ചില വളങ്ങള്‍ നല്‍കിയാല്‍ ഒരു പരിധിവരെ പച്ചമുളകിനെയും പയറിനെയും സംരക്ഷിക്കാം.
ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറികളാണ് പച്ചമുളകും പയറും. നമ്മുടെ ഭക്ഷണ സംസ്‌കാരത്തില്‍ ഈ രണ്ടിനങ്ങള്‍ക്കും വലിയ സ്ഥാനമുണ്ടു താനും. രോഗങ്ങളും കീടങ്ങളും വലിയ തോതില്‍ ആക്രമിക്കുന്ന ചെടികളാണ് ഇവ രണ്ടും. എന്നാല്‍ ചില വളങ്ങള്‍ നല്‍കിയാല്‍ ഒരു പരിധിവരെ പച്ചമുളകിനെയും പയറിനെയും സംരക്ഷിക്കാം.
ചാണകവും ശീമക്കൊന്നയിലയും ജൈവകൃഷിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഇനങ്ങളാണ്. പയര്‍,പച്ചമുളക് തുടങ്ങിയ എല്ലാ ഇനങ്ങളും നന്നായി വളരാനും കീടങ്ങളുടെ ശല്യമൊഴിവാക്കാനും ഇവ രണ്ടും ഉപയോഗിക്കാം. പെട്ടന്ന് അഴുകുന്നതാണു ശീമകൊന്നയില. ഇത് തടത്തില്‍ വിതറി അതിനു മുകളില്‍ പച്ചച്ചാണക കുഴമ്പ് അല്‍പ്പം അങ്ങിങ്ങായി തളിക്കണം. ശേഷം അല്‍പ്പം മേല്‍മണ്ണ് വിതറണം. ഇവ രണ്ടും കൂടി ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ ചീഞ്ഞ് പച്ചക്കറി വിളകള്‍ക്ക് നല്ല വളമാകും. ചീമക്കൊന്ന ഇല മണ്ണിലെ രോഗ കീടനിയന്ത്രണത്തിനും നല്ലതാണ്. വള പ്രയോഗം നടത്തുമ്പോള്‍ ചെടിയുടെ മുരടില്‍നിന്ന് അല്‍പ്പം മാറ്റി ചുറ്റുമാണിതു ചെയ്യേണ്ടത്. വേനല്‍ക്കാലത്ത് ഇത്തരം വളപ്രയോഗം നടത്തുമ്പോള്‍ രണ്ട് നേരവും ചെടിക്ക് നനവു നല്‍കണം. ഗ്രോബാഗില്‍ നട്ട പച്ചക്കറികള്‍ക്കും ഇങ്ങനെ ചെയ്യാം.
പശുവിന്റെ ചാണകം വെള്ളത്തില്‍ കലക്കി അരിച്ച് അല്‍പ്പം ഗോമൂത്രവും ചേര്‍ത്ത് പയറിലും പച്ചമുളക് തുടങ്ങിയ വിളകളില്‍ കീട നീയന്ത്രണത്തിനായി തളിക്കാം. ആഴ്ചയില്‍ ഒരു തവണയിതു പ്രയോഗിക്കാം. മുരടിപ്പു മാറി ചെടി നന്നായി വളരും. നല്ല കായ്ഫലവും ലഭിക്കും.
അടുക്കളത്തോട്ടത്തില്‍ കീടനാശിനിയായി ഉപയോഗിക്കാം. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ ഈ വെള്ളം തളിച്ചാല്‍ മതി.
പയറിലെ ചാഴിയെ തുരത്താന്‍ പുകയിലകഷായം നല്ലതാണ്. കൂടാതെ ഇല ചുരുട്ടിപ്പുഴു, വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ തുടങ്ങിയവയ്ക്ക് എതിരെയും പുകയില കഷായം ഗുണം ചെയ്യും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment