കുടവയര്‍ കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും മധുര തുളസി

പൊണ്ണത്തടി കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും മധുര തുളസി പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം ഇതിലടങ്ങിയിരിക്കുന്ന കാലോറി പൂജ്യമാണ്. കുടവയര്‍ ഉള്ളവര്‍ക്കൊക്കെ ധൈര്യമായി പരീക്ഷിക്കാം.

By Harithakeralam

നമ്മുടെ പാരമ്പര്യത്തില്‍ തുളസിക്ക് വലിയ പ്രാധാന്യമാണുള്ളത്, ഔഷധമായും പൂജയടക്കമുള്ള ചടങ്ങുകള്‍ക്കും നാം തുളസിയില ഉപയോഗിക്കുന്നു. പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നായും തുളസിയെ പണ്ടുകാലം മുതലേ ഉപയോഗിക്കുന്നു.

എന്നാല്‍ അല്‍പ്പം വ്യത്യസ്തമായ നല്ല മധുരമുള്ള ഇനം തുളസിയുണ്ട് മധുര തുളസി. പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാന്‍ കഴിയുന്നു ഇനമാണിത്. 30 ഇരട്ടി മധുരം പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരം മധുര തുളസിയുടെ ഇലകള്‍ക്കുണ്ട്. ഇതിന്റെ ഉണങ്ങിയ ഇല പൊടിച്ചത് ഒരു നുള്ള് ചായയിലും കാപ്പിയിലുമിട്ടാല്‍ നല്ല മധുരമുണ്ടാകും.

ഇതിലടങ്ങിയിരിക്കുന്ന സ്റ്റീവിയോള്‍ ഗ്ലൈക്കോസിഡ് (steviol glycoside) രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിര്‍ത്തും. അമിത ഭാരം നിയന്ത്രിക്കും പൊണ്ണത്തടി കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും മധുര തുളസി പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം ഇതിലടങ്ങിയിരിക്കുന്ന കാലോറി പൂജ്യമാണ്. കുടവയര്‍ ഉള്ളവര്‍ക്കൊക്കെ ധൈര്യമായി പരീക്ഷിക്കാം.

താരന്‍ മുടി കൊഴിച്ചില്‍ എന്നിവ തടയാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന anti fungal, anti bacterial, anti inflammatory എന്നീ ഘടകങ്ങള്‍ സഹായിക്കും. കൂടാതെ രക്ത സമര്‍ദം നിയന്ത്രിക്കാനും ചെയ്യുന്നു ക്യാന്‍സറിനെ പ്രതിരോധിക്കാനും മധുര തുളസിയുടെ ഉപയോഗം നല്ലതാണ്. ഇത്രയധികം ഔഷധ ഗുണങ്ങളുള്ളതിനാല്‍ ഇതിനെ മാജിക് ലീഫ് എന്നും വിളിക്കുന്നു.

നമുക്കും വളര്‍ത്താം നമ്മുടെ നാട്ടിലെ കാലാവസ്ഥയില്‍ മധുര തുളസി നന്നായി വളരും. വേരുകളാണ് നടാന്‍ ഉപയോഗിക്കുക. ഇപ്പോള്‍ പല നഴ്‌സറികളിലും മധുര തുളസിയുടെ തൈകള്‍ ലഭിക്കും. നട്ട് രണ്ടു മാസത്തിനുള്ളില്‍ ചെടി പൂര്‍ണ വളര്‍ച്ച കൈവരിക്കും. ചെടികളില്‍ വെള്ള നിറത്തിലുള്ള പൂക്കളുണ്ടാകാന്‍ തുടങ്ങിയാല്‍ ഇലകള്‍ പറിക്കാം. ഇല ഉണക്കിപ്പൊടിച്ച ശേഷം ഉപയോഗിക്കാം.

Leave a comment

കേരളത്തില്‍ നിന്ന് കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണ

കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…

By Harithakeralam
കുളങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് ഓരോ പ്രദേശത്തിന്റെയും ആവശ്യകത: മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: കുളങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്‍…

By Harithakeralam
കൃഷി സമൃദ്ധി, ഫ്രൂട്ട് സിറ്റി പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നേമം കൃഷി ഭവന്‍

 തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാര്‍ബണ്‍ ബഹിര്‍മനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി…

By Harithakeralam
കരളകം പാടശേഖരത്തില്‍ കൃഷി പുനരാരംഭിക്കാന്‍ രണ്ടുകോടിയുടെ സമഗ്ര പദ്ധതി

തിരുവനന്തപുരം: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തില്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന…

By Harithakeralam
എഫ്പിഒ മേള കോഴിക്കോട്ട് കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിലെ അഗ്രിബിസിനസ്  സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെ  പിന്തുണയ്ക്കാനുമുള്ള സംസ്ഥാനതല  സംരംഭമെന്ന നിലയില്‍ 10000 എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ്…

By Harithakeralam
നാഷണല്‍ ഹോട്ടികള്‍ച്ചറല്‍ ഫെയര്‍ ബംഗളൂരുവില്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഹോര്‍ട്ടി കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ NATIONAL HORTICULTURE FAIR 2025 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ ICAR - BENGULURU ല്‍ നടക്കുകയാണ്. കാര്‍ഷിക മേഖലയില്‍ ഇന്ത്യ എത്രത്തോളം സാങ്കേതികമായി…

By Harithakeralam
കൂണ്‍ കൃഷി ആദായകരം

തിരുവനന്തപുരം: കൂണ്‍ കൃഷി മേഖല വളരെയധികം ആദായകരമാണെന്നതോടൊപ്പം പ്രോട്ടീന്‍ കലവറയായ കൂണ്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാകുന്നത് ജീവിത ശൈലി രോഗങ്ങളോടൊപ്പം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍…

By Harithakeralam
സംസ്ഥാന എഫ്പിഒ മേള കോഴിക്കോട് ഫെബ്രുവരി 21 മുതല്‍ 23 വരെ

കേരളത്തിലെകാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കും സംരംഭകത്വം, മൂല്യ വര്‍ധിത ഉല്‍പ്പന്നനിര്‍മ്മാണം, വിപണി ലക്ഷ്യമിട്ടുള്ള ഉല്പാദനപ്രക്രിയ എന്നിവപ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തുടനീളം നടന്നുവരുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs