അന്തരീക്ഷമാകെ മൂടിക്കെട്ടിയ അവസ്ഥയിലാണ്. ന്യൂനമര്‍ദം കാരണമാണ് ഈ അവസ്ഥയെങ്കിലും കര്‍ഷകര്‍ക്ക് നല്ല പണിയാണ് കിട്ടിയത്.
മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതിയാണിപ്പോള്‍ കേരളത്തില്‍. പലയിടത്തും ഒറ്റപ്പെട്ട് ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും അന്തരീക്ഷമാകെ മൂടിക്കെട്ടിയ അവസ്ഥയിലാണ്. ന്യൂനമര്‍ദം കാരണമാണ് ഈ അവസ്ഥയെങ്കിലും കര്‍ഷകര്‍ക്ക് നല്ല പണിയാണ് കിട്ടിയത്. പലതരം കീടങ്ങളും രോഗങ്ങളും ഈ അവസ്ഥയില്‍ വിളകളെ ബാധിക്കും. ഒരു പരിധി വരെ മാത്രമേ നമുക്ക് ഈ അവസ്ഥയെ തടയാന്‍ കഴിയൂ.
പച്ചക്കറികളില്‍ രാസകീടനാശിനി പ്രയോഗം കഴിവതും ഒഴിവാക്കണം. ജൈവകീടനാശിനികളായ വേപ്പെണ്ണ ഇമള്‍ഷന്‍, വേപ്പെണ്ണ-വെളുത്തുള്ളി മിശിതം തുടങ്ങിയവ ഇലതീനിപ്പുഴുക്കള്‍, വെള്ളീച്ച, പയറിലെ മുഞ്ഞ, ചിത്രകീടം ഇവയെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. കൂടാതെ, കായീച്ച കെണികളോടൊപ്പം പാളയംകോടന്‍ പഴക്കെണികള്‍ കൂടെ ഉപയോഗിച്ച് കായീച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാവുന്നതാണ്.
പയറില്‍ മുഞ്ഞയുടെ ആക്രമണം ചെറുക്കാന്‍ 2% വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തളിക്കുക. അല്ലെങ്കില്‍ വെര്‍ട്ടിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ 10 ദിവസം ഇടവിട്ട് തളിക്കുക. കീടബാധ രൂക്ഷമാണെങ്കില്‍ 3 മി.ലി ഇമിഡാക്ലോപ്രിഡ് അല്ലെങ്കില്‍ 2 ഗ്രാം തയാമെതോക്‌സാം 10 ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തളിക്കുക.
നെല്ലില്‍ ഓലചുരുട്ടിപ്പുഴുവിനെ കാണാന്‍ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കുന്നതിനായി ഒരു ഏക്കര്‍ പാടശേഖരത്തിന് 2 സിസി ട്രൈക്കോഡര്‍മ്മ കാര്‍ഡ് ചെറു കഷ്ണങ്ങളായി മുറിച്ചു വയലിന്റെ പലഭാഗത്ത് ഓലയുടെ അടിഭാഗത്തായി കുത്തിവെക്കുക. നെല്ലില്‍ ബാകടീരിയ മൂലമുളള ഇല കരിച്ചില്‍ പടരാതെ നിയന്ത്രിക്കാന്‍ 6 ഗ്രാം സ്‌ട്രെപ്‌റ്റോസൈക്‌ളിന്‍ 30 ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ കലക്കി തളിക്കാം.
ചെടികളില്‍ കാണപ്പെടുന്ന വെളുത്ത പഞ്ഞി പോലെയുള്ള മീലിമൂട്ട, പരന്ന ആകൃതിയിലുള്ള ശല്‍ക്ക കീടങ്ങള്‍ എന്നിവയെ ജൈവികമായി നിയന്ത്രിക്കുന്നതിന് വെര്‍ട്ടിസീലിയം എന്ന കുമിള്‍കള്‍ച്ചറും ഇലതീനിപ്പുഴുക്കള്‍ക്കെതിരെ ബ്യൂവേറിയ ബാസിയാന എന്ന കുമിള്‍കള്‍ച്ചറും 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി തളിച്ചു കൊടുക്കണം.
ശീതകാല പച്ചക്കറികള്‍ നട്ട് ഒരു മാസം പ്രായമാകുമ്പോള്‍ മുതല്‍ വേപ്പിന്‍ സത്തടങ്ങിയ കീടനാശിനി ആഴ്ചയിലൊരിക്കല്‍ തളിച്ചു കൊടുക്കുന്നതു പുഴുക്കളെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇഞ്ചിയില്‍ തുതുരപ്പന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. ഇതിനു പ്രതിവിധിയായി ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment