കന്നുകാലികള്‍ക്ക് തീറ്റ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

. തീറ്റ കൊടുക്കും പോലെ തന്നെ അവ തയാറാക്കാനും സൂക്ഷിക്കാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

By Harithakeralam

കന്നുകാലികള്‍ക്ക് പല അസുഖങ്ങളും പടര്‍ന്നു പിടിക്കുന്ന സമയമാണിപ്പോള്‍. കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും മറ്റുമാണു പ്രധാന പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. തീറ്റ കൊടുക്കും പോലെ തന്നെ അവ തയാറാക്കാനും സൂക്ഷിക്കാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 1. വൈക്കോല്‍ പോഷക സമ്പുഷ്ടീകരണം കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വൈക്കോല്‍ കൂടുതല്‍ രുചിയുള്ളതും, പോഷക സമ്പുഷ്ടവുമാക്കാനായി യൂറിയ സമ്പുഷ്ടൂീകരണം നടത്താം. അധികമായാല്‍ യൂറിയ പശുക്കള്‍ക്ക് ദോഷം ചെയ്യും. എന്നാല്‍ നിശ്ചിത അളവില്‍ (4%) യൂറിയ ഉപയോഗിച്ച് വൈക്കോലിന്റെ പോഷകമൂല്യവും സ്വാദും കൂട്ടാവുന്നതാണ്. വെളളം കടക്കാത്ത ചാക്കുകളിലോ പ്ലാസ്റ്റിക്/ലോഹ പാത്രങ്ങളിലോ 1:1 എന്ന അനുപാതത്തില്‍ യൂറിയ ചേര്‍ത്ത വൈക്കോല്‍ സൂക്ഷിക്കാം. നാല് കിലോ യൂറിയ നൂറ് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി ഉപയോഗിച്ച് നൂറ് കിലോ വൈക്കോല്‍ പോഷകസമ്പുഷ്ടീകരണം നടത്താം. അര അടിയോളം വൈക്കോലിനു മുകളില്‍ യൂറിയ ലായനി ഒഴിക്കണം. പാത്രം/ചാക്ക് നിറയുന്നതുവരെ വീണ്ടും ഇതുപോലെ വൈക്കോലും യൂറിയ ലായനിയും ഒഴിക്കണം. അതിനു മുകളിലായി പോളിത്തീന്‍ ഷീറ്റോ മറ്റോ ഉപയോഗിച്ചു മൂടിയ ശേഷം ഭാരമുളള വസ്തുുക്കള്‍ ഉപയോഗിച്ചു വൈക്കോല്‍ അമര്‍ത്തി വയ്ക്കണം. രണ്ടു മുതല്‍ മൂന്ന് വരെ ആഴ്ചകള്‍ക്ക് ശേഷം ഈ വൈക്കോല്‍ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാം. കാലിത്തീറ്റയായി യൂറിയ ചേര്‍ത്ത വൈക്കോല്‍ ശരീര തൂക്കത്തിന്റെ 3% അളവില്‍ നല്‍കാവുന്നതാണ്. ഇങ്ങനെ പോഷകഗുണം കൂട്ടിയ വൈക്കോലില്‍ അമോണിയയുടെ ഗന്ധം ഉണ്ടാകും. കാലിത്തീറ്റയായി നല്‍കുന്നതിന് മുന്‍പ് കുറച്ചു സമയം തുറന്നു വയ്ക്കുകയാണെങ്കില്‍ ഈ ഗന്ധം മാറിക്കിട്ടും. 2) കന്നുകാലികള്‍ക്ക് കൊടുക്കുന്ന തീറ്റ വസ്തുക്കള്‍ പെട്ടെന്നു മാറ്റരുത്. പുതിയ തീറ്റ വസ്തുക്കള്‍ കുറേശെയായിട്ടു വേണം കൊടുത്തു തുടങ്ങാന്. 2 മുതല്‍ 3 ആഴ്ച കൊണ്ട് വേണം പുതുതായി കൊടുത്തു തുടങ്ങുന്ന തീറ്റകള്‍ ആവശ്യമായ അളവിലേക്ക് എത്തിക്കുവാന്‍. 2) നീണ്ടു കട്ടി കൂടിയ, തണ്ടുള്ള പുല്ലുകളും, ഇലകളും ഏകദേശം ഒന്നര ഇഞ്ചു നീളത്തില്‍ മുറിച്ചു നല്‍കുന്നതാണ് നല്ലത്. 3) പയറു വര്‍ഗ ചെടികള്‍ പുല്ലിനോടൊപ്പമോ, വൈക്കോലിനോടൊപ്പമോ ഇടകലര്‍ത്തി നല്‍കണം. 4) പാലില്‍ രുചി വ്യത്യാസം ഉണ്ടാക്കാന്‍ സാധ്യതയുള്ള പുല്ലിനങ്ങള്‍, സൈലേജ് എന്നിവ കറവയ്ക്ക് ശേഷം വേണം നല്‍കാന്‍. 5) ധാതു ലവണ മിശ്രിതത്തില്‍ ഉപ്പ് ചേര്‍ന്നിട്ടില്ലെങ്കില്‍ അതു ചേര്‍ത്തു കൊടുക്കണം. 6) കന്നു കാലികള്‍ക്ക് കുടിക്കാന്‍ ശുദ്ധജലം എപ്പോഴും ലഭ്യമാക്കണം.

