ളകിന്റെ ഇലകള്‍ ചുരുണ്ട് നശിക്കുന്നതും ചെടിയുടെ വളര്‍ച്ച മുരടിക്കുന്നതും പ്രധാന പ്രശ്നമാണ്. ഇവയ്ക്ക് ജൈവ രീതിയിലുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ പരിശോധിക്കാം.
എല്ലാക്കാലത്തും അടുക്കളത്തോട്ടത്തില്‍ സജീവമായി വിളവു തരുന്ന ചുരുക്കം വിളകളില്‍ ഒന്നാണ് പച്ചമുളക്. നല്ല മഴയത്തും വേനലിലും ഒരു പോലെ നിന്ന് വിളവ് ലഭിക്കും. എന്നാല്‍ മുളകിന്റെ ഇലകള്‍ ചുരുണ്ട് നശിക്കുന്നതും ചെടിയുടെ വളര്‍ച്ച മുരടിക്കുന്നതും പ്രധാന പ്രശ്നമാണ്. ഇവയ്ക്ക് ജൈവ രീതിയിലുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ പരിശോധിക്കാം. 1. വെര്‍ട്ടിസീലിയം ലായനി ഇലയുടെ അടിഭാഗത്തായി തളിക്കുക. 20 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി മുളക് ചെടിയുടെ ഇലകളുടെ താഴ്ഭാഗത്തായി തളിക്കുക. 2. മോരും സോപ്പുവെള്ളവുമാണ് മറ്റൊരു പ്രതിവിധി. ഒരു ലിറ്റര്‍ പുളിച്ച മോരും ഒരു ലിറ്റര്‍ സോപ്പുവെള്ളവും ചേര്‍ത്ത് തളിക്കുന്നതും ഫലം ചെയ്യും. 3. കിരിയാത്ത് ഇലയും നല്ലൊരു കീടനാശിനിയാണ്. കിരിയാത്തിന്റെ ഇല ചതച്ചു പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ കുറച്ച് സോപ്പുവെള്ളം ചേര്‍ത്ത് മുളക് ചെടികള്‍ക്ക് സ്്രേപ ചെയ്തു നല്‍കാം. 4. ഗോമൂത്രം നേര്‍പ്പിച്ചു തളിക്കുന്നതും നല്ലതാണ്. നാടന്‍ പശുവിന്റെ മൂത്രമാണെങ്കില്‍ ഏറെ നല്ലത്. 5. നല്ല കട്ടിയുള്ള കഞ്ഞിവെള്ളം ഇലകളുടെ രണ്ടുവശവും തളിക്കുക. കഞ്ഞിവെള്ളത്തിന്റെ പശയില്‍ വെള്ളിച്ച പറ്റിപ്പിടിച്ചു കുറെയൊക്കെ നശിക്കും.
തിരുവനന്തപുരം: പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്പൊട്ട് പോകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഞാറ്റുവേലകളില്‍ പ്രധാനമായ തിരുവാതിര ഞാറ്റുവേലക്കാലത്ത്…
'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' വിഷയത്തെ ആസ്പദമാക്കി കൃഷിവകുപ്പ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരണമായ കേരള കര്‍ഷകന്റെ സ്പെഷ്യല്‍ പതിപ്പ് കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. ജീവിതശൈലി രോഗങ്ങളെ…
തിരുവനന്തപുരം: തിരുവാതിര ഞാറ്റുവേലയുടെ സമാപനത്തോടനുബന്ധിച്ച് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കാര്‍ഷിക പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം പൂജപ്പുര സരസ്വതി മണ്ഡപം മൈതാനത്തില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ…
അഞ്ചല്‍: വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ 2 കോടിയും RKVY പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപയും വകയിരുത്തി കര്‍ഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികളുമായി കൃഷി വകുപ്പ്…
കല്പറ്റ: ഡെന്മാര്ക്കിലെ കോപ്പന്‍ഹെഗില്‍ ജൂണ്‍ 27 മുതല്‍ 29 വരെ നടന്ന പ്രസിദ്ധമായ ലോക കോഫി മേളയില്‍ ഇടംപിടിച്ച് വയാടിന്റെ സ്വന്തം റോബസ്റ്റ കാപ്പി. വ്യവസായ വകുപ്പ്, പ്ലാന്റേഷന് വകുപ്പ്, കിന്‍ഫ്ര എന്നീ…
തിരുവനന്തപുരം: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്റെ ചിക്കന്‍, മുട്ട ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ സുലഭമാക്കുന്നതിന്റെ ഭാഗമായി മൂന്നു വാഹനങ്ങള്‍ നിരത്തിലിറക്കി. കെപ്കോയുടെ റെസ്റ്റോറന്റില്‍…
വകേരള സദസ്സിന്റെ തുടര്‍ച്ചയായി വ്യത്യസ്ത മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നു. മുഖാമുഖം പരിപാടിയുടെ ഭാഗമായുള്ള കര്‍ഷക സംവാദം മാര്‍ച്ച് 2ന് ആലപ്പുഴ കാംലോട്ട്…
കൊച്ചി: കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പുവരുത്താനും ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെ സ്വതന്ത്രമാക്കാനും ലക്ഷ്യമിട്ട്, നബാര്‍ഡിന്റെ സാമ്പത്തിക സഹകരണത്തോടെ കര്‍ഷക ഉത്പാദക സംഘങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment