ചെമ്പരത്തി വരിക്ക പ്ലാവ് തൈ നട്ട് മുഖ്യമന്ത്രി

വാര്‍ഡ് തല ഫലവൃക്ഷത്തൈ നടീല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെമ്പരത്തി വരിക്ക പ്ലാവിന്‍തൈ നട്ടു നിര്‍വ്വഹിച്ചു.

By Harithakeralam
2024-06-05

തിരുവനന്തപുരം:  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷിവകുപ്പ് നടപ്പിലാക്കുന്ന വാര്‍ഡ് തല ഫലവൃക്ഷത്തൈ നടീല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെമ്പരത്തി വരിക്ക പ്ലാവിന്‍തൈ നട്ടു നിര്‍വ്വഹിച്ചു. സീതപ്പഴം തൈ നട്ടുകൊണ്ട് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും, തായ്‌ലന്‍ഡ് ചാമ്പ തൈ നട്ടുകൊണ്ട് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി. കെ. പ്രശാന്തും, കിലോ പേര തൈ നട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും കോട്ടുകോണം മാവിന്‍തൈ നട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ചെറുമകന്‍ ഇഷാനും പദ്ധതിയുടെ ഭാഗമായി.

മണ്ണിന്റെ സ്വാഭാവികത നിലനിര്‍ത്തുക, വരള്‍ച്ച പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക എന്നീ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി 'നമ്മുടെ മണ്ണ് നമ്മുടെ ഭാവി' എന്ന യുണൈറ്റഡ് നാഷന്‍സ് ആഹ്വാനം ഏറ്റെടുത്ത് സംസ്ഥാനത്താകമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് തലത്തില്‍ ഫലവൃക്ഷതൈകള്‍ നട്ടുകൊണ്ടാണ് ഈ വര്‍ഷം കൃഷി വകുപ്പ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. കാലാവസ്ഥ വ്യതിയാനം കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ക്കനുസരിച്ച് കൃഷി രീതി ചിട്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും പറ്റി പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാനവ്യാപകമായി പരിപാടി സംഘടിപ്പിച്ചത്.

കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തലത്തില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഫലവൃക്ഷതൈകള്‍ നട്ടുകൊണ്ട് ഈ പരിപാടിയുടെ ഭാഗമായി. ക്ലിഫ് ഹൗസില്‍ നടന്ന പരിപാടിയില്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക് , അഡിഷണല്‍ ഡയറക്ടര്‍ തോമസ് സാമുവല്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a comment

ചെമ്പരത്തി വരിക്ക പ്ലാവ് തൈ നട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം:  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷിവകുപ്പ് നടപ്പിലാക്കുന്ന വാര്‍ഡ് തല ഫലവൃക്ഷത്തൈ നടീല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെമ്പരത്തി വരിക്ക…

By Harithakeralam
കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേണം പ്രത്യേക ശ്രദ്ധ

മഴ ശക്തമായതോടെ മനുഷ്യര്‍ക്കെന്ന പോലെ നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വിവിധ തരത്തിലുളള അസുഖങ്ങള്‍ പിടികൂടുന്നത് നിത്യസംഭവമായിരിക്കുന്നു. ഇതില്‍ പ്രത്യേക ശ്രദ്ധ നിര്‍ബന്ധമായും നല്‍കേണ്ടവയാണ്…

By Harithakeralam
കന്നുകുട്ടികള്‍ക്ക് വേണം പ്രത്യേക പരിചരണം

കന്നുകുട്ടികള്‍ക്ക് നല്ല പരിചരണം നല്‍കിയെങ്കില്‍ മാത്രമേ ആരോഗ്യത്തോടെ വളരുകയുള്ളൂ. ചെറുപ്പത്തിലേ നല്ല പരിചരണം നല്‍കി ആരോഗ്യത്തോടെ വളര്‍ത്തിയാല്‍ മാത്രമേ മുതിര്‍ന്നാല്‍ പാല്‍ ഉത്പാദനവും നല്ലതാവൂ. ഇക്കാര്യത്തില്‍…

By Harithakeralam
ഓമന മൃഗങ്ങളുടെ ഓമനത്ത്വം കൂട്ടാം, പഞ്ഞിപോലുള്ള രോമങ്ങള്‍ വൃത്തിയാക്കാം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. എന്നാല്‍ കൃത്യമായ പരിചരണം നല്‍കിയില്ലെങ്കില്‍…

By Harithakeralam
കാലാവസ്ഥ മാറുന്നു; കോഴികള്‍ കൃത്യമായി മുട്ടയിടാനുള്ള മാര്‍ഗം

അത്യാധുനിക രീതിയിലുള്ള കൂടുകളില്‍ വളരെ എളുപ്പത്തില്‍ അത്യുത്പാദന ശേഷിയുള്ള കോഴികളെ വളര്‍ത്തുന്നവര്‍ നഗരത്തിലും നാട്ടിന്‍പുറത്തുമിപ്പോള്‍ ധാരാളമുണ്ട്. ഇവര്‍ക്കെല്ലാം സ്ഥിരമായുള്ള പരാതിയാണ് കോഴികള്‍ കൃത്യമായി…

By Harithakeralam
കന്നുകാലികള്‍ക്ക് തീറ്റ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കന്നുകാലികള്‍ക്ക് പല അസുഖങ്ങളും പടര്‍ന്നു പിടിക്കുന്ന സമയമാണിപ്പോള്‍. കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും മറ്റുമാണു പ്രധാന പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. തീറ്റ കൊടുക്കും പോലെ തന്നെ അവ തയാറാക്കാനും…

By Harithakeralam
അജലോകത്ത് പഞ്ചാബിന്റെ പ്രൗഢി, ആദായം കൊണ്ടുവരും ബീറ്റല്‍

ഉയര്‍ന്ന പാല്‍ ഉല്‍പാദനത്തിനും മാംസോല്‍പാദനമികവിനും പ്രത്യുല്‍പാദനക്ഷമതക്കുമെല്ലാം ഒരുപോലെ പേരുകേട്ടവയാണ് ബീറ്റല്‍ ആടുകള്‍. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍, അമൃത്സര്‍ എന്നീ രണ്ട് ജില്ലകളാണ് ബീറ്റല്‍ ആടുകളുടെ വംശഭൂമിക.…

By ഡോ. എം. മുഹമ്മദ് ആസിഫ്
ആടുവളര്‍ത്തല്‍: യുവാക്കള്‍ക്കും വീട്ടമ്മാര്‍ക്കും മികച്ച സ്വയം തൊഴില്‍

ഇനി ഇതിനൊന്നും സാഹചര്യമില്ലങ്കില്‍ ദിവസം മുന്നോ നാലോ തവണ പോത്തുകളുടെ ശരീരത്തില്‍ നന്നായി വെള്ളം നനച്ച് നല്‍കണം. പോത്തുകളുടെ ശരീര സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരുക്കുന്ന ഈ ക്രമീകരണം അവയുടെ തീറ്റ പരിവര്‍ത്തന ശേഷിയും…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs