ഗ്രാമ്പൂ, കുരുമുളക്, ജാതി, കറുവപ്പട്ട എന്നിവയുടെ സമ്മിശ്ര ഗന്ധമാണിതിനുള്ളത്. അതിനാല്‍ സര്‍വ സുഗന്ധി എന്ന പേരില്‍ അറിയപ്പെടുന്നു.
ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോള്‍ ഒരു മണം പരക്കാറില്ലേ... നമ്മുടെ വായില്‍ കൊതികൊണ്ട് വെള്ളം നിറയ്ക്കുന്ന, വിശപ്പ് ഇരട്ടിയാക്കുന്ന മണം. ഇതിന് പിന്നിലുളള സര്‍വ സുഗന്ധി എന്ന ചെടിയുടെ ഇലകളും കായ്കളുമാണ്. ഗ്രാമ്പൂ, കുരുമുളക്, ജാതി, കറുവപ്പട്ട എന്നിവയുടെ സമ്മിശ്ര ഗന്ധമാണിതിനുള്ളത്. അതിനാല്‍ സര്‍വ സുഗന്ധി എന്ന പേരില്‍ അറിയപ്പെടുന്നു.
നമുക്കും വളര്‍ത്താം
നമ്മുടെ പറമ്പിലും സര്‍വസുഗന്ധി നല്ല പോലെ വളരും. ശരിയായ നീര്‍വാര്‍ച്ചയുള്ള എല്ലാത്തരം മണ്ണും ഈ ചെടി നടാന്‍ അനുയോജ്യമാണ്. കമ്പുകള്‍ ഒടിച്ചു നട്ടുപിടിപ്പിച്ചോ മരത്തില്‍ ഉണ്ടാകുന്ന വിത്തുകള്‍ മുളപ്പിച്ചോ നിങ്ങള്‍ക്ക് നടാം. വളപ്രയോഗമൊന്നും വലിയ രീതിയില്‍ വേണ്ട , വര്‍ഷംതോറും ചാണകമോ കമ്പോസ്റ്റോ ചേര്‍ത്താല്‍ മതി.
ഇലകളും കായും
ജമൈക്കന്‍ കുരുമുളക് എന്നും, ആള്‍ സ്‌പൈസസ് എന്നും അറിയപ്പെടുന്ന സര്‍വ സുഗന്ധിയുടെ തവിട്ടുനിറം കലര്‍ന്ന പച്ച നിറത്തിലുള്ള, പയര്‍മണിയോളം വലിപ്പമുള്ള കായ്കള്‍ ഒന്നോരണ്ടോ വിത്തുകള്‍ ഉള്‍ക്കൊള്ളുന്ന കുലകള്‍ ഉണ്ടാകുന്നു. കായ്കളും ഇലകളും മൂപ്പെത്തുന്നതിനു മുമ്പ് പറിച്ചെടുത്ത് ഉണക്കി ഉപയോഗിക്കണം. വിത്തുകള്‍ വഴിയാണ് പ്രത്യുത്പാദനം നടക്കുന്നത്. ഫലങ്ങളിലും ഇലകളിലും അടങ്ങിയിരികുന്ന യൂജിനോള്‍, മിതൈല്‍, ടെര്‍പീനുകള്‍ (മീര്‍സിന്‍, സിനിയോള്‍, ഫെല്ലാന്‍ഡ്രിന്‍) എന്നിവയാണ് സുഗന്ധത്തിനു കാരണം.
മണവും രുചിയും കൂടാന്‍
ഭക്ഷ്യവസ്തുക്കളില്‍ സുഗന്ധവ്യഞ്ജനമായിട്ടാണ് സധാരണമായി ഉപയോഗിക്കുന്നത്. മാംസവിഭവങ്ങള്‍, കൂട്ടുകറികള്‍, അച്ചാറുകള്‍, കേക്ക്, കാന്‍ഡി എന്നിവയിലും ഇവ ചേര്‍ക്കാറുണ്ട്. പെര്‍ഫ്യൂമുകളുടേയും കോസ്‌മെറ്റിക്കുകളുടേയും നിര്‍മ്മാണത്തിന് ഇതില്‍ നിന്നെടുക്കുന്ന തൈലം ഉപയോഗിക്കുന്നു. ടൂത്ത് പേസ്റ്റിന്റെ നിര്‍മ്മാണത്തില്‍, രുചി കൂട്ടാന്‍ ഇത് ഉപയോഗിക്കാറുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്തില്‍ പരാമര്‍ശിച്ചതോടെ സുബശ്രീയുടെ ഔഷധത്തോട്ടം ചര്‍ച്ചയാകുന്നു. തമിഴ്‌നാട്ടിലെ മധുരയിലെ വാരിച്ചിയൂര്‍ ഗ്രാമത്തിലാണ് ഏറെ പ്രത്യേകതകളുള്ള ഔഷധത്തോട്ടം. 40 സെന്റ്…
തുളസിയുടെ കുടുംബത്തിലുള്ളൊരു ഇലച്ചെടിയാണ് ലെമണ്‍ ബേസില്‍ അല്ലെങ്കില്‍ നാരങ്ങ തുളസി. നമ്മുടെ നാട്ടില്‍ അപൂര്‍വമായി മാത്രമേ ഈ ചെടി വളര്‍ത്തുന്നുള്ളൂ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഭക്ഷണമായും ഔഷധമായും ഈ ചെടി…
ചിക്കന്‍ കറിയില്‍ മുതല്‍ നര മാറ്റാനുള്ള എണ്ണയില്‍ വരെ ഉപയോഗിക്കുന്ന സസ്യമാണ് റോസ്‌മേരി. പേരു കേള്‍ക്കുമ്പോള്‍ മുതലുള്ള കൗതുകം ഈ ചെടിയുടെ എല്ലാ കാര്യത്തിലുമുണ്ട്. പുതിനയുടെ കുടുംബത്തിലുള്ള ഈ ചെറിയ സസ്യത്തിന്റെ…
ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോള്‍ ഒരു മണം പരക്കാറില്ലേ... നമ്മുടെ വായില്‍ കൊതികൊണ്ട് വെള്ളം നിറയ്ക്കുന്ന, വിശപ്പ് ഇരട്ടിയാക്കുന്ന മണം. ഇതിന് പിന്നിലുളള സര്‍വ സുഗന്ധി എന്ന ചെടിയുടെ ഇലകളും കായ്കളുമാണ്.…
നമ്മുടെ വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധച്ചെടിയാണ് അരൂത. ഇലയും തണ്ടും വേരും തുടങ്ങി അരൂതയുടെ ഏല്ലാ ഭാഗവും ഉപയോഗിക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ആദ്യകാലം മുതല്‍ അരൂത ഉപയോഗിക്കുന്നുണ്ട്.…
ഔഷധ രംഗത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത സസ്യമാണ് ബ്രഹ്‌മി. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്‌മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. നമ്മുടെ വീട്ടുവളപ്പില്‍…
പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍…
ആയുര്‍വേദവിധി പ്രകാരം യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന കളസസ്യമാണ് തഴുതാമ. സംസ്‌കൃതത്തില്‍ ഇതു പുനര്‍നവ എന്നറിയപ്പെടുന്നു. തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍…
© All rights reserved | Powered by Otwo Designs
Leave a comment