Leave a comment

ചെമ്പരത്തി വരിക്ക പ്ലാവ് തൈ നട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം:  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷിവകുപ്പ് നടപ്പിലാക്കുന്ന വാര്‍ഡ് തല ഫലവൃക്ഷത്തൈ നടീല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെമ്പരത്തി വരിക്ക…

By Harithakeralam
കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

മഴ ശക്തമായതോടെ മനുഷ്യര്‍ക്കെന്ന പോലെ നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വിവിധ തരത്തിലുളള അസുഖങ്ങള്‍ പിടികൂടുന്നത് നിത്യസംഭവമായിരിക്കുന്നു. ഇതില്‍ പ്രത്യേക ശ്രദ്ധ നിര്‍ബന്ധമായും നല്‍കേണ്ടവയാണ്…

By Harithakeralam
കന്നുകുട്ടികള്‍ക്ക് വേണം പ്രത്യേക പരിചരണം

കന്നുകുട്ടികള്‍ക്ക് നല്ല പരിചരണം നല്‍കിയെങ്കില്‍ മാത്രമേ ആരോഗ്യത്തോടെ വളരുകയുള്ളൂ. ചെറുപ്പത്തിലേ നല്ല പരിചരണം നല്‍കി ആരോഗ്യത്തോടെ വളര്‍ത്തിയാല്‍ മാത്രമേ മുതിര്‍ന്നാല്‍ പാല്‍ ഉത്പാദനവും നല്ലതാവൂ. ഇക്കാര്യത്തില്‍…

By Harithakeralam
ഓമന മൃഗങ്ങളുടെ ഓമനത്ത്വം കൂട്ടാം, പഞ്ഞിപോലുള്ള രോമങ്ങള്‍ വൃത്തിയാക്കാം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. എന്നാല്‍ കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍…

By Harithakeralam
കാലാവസ്ഥ മാറുന്നു; കോഴികള്‍ കൃത്യമായി മുട്ടയിടാനുള്ള മാര്‍ഗം

അത്യാധുനിക രീതിയിലുള്ള കൂടുകളില്‍ വളരെ എളുപ്പത്തില്‍ അത്യുത്പാദന ശേഷിയുള്ള കോഴികളെ വളര്‍ത്തുന്നവര്‍ നഗരത്തിലും നാട്ടിന്‍പുറത്തുമിപ്പോള്‍ ധാരാളമുണ്ട്. ഇവര്‍ക്കെല്ലാം സ്ഥിരമായുള്ള പരാതിയാണ് കോഴികള്‍ കൃത്യമായി…

By Harithakeralam
കന്നുകാലികള്‍ക്ക് തീറ്റ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കന്നുകാലികള്‍ക്ക് പല അസുഖങ്ങളും പടര്‍ന്നു പിടിക്കുന്ന സമയമാണിപ്പോള്‍. കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും മറ്റുമാണു പ്രധാന പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. തീറ്റ കൊടുക്കും പോലെ തന്നെ അവ തയാറാക്കാനും…

By Harithakeralam
അജലോകത്ത് പഞ്ചാബിന്റെ പ്രൗഢി, ആദായം കൊണ്ടുവരും ബീറ്റല്‍

ഉയര്‍ന്ന പാല്‍ ഉല്‍പാദനത്തിനും മാംസോല്‍പാദനമികവിനും പ്രത്യുല്‍പാദനക്ഷമതക്കുമെല്ലാം ഒരുപോലെ പേരുകേട്ടവയാണ് ബീറ്റല്‍ ആടുകള്‍. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍, അമൃത്സര്‍ എന്നീ രണ്ട് ജില്ലകളാണ് ബീറ്റല്‍ ആടുകളുടെ വംശഭൂമിക.…

By ഡോ. എം. മുഹമ്മദ് ആസിഫ്
ആടുവളര്‍ത്തല്‍: യുവാക്കള്‍ക്കും വീട്ടമ്മാര്‍ക്കും മികച്ച സ്വയം തൊഴില്‍

ഇനി ഇതിനൊന്നും സാഹചര്യമില്ലങ്കില്‍ ദിവസം മുന്നോ നാലോ തവണ പോത്തുകളുടെ ശരീരത്തില്‍ നന്നായി വെള്ളം നനച്ച് നല്‍കണം. പോത്തുകളുടെ ശരീര സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരുക്കുന്ന ഈ ക്രമീകരണം അവയുടെ തീറ്റ പരിവര്‍ത്തന ശേഷിയും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs