പെരുംജീരകത്തിനോട് സാമ്യമുള്ള എരിവും നാരങ്ങയുടെ സുഗന്ധവുമാണ് ഇലകള്‍ക്ക്. വിത്തും കമ്പും നട്ട് പുതിയ ചെടിയുണ്ടാക്കാം.
തുളസിയുടെ കുടുംബത്തിലുള്ളൊരു ഇലച്ചെടിയാണ് ലെമണ്‍ ബേസില്‍ അല്ലെങ്കില്‍ നാരങ്ങ തുളസി. നമ്മുടെ നാട്ടില്‍ അപൂര്‍വമായി മാത്രമേ ഈ ചെടി വളര്‍ത്തുന്നുള്ളൂ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഭക്ഷണമായും ഔഷധമായും ഈ ചെടി ധാരാളം ഉപയോഗിക്കുന്നു. അറബിക്, ഇന്തോനേഷ്യന്‍, ഫിലിപ്പിനോ, ലാവോ, മലായ്, പേര്‍ഷ്യന്‍, തായ് പാചക രീതികളില്‍ ഏറെ പ്രാധാന്യമുള്ളൊരു ഔഷധ സസ്യമാണ് നാരങ്ങ തുളസി അല്ലെങ്കില്‍ ലെമണ്‍ ബേസില്‍.
പെരുംജീരകത്തിനോട് സാമ്യമുള്ള എരിവും നാരങ്ങയുടെ സുഗന്ധവുമാണ് ഇലകള്‍ക്ക്. വിത്തും കമ്പും നട്ട് പുതിയ ചെടിയുണ്ടാക്കാം. രണ്ട് അടി ഉയരത്തില്‍ വളരുന്ന ഇവയ്ക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. നീര്‍വാര്‍ച്ചയും ജൈവ സമ്പുഷ്ടവുമായ മണ്ണാണ് പ്രിയം. ഇലകള്‍ തുളസി ഇലകള്‍ക്ക് സമാനമാണ്, പക്ഷേ ചെറുതായി ദന്തങ്ങളോടുകൂടിയ അരികുകളുള്ളതും ഇടുങ്ങിയതാണ്. പൂവിടുമ്പോള്‍ ചെടിയില്‍ വിത്തുകള്‍ രൂപപ്പെടുകയും ചെടിയില്‍ ഉണങ്ങുകയും ചെയ്യുന്നു. വിത്തുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മുളയ്ക്കും. ഒരു മാസത്തിനു ശേഷം മണ്ണിലേക്കോ ഗ്രോബാഗ്, ചട്ടി എന്നിവയിലേക്കോ മാറ്റി നടാം. ഒരുമാസത്തിനുള്ളില്‍ പിന്നെ ഇല പറിച്ചു തുടങ്ങാം.
ഇലകള്‍ കൊണ്ടു തടത്തില്‍ പുതയിടുന്നതു നല്ലതാണ്. ചാണകം, മണ്ണിരക്കമ്പോസ്റ്റ്, എന്നിവ മാസത്തിലൊരിക്കല്‍ നല്‍കുന്നത് ഇല നല്ല പോലെയുണ്ടാകാന്‍ സഹായിക്കും. ഗോമൂത്രം നേര്‍പ്പിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ തളിക്കാം. കാര്യമായ കീടങ്ങള്‍ ചെടിയെ ആക്രമിക്കാറില്ല.
വിറ്റാമിന്‍ കെ, സി, കാല്‍സ്യം, അയണ്‍, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് ലെമണ്‍ ബേസില്‍ ഇലകള്‍. ജലദോഷത്തിനും വായുകോപം, വിരശല്യം എന്നിവയ്ക്ക് മരുന്നായും ഉപയോഗിക്കാം. ഗ്രീന്‍ ടിയില്‍ ചേര്‍ത്തും ഇലകളിട്ട് വെള്ളം തിളപ്പിച്ചും ഉപയോഗിക്കാം. സാലഡുകള്‍, സൂപ്പ്, മീന്‍- ഇറച്ചി വിഭവങ്ങള്‍ എന്നിവയിലും ഇലകള്‍ ഉപയോഗിക്കാറുണ്ട്. കൊതുകിനെ അകറ്റാനും ഇലകളിലെ ഗന്ധം സഹായിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്തില്‍ പരാമര്‍ശിച്ചതോടെ സുബശ്രീയുടെ ഔഷധത്തോട്ടം ചര്‍ച്ചയാകുന്നു. തമിഴ്‌നാട്ടിലെ മധുരയിലെ വാരിച്ചിയൂര്‍ ഗ്രാമത്തിലാണ് ഏറെ പ്രത്യേകതകളുള്ള ഔഷധത്തോട്ടം. 40 സെന്റ്…
തുളസിയുടെ കുടുംബത്തിലുള്ളൊരു ഇലച്ചെടിയാണ് ലെമണ്‍ ബേസില്‍ അല്ലെങ്കില്‍ നാരങ്ങ തുളസി. നമ്മുടെ നാട്ടില്‍ അപൂര്‍വമായി മാത്രമേ ഈ ചെടി വളര്‍ത്തുന്നുള്ളൂ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഭക്ഷണമായും ഔഷധമായും ഈ ചെടി…
ചിക്കന്‍ കറിയില്‍ മുതല്‍ നര മാറ്റാനുള്ള എണ്ണയില്‍ വരെ ഉപയോഗിക്കുന്ന സസ്യമാണ് റോസ്‌മേരി. പേരു കേള്‍ക്കുമ്പോള്‍ മുതലുള്ള കൗതുകം ഈ ചെടിയുടെ എല്ലാ കാര്യത്തിലുമുണ്ട്. പുതിനയുടെ കുടുംബത്തിലുള്ള ഈ ചെറിയ സസ്യത്തിന്റെ…
ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോള്‍ ഒരു മണം പരക്കാറില്ലേ... നമ്മുടെ വായില്‍ കൊതികൊണ്ട് വെള്ളം നിറയ്ക്കുന്ന, വിശപ്പ് ഇരട്ടിയാക്കുന്ന മണം. ഇതിന് പിന്നിലുളള സര്‍വ സുഗന്ധി എന്ന ചെടിയുടെ ഇലകളും കായ്കളുമാണ്.…
നമ്മുടെ വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധച്ചെടിയാണ് അരൂത. ഇലയും തണ്ടും വേരും തുടങ്ങി അരൂതയുടെ ഏല്ലാ ഭാഗവും ഉപയോഗിക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ആദ്യകാലം മുതല്‍ അരൂത ഉപയോഗിക്കുന്നുണ്ട്.…
ഔഷധ രംഗത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത സസ്യമാണ് ബ്രഹ്‌മി. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്‌മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. നമ്മുടെ വീട്ടുവളപ്പില്‍…
പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍…
ആയുര്‍വേദവിധി പ്രകാരം യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന കളസസ്യമാണ് തഴുതാമ. സംസ്‌കൃതത്തില്‍ ഇതു പുനര്‍നവ എന്നറിയപ്പെടുന്നു. തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍…
© All rights reserved | Powered by Otwo Designs
Leave a comment