ഗ്രോബാഗിലെ പച്ചക്കറി നന്നായി കായ്ക്കാന്‍ കടലപ്പിണ്ണാക്ക് ലായനി

തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്‌നം കൂടുതലായും കാണപ്പെടുന്നത്. സാധാരണ മിക്കവരും ഗ്രോബാഗില്‍ വളര്‍ത്തുന്ന ഇനങ്ങളാണിവ. കടലപ്പിണ്ണാക്കും ശര്‍ക്കരയും ഉപയോഗിച്ചു തയാറാക്കുന്ന ലായനി ഉപയോഗിച്ച് ഇതിനു പരിഹാരം കാണാം.

By Harithakeralam
2024-12-01

ഗ്രോബാഗില്‍ വളര്‍ത്തുന്ന പച്ചക്കറികളിലെ പൂകൊഴിച്ചിലും കായ്പ്പിടുത്തക്കുറവും ഏവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്.  തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്‌നം കൂടുതലായും കാണപ്പെടുന്നത്. സാധാരണ മിക്കവരും ഗ്രോബാഗില്‍ വളര്‍ത്തുന്ന ഇനങ്ങളാണിവ. കടലപ്പിണ്ണാക്കും ശര്‍ക്കരയും ഉപയോഗിച്ചു തയാറാക്കുന്ന ലായനി ഉപയോഗിച്ച് ഇതിനു പരിഹാരം കാണാം. പച്ചക്കറിക്കൃഷിയില്‍ കടലപ്പിണ്ണാക്കിന് പ്രഥമസ്ഥാനം കര്‍ഷകര്‍ നല്‍കാറുണ്ട്. ചെടി ആരോഗ്യത്തോടെ വളരാന്‍ വളരെ ഗുണകരമാണ് കടലപ്പിണ്ണാക്ക്.

ആവശ്യമുള്ള വസ്തുക്കള്‍

1. 500 ഗ്രാം കടലപ്പിണ്ണാക്ക്

2. 100 ഗ്രാം ശര്‍ക്കര

3. 5 ലിറ്റര്‍ പച്ചവെള്ളം

തയാറാക്കുന്ന വിധം

രണ്ട് ലിറ്റര്‍ വെള്ളത്തിലേയ്ക്ക് 500 ഗ്രാം കടലപ്പിണ്ണാക്കിട്ട് നന്നായി ഇളക്കി അരമണിക്കൂര്‍ വയ്ക്കുക. അര മണിക്കൂര്‍ കൊണ്ട് കടലപ്പിണ്ണാക്ക് നന്നായി വെള്ളത്തില്‍ അലിഞ്ഞിട്ടുണ്ടാവും. ഇതിലേയ്ക്ക് നൂറ് ഗ്രാം ശര്‍ക്കര (നന്നായി പൊടിച്ചത്) ചേര്‍ക്കണം. ബാക്കി മൂന്ന് ലിറ്റര്‍ വെള്ളവും ചേര്‍ത്തു വീണ്ടും നന്നായി ഇളക്കിവെക്കുക. മൂന്നു ദിവസം ലായനി അടച്ചുവെയ്ക്കണം. ഒരോ ദിവസവും അടപ്പ് തുറന്ന് ഒരു തവണയെങ്കിലും നന്നായി ഇളക്കി കൊടുക്കണം. മൂന്നു ദിവസം കൊണ്ട് കടലപ്പിണ്ണാക്ക്--ശര്‍ക്കര ലായനി നന്നായി പുളിച്ചു പൊന്തും. കൂടുതല്‍ വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം, ഒരു മാസം വരെ കേടു കൂടാതെയിരിക്കും.

