മിനുക്കാത്ത) മില്ലറ്റുകള്‍ ആണ് കഴിക്കേണ്ടത്. ചെറുമണി ധാന്യങ്ങളില്‍ കറുത്ത ചെറിയ പൊട്ടുകളുള്ളവയാണ് പോഷകഗുണമുള്ള അണ്‍പോളിഷ്ഡ് ചെറുമണി ധാന്യങ്ങള്‍. അല്ലാതെ വെളുത്തിരിക്കുന്ന മില്ലറ്റുകള്‍ (പോളിഷ്ഡ്) വാങ്ങാതിരിക്കുക. പുറംതോടിലാണ് ഫൈബര്‍ മുഴുവന്‍ അടങ്ങിയിരിക്കുന്നത്. 4 മുതല്‍ 8 മണിക്കൂര്‍ വരെ ഇവ കുതിര്‍ക്കാനായി, തലേദിവസം തന്നെ വെള്ളത്തിലിട്ടു വയ്ക്കുക. അരിയും ഗോതമ്പും ഉപയോഗിച്ച് ഉണ്ടാക്കാനാകുന്ന എല്ലാ ആഹാരവും ചെറുമണി ധാന്യങ്ങളും ഉപയോഗിച്ച് ഉണ്ടാക്കാം. ദോശ, പുട്ട്, ഇഡ്ഡി, ഉപ്പുമാവ്, ബിരിയാണി, പുലാവ്, ചപ്പാത്തി, അപ്പം തുടങ്ങി എന്ത് വിഭവവും രുചിയോടെ ഉണ്ടാക്കാം. എന്തിനേറെ, പിസ്സയും, നൂഡില്‍സും, പാസ്തയും പോലുള്ള മില്ലറ്റ് വിഭവങ്ങള്‍ ഇന്ന് സുലഭം. രണ്ടുപേര്‍ക്ക് എങ്കില്‍, ഒരു ഗ്ലാസ് മില്ലറ്റ് കണക്കില്‍ 3 ഗ്ലാസ് വെള്ളത്തില്‍ ആണ് കുതിര്‍ക്കേണ്ടത്. പാചകത്തിന് മുന്‍പായി ഒരുതവണ കഴുകിയതിനുശേഷം, അഞ്ച് ഗ്ലാസ് തിളപ്പിച്ച വെള്ളത്തിലിട്ട് കഞ്ഞി വയ്ക്കാം. മീഡിയം തീയില്‍ മുക്കാല്‍ മണിക്കുറില്‍ മില്ലറ്റ് ചോറ് തയ്യാര്‍. പലതരം മില്ലറ്റുകള്‍ ചേര്‍ത്ത് കഴിക്കാതിരിക്കുക.ഒരു ദിവസം ഒരു തരം മില്ലറ്റ് മാത്രം ഉപയോഗിക്കുക. അറിഞ്ഞിരിക്കേണ്ട 5 സമൃദ്ധി ധാന്യങ്ങള്‍ പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രല്‍ എന്നീ തരത്തിലാണ് ചെറുമണി ധാന്യങ്ങളെ തരംതിരിച്ചിരിക്കുന്നത്. അതില്‍ ആരോഗ്യ സിദ്ധിക്കും രോഗമുക്തിക്കുമായിട്ടുള്ളവ ചാമ, തിന, വരഗ്, കുതിരവാലി, ബ്രൗണ്‍ ടോപ്പ് എന്ന 5 പോസിറ്റീവ് മില്ലറ്റുകളും, കമ്പ്, റാഗി, ചോളം, പനിവരഗ്, ജോവാര്‍ (അരിച്ചോളം) തുടങ്ങിയവയെല്ലാം ന്യൂട്രല്‍ (നിഷ്പക്ഷ) മില്ലറ്റുകളും, ഗോതമ്പും അരിയും നെഗറ്റീവ് മില്ലറ്റുകളുമാണ്. രോഗാവസ്ഥയില്‍ ഉള്ളവര്‍ക്ക് ന്യൂട്രല്‍ മില്ലറ്റു നിര്‍ദ്ദേശ്ശിക്കുന്നു. നെഗറ്റീവ് മില്ലറ്റുകള്‍ പോഷകഗുണം അധികം ഇല്ലാത്തതും, കാര്‍ബോഹൈഡ്രേറ്റ് അധികം ഉള്ളതുമാകുന്നു.അതിനാലാണ് അരി, ഗോതമ്പ് മുതലായവയുടെ തുടര്‍ച്ചയായ ഉപയോഗം ഡീജനറേറ്റീവ് രോഗങ്ങളില്‍ കലാശിക്കുന്നത്. തിന - FOXTAIL MILLET ഡയബറ്റിക് ഉള്ളവര്‍ക്ക് ഏറ്റവും ഉചിതമാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ (8%) പ്രോട്ടീന്‍ (12%), കാല്‍സ്യം, അയണ്‍ എന്നിവ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും അത്യുത്തമമാണ്. ധാരാളം ഫൈബര്‍ ഉള്ളതിനാല്‍ മലബന്ധം നീക്കാന്‍ സഹായിക്കുന്നു. കുഞ്ഞുങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന കഠിനമായ പനിയും അതുവഴിയുണ്ടാകുന്ന ഞരമ്പിന്റെ ബലഹീനതയ്ക്കും