വേനലില്‍ വേണം തെങ്ങിന് പ്രത്യേക കരുതല്‍

ഇനിയുള്ള മാസങ്ങളില്‍ തെങ്ങിന് നന അടക്കമുള്ള പരിചരണങ്ങള്‍ ആവശ്യമാണ്. ഇല്ലെങ്കില്‍ ഉത്പാദന നഷ്ടം ഏറെയാകും. വേനലില്‍ തെങ്ങിന് നല്‍കേണ്ട പരിചണങ്ങള്‍ താഴെ പറയുന്നു.

By Harithakeralam

െങ്ങിന്റെ നാടാണ് കേരളം, നമ്മുടെ സംസ്ഥാനത്തിനു പേരു ലഭിച്ചതു തന്നെ തെങ്ങില്‍ നിന്നാണ്. ഒരു കാലത്ത് സുലഭമായി നല്ല തേങ്ങകള്‍ ഉത്പാദിപ്പിച്ചിരുന്ന നമ്മുടെ നാട്ടില്‍ നിന്ന് തെങ്ങിന്‍ തോട്ടങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കനത്ത വെയിലില്‍ തെങ്ങുകള്‍ വാടിത്തളരാനുള്ള സാധ്യത ഏറെയാണ്. ഇനിയുള്ള മാസങ്ങളില്‍ തെങ്ങിന് നന അടക്കമുള്ള പരിചരണങ്ങള്‍ ആവശ്യമാണ്. ഇല്ലെങ്കില്‍ ഉത്പാദന നഷ്ടം ഏറെയാകും. വേനലില്‍ തെങ്ങിന് നല്‍കേണ്ട പരിചണങ്ങള്‍ താഴെ പറയുന്നു. **1. ചെറു തൈകള്‍ക്ക് തണല്‍** ചെറുതൈകള്‍ക്ക് നേരിയ തണല്‍ നല്‍കണം. ഈ വര്‍ഷം വച്ചതാണെങ്കില്‍ ഇലയില്‍ കുമ്മായലായനി തളിച്ച് വെളുത്ത പ്രതലമുണ്ടാക്കണം. ചൂടിനെ വിഗരണംചെയ്തു നിര്‍ത്തും. നല്ല വെയിലുള്ള സ്ഥലമാണെങ്കില്‍ പന്തല്‍ കെട്ടിക്കൊടുക്കണം. നേരിയ തോതില്‍ സൂര്യപ്രകാശം ലഭിക്കത്തക്ക വിധമായിരിക്കണം പന്തല്‍. ചുവട്ടില്‍ ചെറിയ മണ്‍കുടത്തില്‍ വെള്ളംനിറച്ച് കുടത്തിന്റെ പകുതിഭാഗം മണ്ണില്‍ താഴ്ത്തി തൈകള്‍ക്കു സമീപം സ്ഥാപിക്കുക. ഇതില്‍ വേനലില്‍ വെള്ളം നിറച്ചുവയ്ക്കുക. **2. തെക്കന്‍ വെയില്‍ ശ്രദ്ധിക്കണം** 2, 3 വര്‍ഷം പ്രായമായതാണെങ്കില്‍ തെക്കന്‍വെയില്‍ ഏല്‍ക്കാതിരിക്കത്തക്കവിധം സൈഡില്‍ മറ സൃഷ്ടിക്കണം. അധികം ഉയരമില്ലാത്ത തെങ്ങുകളുടെ തടിയില്‍ കുമ്മായ ലായനി പുരട്ടി വെളുപ്പിക്കണം. **3. തടമൊരുക്കല്‍** എല്ലാ പ്രായമായ തെങ്ങുകളുടെയും ചുവട്ടില്‍ കിളച്ച് കട്ടപൊടിച്ച് ആവരണമായി മണ്ണില്‍ നിലനിര്‍ത്തണം. ജല ബാഷ്പീകരണം കുറയും. കരിയിലയോ ഉണങ്ങിയ ഓലയോ ഇട്ട് പുത ഉണ്ടാക്കണം. തെങ്ങിന്റെ തന്നെ ഓല, ചെകിരി എന്നിവയിട്ടും പുതയുണ്ടാക്കും. ഇടയ്ക്ക് നനയ്ക്കുമ്പോള്‍ ഈര്‍പ്പം നിലനിര്‍ത്താനിതു സഹായിക്കും. **4. കൊമ്പന്‍ ചെല്ലിയെ തുരത്താം** തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൊമ്പല്‍ചെല്ലിയെ തടയുക. ഇതിന് 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് 250 ഗ്രാം മണലുമായി കലര്‍ത്തി കൂമ്പിനുചുറ്റുമുള്ള മടലുകള്‍ക്കിടയില്‍ വിതറുക. തടിയില്‍ ചെന്നീരൊലിപ്പുണ്ടെങ്കില്‍ ആ ഭാഗത്തെ തൊലി ചെത്തി അവിടെ ബോര്‍ഡോ കുഴമ്പ് (തുരിശ് + ചുണ്ണാമ്പ്) പുരട്ടിക്കൊടുക്കണം. **5. ജല സേചനം** നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഇക്കാലത്ത് നനയ്ക്കുക. ഉല്‍പ്പാദനം തരുന്ന തെങ്ങിന് ഒരുദിവസം ശരാശരി 60 ലിറ്റര്‍ വെള്ളം മതി. ആഴ്ചയില്‍ ഒരുദിവസം 300-400 ലിറ്റര്‍ നല്‍കിയാലും മതി.

Leave a comment

ഇഞ്ചിക്ക് മൂന്നാമത്തെ വളപ്രയോഗം

ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…

By Harithakeralam
തെങ്ങുകളിലെ രാജാവ് കുറ്റ്യാടി

കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…

By Harithakeralam
വര്‍ഷം മുഴുവന്‍ കുരുമുളക്; ടെറസിലും മുറ്റത്തും വളര്‍ത്താം

പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം.  വര്‍ഷം മുഴുവനും  പച്ചകുരുമുളക്…

By Harithakeralam
വിപണിയും കാലാവസ്ഥയും ചതിച്ചു: അടയ്ക്ക കര്‍ഷകര്‍ ദുരിതത്തില്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്‌നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…

By Harithakeralam
നിലക്കടല നമ്മുടെ നാട്ടിലും വളരും

ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…

By Harithakeralam
നെല്‍പ്പാടങ്ങളില്‍ മുഞ്ഞ ശല്യം

നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…

By Harithakeralam
മൊഹിത് നഗര്‍ : കേരളത്തിന് ചേര്‍ന്ന കവുങ്ങിനം

കാര്‍ഷിക മേഖലയില്‍ അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്‍ഷകന്റെ നടുവൊടിച്ചപ്പോള്‍ ആശ്വാസം പകര്‍ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.…

By Harithakeralam
സുഗന്ധവ്യഞ്ജന കയറ്റുമതിക്കും ഏലം ഉല്‍പാദന വര്‍ദ്ധനയ്ക്കും പദ്ധതി ആവിഷ്‌ക്കരിച്ച് സ്‌പൈസസ് ബോര്‍ഡ്

കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും  മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്‌പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs