വില കൂടിയിട്ടും നമ്മുടെ കൃഷിക്കാര്‍ക്ക് യാതൊരു ഗുണവുമില്ല, കാരണം ചേനയെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നുമാണ്.
കേരളത്തില്‍ ചേന, ചേമ്പ് എന്നിവയുടെ വില 100 കടന്നു. ഓണക്കാലത്ത് മാത്രം വില വര്‍ധിക്കാറുള്ള ചേനയുടെ ഇപ്പോഴത്തെ പത്രാസ് കണ്ട് അമ്പരന്നിരിക്കുകയാണ് വ്യാപാരികള്‍. എന്നാല്‍ വില കൂടിയിട്ടും നമ്മുടെ കൃഷിക്കാര്‍ക്ക് യാതൊരു ഗുണവുമില്ല, കാരണം ചേനയെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നുമാണ്.
വന്യജീവി ശല്യമാണ് കേരളത്തില്‍ ചേനക്കൃഷി ഇല്ലാതിരിക്കാനുള്ള പ്രധാന കാരണം. പന്നി, മയില്‍ എന്നിവയുടെ ശല്യം കാരണം ചേന കൃഷി ചെയ്യാന്‍ ഏറെ പ്രയാസമാണ്. ചേമ്പിന്റെ കാര്യവും ഇതു പോലെ തന്നെ. കഴിഞ്ഞ ഓണക്കാലത്ത് 50-60 രൂപയായിരുന്നു ഒരുകിലോ ചേനയുടെ വില. തുടര്‍ച്ചയായ വിലയിടിവും വിപണിയില്ലാത്തതിനാലും പലരും നാട്ടില്‍ ചേനക്കൃഷി ഉപേക്ഷിച്ചതും ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമാണ്. ഓണക്കാലത്ത് മാത്രമാണ് ചേനയ്ക്ക് ആവശ്യക്കാരെത്തുക.
കഴിഞ്ഞവര്‍ഷം വിത്തുചേനയ്ക്ക് 100 രൂപയ്ക്ക് മുകളില്‍ വില ഉയര്‍ന്നിരുന്നു. ശരാശരി അഞ്ചുകിലോ തൂക്കമുള്ള വിത്തുചേനയ്ക്ക് 500 രൂപയോളമായിരുന്നു വില. തമിഴ്‌നാട്ടില്‍നിന്നുള്ള തൂക്കംകുറഞ്ഞ ചെറിയ ചേനയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ചീമ ചേമ്പിന് 120 രൂപയാണ് വില. രണ്ടുമാസം മുന്‍പ് വരെ 80 രൂപയായിരുന്നു. ചേമ്പിന്റെ ലഭ്യത കുറഞ്ഞതാണ് വില ഉയരാന്‍ കാരണം.
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…
കടുത്ത വേനലാണ് ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…
ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ…
ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…
© All rights reserved | Powered by Otwo Designs
Leave a comment