തിന് ഒരത്ഭുത മരുന്നാണ്. ഹൃദയസംബന്ധമായ വേദനകള്‍ക്കും രോഗങ്ങള്‍ക്കും, ആര്‍ത്രൈറ്റിസ്, സന്ധിവാദം, ആര്‍ത്തവ ബ്ലീഡിങ്, ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന മലബന്ധം, വയറുവേദന, സാധാരണ കണ്ടുവരുന്ന എരിച്ചില്‍, അതിസാരം, വിശപ്പില്ലായ്മ, അനിമിയ, അപസ്മാരം, ത്വക്ക് രോഗങ്ങള്‍, ആസ്മ, പാര്‍ക്കിന്‍സണ്‍സ് രോഗം, അമിതവണ്ണം എന്നിവയ്ക്കെല്ലാം പ്രധാന പരിഹാരമാണ് തിന. മൂത്രമൊഴിക്കുമ്പോള്‍ അനുഭവിക്കുന്ന വേദനയ്ക്കും, വായിലെയും വയറിലെയും കാന്‍സര്‍ എന്നിവയ്ക്കും ഉള്‍പ്പെടെ ശ്വാസകോശതലം ശുദ്ധമാക്കുന്നതു വഴി ശ്വാസകോശ ക്യാന്‍സറിനും മുഴക്കും വരെ ഇത് അത്ഭുത മരുന്നായി പ്രവര്‍ത്തിക്കുന്നു. വരക് - KODO MILLET രക്തശുദ്ധീകരണം, പ്രതിരോധശക്തി വര്‍ദ്ധനവ്, കൃത്യമായ ദഹനം നടപ്പിലാക്കല്‍, മജ്ജയുടെ കൃത്യമായ പ്രവര്‍ത്തനം, കിഡ്നി രോഗങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും, പ്രോസ്ട്രേറ്റ്, വണ്ണം കുറയ്ക്കേണ്ടവര്‍ക്കുമായി വരഗാണ് ഒറ്റ ഉത്തരം. സര്‍വ്വ ക്യാന്‍സര്‍ പ്രതിരോധകമായതിനാല്‍, രക്തം, കുടല്‍, തൈറോയ്ഡ്, കണ്ഠം, പാന്‍ക്രിയാസ്, ലിവര്‍ എന്നീ പ്രധാന അവയവങ്ങളിലെ ക്യാന്‍സറിനെ തടുക്കാന്‍ കഴിവുള്ളതാകുന്നു. സ്ത്രീകളിലെ ക്രമരഹിത ആര്‍ത്തവചക്രം നേരെയാക്കുന്നതില്‍ ഈ മില്ലറ്റിനു കഴിവുണ്ടെന്നുള്ളത് അനുഭവ സത്യമാണ്. കണ്ണിന്റെ ദുര്‍ബ്ബലമായ ഞരമ്പുകളെ ദൃഢമാക്കാനും, ശരീരത്തിലെ നീര്‍വീക്കത്തിനും, കൊളസ്ട്രോള്‍, ഷുഗര്‍ എന്നിവയുടെ അളവിനെ നിയന്ത്രിക്കുന്നതിനും വരക് മറ്റ് ആഹാരങ്ങളെ വെല്ലുന്ന ഔഷധം തന്നെയാകുന്നു. ചാമ - LITTLE MILLET പ്രത്യുല്പാദന അവയവങ്ങളെ ആരോഗ്യപ്രദമാക്കാനും, ബലപ്പെടുത്താനും, വൃത്തിയാക്കാനും കഴിവുള്ള ധാന്യമാണ് ചാമ, അണ്ഡാശയ സംബന്ധമായ രോഗങ്ങള്‍, ബീജോല്‍പാദനക്കുറവ്, വന്ധ്യത, പിസി ഓഡി (PCOD), ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍(STDS) തുടങ്ങിയവ പരിഹരിക്കാന്‍ ചാമയ്ക്കു കഴിവുണ്ട്. ഗ്യാസ് പ്രശ്നങ്ങള്‍, എരിച്ചില്‍, പുളിച്ചുതികട്ടല്‍, അതിസാരം, ദഹനക്കേട്, മലബന്ധം, ഹൃദയസംബന്ധമായ രോഗങ്ങള്‍, ഗര്‍ഭിണികളിലും മുതിര്‍ന്നവരിലും കണ്ടുവരുന്ന സന്ധിവേദന, എന്നിവയ്ക്കെല്ലാം ചാമ ദൈനംദിന ഭക്ഷണമാക്കിയാല്‍ ആശ്വാസം കിട്ടുന്നു. മൈഗ്രൈന്‍ ഉള്ളവര്‍ നിര്‍ബന്ധമായും ചാമ വിഭവങ്ങള്‍ കഴിക്കേണ്ടതാണ്. ലസികാഗ്രന്ഥി ശുചിയാക്കാനും, തലച്ചോറ്, കണ്ഠം, രക്തം, തൈറോയ്ഡ്, പാന്‍ക്രിയാസ് എന്നീ അവയവങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളെ ചെറുക്കാനും ചാമ ഉത്തമം. കുതിരവാലി - BANYARD MILLET