നാളികേരകൃഷി പദ്ധതികളുമായി നാളികേര വികസന ബോര്‍ഡ്

ചെറുകിട നഴ്‌സറികള്‍ സ്ഥാപിക്കുന്നതിന് പരമാവധി 2 ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. പ്രതിവര്‍ഷം 25,000 തെങ്ങിന്‍ തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള നഴ്‌സറികള്‍ക്കു 50,000 രൂപ വരെയും സബ്‌സിഡിയുണ്ട്.

By Harithakeralam
2024-12-04

ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ ലഭ്യമാക്കാനായി വിത്തുല്‍പാദനത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കര്‍ഷകര്‍, സഹകരണ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകള്‍ എന്നിവയ്ക്കു ധനസഹായം. ചുരുങ്ങിയത് 4 ഹെക്ടര്‍ സ്ഥലത്ത് 3 വര്‍ഷത്തേക്ക് പരമാവധി 6 ലക്ഷം രൂപയാണ് സബ്‌സിഡി ലഭിക്കുക.

ചെറുകിട നഴ്‌സറികള്‍ സ്ഥാപിക്കുന്നതിന് പരമാവധി 2 ലക്ഷം രൂപ സബ്‌സിഡി ലഭിക്കും. പ്രതിവര്‍ഷം 25,000 തെങ്ങിന്‍ തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള നഴ്‌സറികള്‍ക്കു 50,000 രൂപ വരെയും സബ്‌സിഡിയുണ്ട്. പുതുക്കൃഷിക്കും സാമ്പത്തിക സഹായം നല്‍കുന്നു. തെങ്ങിനത്തെയും സ്ഥലത്തെയും അടിസ്ഥാനമാക്കി ഹെക്ടറിന് 6,500 രൂപ മുതല്‍ 15,000 രൂപവരെ 2 തുല്യ വാര്‍ഷിക ഗഡുക്കളായാണ് സബ്‌സിഡി. സ്വന്തമായി 0.1 ഹെക്ടറില്‍ (25 സെന്റ്) കുറയാതെയും 4 ഹെക്ടര്‍ (10 ഏക്കര്‍) വരെയും ഭൂമി കൈവശമുള്ളവര്‍ക്ക് സബ്‌സിഡിക്ക് അര്‍ഹതയുണ്ട്.

എല്ലാ പദ്ധതികളുടെയും അപേക്ഷാഫോം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകളോടൊപ്പം കൃഷി ഓഫിസറുടെ സാക്ഷ്യപത്രം സഹിതം ബോര്‍ഡില്‍ സമര്‍പ്പിക്കുന്നതിനു വിധേയമായി സബ്‌സിഡി തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെത്തും. ഒന്നാം വര്‍ഷ സബ്‌സിഡി ലഭിച്ച ശേഷം രണ്ടാം വര്‍ഷ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് www.coconutboard.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Leave a comment

പുതിയ ഇനം ഇഞ്ചി ; സുരസ പാചകത്തിന് മാത്രമായുള്ള ആദ്യ ഇനം

പുതിയ ഇഞ്ചിയുമായി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം. ഹെക്ടറില്‍ 24.33 ടണ്‍ വിളവ് സ്ഥിരതയോടെ പ്രതീക്ഷിക്കാവുന്ന പുതിയ ഇനം വാണിജ്യക്കൃഷിക്ക് അനുയോജ്യമാണ്.  കോഴിക്കോട് മൂഴിക്കലിലെ ഭാരതീയ സുഗന്ധവിള ഗവേഷണ…

By Harithakeralam
നാളികേരകൃഷി പദ്ധതികളുമായി നാളികേര വികസന ബോര്‍ഡ്

ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ ലഭ്യമാക്കാനായി വിത്തുല്‍പാദനത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കര്‍ഷകര്‍, സഹകരണ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകള്‍…

By Harithakeralam
മുരിങ്ങക്കായാണ് താരം, വില കിലോ ഗ്രാമിന് 500

പച്ചക്കറികള്‍ക്ക് അടുത്ത കാലത്തായി വില വര്‍ധിക്കുകയാണ്. മണ്ഡലമാസം തുടങ്ങിയതും പ്രതികൂല കാലാവസ്ഥ കാരണം വിളവ് കുറഞ്ഞതുമെല്ലാം വില വര്‍ധിക്കാന്‍ കാരണമാണ്. എന്നാല്‍ മുരിങ്ങക്കായ വില വിലയാണ് വാണം വിട്ടപോലെ…

By Harithakeralam
പുതിയ മരച്ചീനി ഇനങ്ങളുമായി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം

കുറഞ്ഞ വളപ്രയോഗത്തിലൂടെ കൂടുതല്‍ വിളവ് നല്‍കാന്‍ ശേഷിയുള്ള മരച്ചീനി ഇനങ്ങള്‍ പുറത്തിറക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം. ശ്രീ അന്നം, ശ്രീ മന്ന എന്നാണ് പുതിയ ഇനങ്ങളുടെ പേര്.  ഉയര്‍ന്ന വിളവ് നല്‍കുന്ന…

By Harithakeralam
ഇഞ്ചിക്ക് മൂന്നാമത്തെ വളപ്രയോഗം

ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…

By Harithakeralam
തെങ്ങുകളിലെ രാജാവ് കുറ്റ്യാടി

കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…

By Harithakeralam
വര്‍ഷം മുഴുവന്‍ കുരുമുളക്; ടെറസിലും മുറ്റത്തും വളര്‍ത്താം

പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം.  വര്‍ഷം മുഴുവനും  പച്ചകുരുമുളക്…

By Harithakeralam
വിപണിയും കാലാവസ്ഥയും ചതിച്ചു: അടയ്ക്ക കര്‍ഷകര്‍ ദുരിതത്തില്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്‌നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs