ഏത്തക്കപ്പ പേരു കേള്‍ക്കുമ്പോള്‍ സംശയം തോന്നാം, എന്നാല്‍ സംഗതി കപ്പ തന്നെയാണ്, പക്ഷേ ഭക്ഷ്യയോഗ്യമായ ഭാഗത്തിനു സാധാരണ കപ്പയെപ്പോലെ വെള്ള നിറമല്ല, നേന്ത്രപ്പഴത്തിന്റെ അഥവാ ഏത്തപ്പഴത്തിന്റെ കളറാണ്
ഏത്തക്കപ്പ പേരു കേള്‍ക്കുമ്പോള്‍ സംശയം തോന്നാം, എന്നാല്‍ സംഗതി കപ്പ തന്നെയാണ്, പക്ഷേ ഭക്ഷ്യയോഗ്യമായ ഭാഗത്തിനു സാധാരണ കപ്പയെപ്പോലെ വെള്ള നിറമല്ല, നേന്ത്രപ്പഴത്തിന്റെ അഥവാ ഏത്തപ്പഴത്തിന്റെ കളറാണ്. രുചിയിലും വിളവിലും ഏറെ മുന്നിലാണ്, വെന്തു കഴിഞ്ഞാല്‍ മഞ്ഞ നിറത്തിലാവും നല്ല പൊടിയും രുചിയുമുണ്ടാകും. കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളിലും വയനാട് ജില്ലയിലെ ചില സ്ഥലങ്ങളിലും ഏത്തക്കപ്പ കൃഷി ചെയ്യുന്നുണ്ട്. മഞ്ഞള്‍പ്പൊടി ചേര്‍ക്കാതെ മഞ്ഞ നിറം നിറം തന്നെയാണ് ഈയിനം കപ്പയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്. സാധാരണ കപ്പയുടെ വെള്ള നിറത്തിലുള്ള കാമ്പിന് വേവിച്ചു കഴിഞ്ഞാലും വലിയ മാറ്റമുണ്ടാകില്ല. മഞ്ഞള്‍പ്പൊടി ചേര്‍ത്തു പാകം ചെയ്താല്‍ മാത്രമേ മഞ്ഞ നിറമാകൂ. എന്നാല്‍ ഏത്തക്കപ്പ വെന്തു കഴിഞ്ഞാല്‍ നല്ല മഞ്ഞ കളറാകും. മറ്റിനം കപ്പകളില്‍ നിന്നും വ്യത്യസ്തമായി നല്ല പൊടിയുണ്ട് ഏത്തക്കപ്പയ്ക്ക്, ഇതിനാല്‍ മീന്‍കറിയും ബീഫുമെല്ലാം ചേര്‍ത്ത് കഴിക്കാന്‍ ഏറെ രുചികരമാണ്. ഏത്തക്കപ്പയുടെ ചരിത്രം കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലകളില്‍ കുടിയേറിയവരുടെ തലമുറയില്‍പ്പെട്ടവരാണ് ഇപ്പോഴും ഈയിനം കൃഷി ചെയ്യുന്നത്. ഏത്തക്കപ്പ എന്നത് ഇവിടങ്ങളിലെ വിളിപ്പേരാണ്, മറ്റു നാടുകളില്‍ വേറെ പേരുകളില്‍ അറിയപ്പെടുന്നുണ്ടോയെന്ന് വ്യക്തമല്ല. മരച്ചീനിയുടെ പുതിയ ഇനങ്ങള്‍ വന്നതോടെ പഴമക്കാരുടെ ഈ ഇനത്തിനു പ്രാധാന്യം കുറഞ്ഞു. മധ്യതിരുവിതാംകൂറില്‍നിന്നുള്ള ആദ്യകാല കുടിയേറ്റ കര്‍ഷകരാണ് ഈ ഇനം കപ്പ മലബാര്‍ ഭാഗത്ത് എത്തിച്ചു കൃഷി ചെയ്തത്. നടീല്‍ രീതി മേയ് അവസാനത്തില്‍ പുതുമഴ ലഭിക്കുന്നതോടെ ഏത്തക്കപ്പ നടാം. മറ്റിനങ്ങള്‍ പോലെ കൂടം കൂടിയും വാരകളായും തണ്ടു മുറിച്ച് നടാം. ഏഴ് എട്ട് മാസം കൊണ്ട് വിളവെടുക്കാന്‍ പാകമാകും. കൃഷിരീതിയും വളപ്രയോഗവും പരിപാലനവുമെല്ലാം മറ്റിനം കപ്പ കൃഷിയുടെ പോലെ തന്നെ. നീളവും വലിപ്പവും കൂടിയ കിഴങ്ങുകളാണ് മറ്റൊരു പ്രത്യേകത. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമറിഞ്ഞു നിരവധി പേരിപ്പോള്‍ ഈ കപ്പ കൃഷി ചെയ്യുന്നുണ്ട്. ഏത്തക്കപ്പയുടെ കൃഷി രീതികളെക്കുറിച്ചും നടീല്‍ വസ്തുവിനും ബന്ധപ്പെടുക 85478 00836.
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില്‍ കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
കുട്ടനാട്ടില്‍ പുഞ്ചകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഇളംമഞ്ഞ നിറത്തില്‍ നെല്ലോലയുടെ അരികുകളില്‍ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം മുതല്‍ താഴേക്ക്…
© All rights reserved | Powered by Otwo Designs
Leave a comment