ലിവറിനെയും, കിഡ്നിയെയും, പിത്തസഞ്ചിയെയും വൃത്തിയാക്കാനും അവയുടെ രോഗശമനത്തിനും കഴിവുള്ള ഈ ചെറുമണിധാന്യം, എന്‍ഡോക്രൈന്‍ ഗ്രന്ഥികളെ ശുചിയാക്കുകയും ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു. മഞ്ഞപ്പിത്തം ഭേദമാക്കി ലിവറിനെ ബലപ്പെടുത്തുവാനും, അണ്ഡാശയ-ഗര്‍ഭപാത്ര ക്യാന്‍സറുകളെയും മുഴകളെയും കുറച്ചുകൊണ്ടുവന്ന് ഒഴിവാക്കി വിടാനും കുതിരവാലി ഉപയോഗിക്കുന്നു. ഉത്തരാഖണ്ഡിലും നേപ്പാളിലും, അവിടുത്തെ ഗര്‍ഭിണികള്‍ക്കും, സ്ത്രീകള്‍ക്കും, നവജാതശിശുക്കള്‍ക്കും ഇരുമ്പിനാല്‍ സമ്പുഷ്ടമായ കുതീരവാലി ആണ് ക്ഷണമായി നല്‍കുന്നത്. അതുവഴി വിളര്‍ച്ച മാറുകയും, ധാരാളമായി മുലപ്പാല്‍ ഉണ്ടാവുകയും ചെയ്യുന്നു. ശരീരത്തിലെ താപനില പരിപാലിക്കുകയും, പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നതു വഴി, ദീര്‍ഘനേരം നിന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഉത്തമ ആഹാരമാക്കുന്നു. ചെറുകുടലിലെ അള്‍സര്‍, വന്‍കുടല്‍, ലിവര്‍, പ്ലീഹ (സീന്‍) എന്നിവയിലെ ക്യാന്‍സര്‍ ചെറുക്കാനും പരിഹരിക്കാനും കവടപ്പിനാകുന്നു. ബ്രൗണ്‍ടോപ് മില്ലറ്റ് - BROWNTOP MILLET അണ്ഡാശയ പ്രശ്നങ്ങള്‍, ആമാശയ രോഗങ്ങള്‍, സന്ധിവാതം, രക്തസമ്മര്‍ദ്ദം, തൈറോയ്ഡ് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, അമിതവണ്ണം, ഫിഷര്‍, ഫിസ്റ്റുല എന്നീ അസുഖങ്ങള്‍, മുതലായ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ ഉടനെ ഈ മില്ലറ്റ് ഉപയോഗിച്ചു തുടങ്ങിയാല്‍ മാറ്റം കാണാനാകും. തലച്ചോറ്, രക്തം, സ്തനം, ആമാശയം, കുടല്‍ എന്നീ ഭാഗങ്ങളില്‍ ക്യാന്‍സര്‍ ഉള്ളവര്‍ നിര്‍ബന്ധമായും ചെറുമണി ധാന്യങ്ങളുടെ രാജാവായ ബ്രൗണ്‍ടോപ് മില്ലറ്റ് നിത്യഭക്ഷണമാക്കുക പ്രധാനം. ജീവിത ശൈലി രോഗങ്ങളുടെയും ഡീജനറേറ്റീവ് രോഗങ്ങളുടെയും അടിമയായിക്കൊണ്ടിരിക്കുന്ന മനുഷ്യരാശിക്കായി, മില്ലറ്റ് ഒരു പ്രതീക്ഷയാണ്. ചിട്ടയായി പോസിറ്റീവ് മില്ലറ്റുകളെ ഓരോന്നായി ഓരോ ദിവസവും ഭക്ഷിക്കുക വഴി, ഒട്ടുമിക്ക രോഗങ്ങളും കുറയുന്നത് പ്രത്യക്ഷത്തില്‍ കാണാനാകും. ആരോഗ്യത്തിലേക്ക് സ്വാഭാവികമായുള്ള സാവധാനം തിരിച്ചു വരവിനായി മില്ലറ്റുകളുടെ കൃഷിയിലേക്കും, ദൈനംദിന ഭക്ഷണങ്ങളിലേക്കും നമുക്ക് മാറാം. ഇന്ത്യയുടെ മില്ലറ്റ് മാനായ ഡോ.ഖാദര്‍ വാലിയുടെ കാഴ്ചപ്പാടില്‍ 'മനുഷ്യരാശി ഉപഭോഗസംസ്‌കാരമായ സാമ്പത്തിക മാതൃകയില്‍ നിന്നും,സംരക്ഷണ-വികസന മാതൃകയായ ഇക്കോളജി മാതൃകയിലേക്ക് മാറേണ്ടതുണ്ട്'. മില്ലറ്റിലേക്കുള്ള മാറ്റം ആരോഗ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്
© All rights reserved | Powered by Otwo Designs
Leave a comment