ഉപയോഗ ക്രമം

തടത്തില്‍ ഒഴിച്ചു കൊടുത്തും ഇലകളില്‍ തളിച്ചും ഉപയോഗിക്കാം. വളരെ വീര്യം കൂടിയതായതിനാല്‍ കൂടുതല്‍ വെള്ളം ചേര്‍ത്തു വേണം ഉപയോഗിക്കാന്‍. ഒരു ലിറ്റര്‍ ലായനിക്ക് പത്ത് ലിറ്റര്‍ വെള്ളവുമെന്ന തോതില്‍ ചേര്‍ത്തു തടത്തിലൊഴിച്ചു കൊടുക്കാം. ഒരു ലിറ്ററിന് പതിനഞ്ച് ലിറ്റര്‍ എന്ന കണക്കിന് വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് ഇലകളില്‍ തളിക്കാം. ചെറു തൈകളാണെങ്കില്‍ കുറച്ചു കൂടി അധികം വെള്ളം ചേര്‍ക്കണം. 15 ദിവസം കൂടുമ്പോള്‍ ലായനി തളിച്ചു കൊടുക്കണം. പയര്‍, ചീര, തക്കാളി, മുളക്, വഴുതന, പടവലം തുടങ്ങി എല്ലാ പച്ചക്കറി വിളകള്‍ക്കും ഉപയോഗിക്കാം. മുരട്ടില്‍നിന്ന് അല്‍പ്പം മാറ്റി വേണം തടത്തിലൊഴിക്കാന്‍. ശേഷം അല്‍പ്പം മണ്ണ് വിതറുന്നതും ഗുണം ചെയ്യും.

Leave a comment

ഗ്രോബാഗിലെ പച്ചക്കറി നന്നായി കായ്ക്കാന്‍ കടലപ്പിണ്ണാക്ക് ലായനി

ഗ്രോബാഗില്‍ വളര്‍ത്തുന്ന പച്ചക്കറികളിലെ പൂകൊഴിച്ചിലും കായ്പ്പിടുത്തക്കുറവും ഏവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്.  തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്‌നം കൂടുതലായും കാണപ്പെടുന്നത്.…

By Harithakeralam
മുരിങ്ങ നന്നായി കായ്ക്കാനുള്ള മാര്‍ഗങ്ങള്‍

മുരിങ്ങയില്‍ നിന്ന് നല്ല പോലെ ഇല നുള്ളാന്‍ കിട്ടിയാലും കായ്കള്‍ ലഭിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. നന്നായി പൂത്ത് വന്നാലും ഇവയൊന്നും  കായ്കളായി മാറുക പ്രയാസമുള്ള കാര്യമാണ്. നമ്മുടെ പരിചരണത്തില്‍…

By Harithakeralam
വെയിലിനു ശക്തി കൂടുന്നു: പാവയ്ക്ക പന്തലില്‍ പ്രത്യേക ശ്രദ്ധ വേണം

പാവയ്ക്ക അല്ലെങ്കില്‍ കൈപ്പ നല്ല പോലെ വളര്‍ന്ന് വിളവ് തരുന്ന സമയമാണിപ്പോള്‍. എന്നാല്‍ ഇടയ്ക്ക് മഴയും വെയിലും മാറി മാറി വരുകയും വെയിലിനു ശക്തി കൂടുകയും ചെയ്തതോടെ പൂകൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്ന്…

By Harithakeralam
ഇലകളില്‍ വെള്ളപ്പൊടി, പൂപ്പല്‍ ബാധ, ചുരുണ്ട് ഉണങ്ങുന്നു; പ്രതിവിധികള്‍ നോക്കാം

 ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും ഉടന്‍ തന്നെ ഇല്ലാതായി പോകും. ഇലകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും…

By Harithakeralam
ചീര നടാന്‍ സമയമായി: രുചിയുള്ള ഇല ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ചീര നടാന്‍ ഏറെ അനുയോജ്യമായ സമയമാണിത്. രാവിലെ ഇളം മഞ്ഞും പിന്നെ നല്ല വെയിലും ലഭിക്കുന്നതിനാല്‍ ചീര നല്ല പോലെ വളരും. ഈ സമയത്ത് ഇലകള്‍ക്ക് നല്ല രുചിയുമായിരിക്കും. ചീര നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

By Harithakeralam
ഗ്രോ ബാഗില്‍ വളര്‍ത്താം തക്കാളി വഴുതന

തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...?  ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…

By Harithakeralam
ഭക്ഷണ അവശിഷ്ടങ്ങള്‍ ജൈവവളമാക്കാം

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടം ; എളുപ്പം കൃഷി ചെയ്യാം അടുക്കളത്തോട്ടത്തില്‍ നിന്നും നിത്യവും പയര്‍

ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും  പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs