ചീര ആരോഗ്യത്തോടെ തഴച്ചു വളരാന്‍ ചില പൊടിക്കൈകള്‍

ഗ്രോബാഗിലും മറ്റും ചീര കൃഷി ചെയ്യുന്നവരുടെ പ്രധാന പരാതിയാണ് മുരടിപ്പ്. ചെടി അധികം ഇലകള്‍ ഇല്ലാതെ മുരടിച്ചു നില്‍ക്കുന്നതു മാറാനുള്ള ചില മാര്‍ഗങ്ങള്‍.

By Harithakeralam
2024-08-06

ഏറെ പോഷകങ്ങള്‍ നിറഞ്ഞ ഇലക്കറിയാണ് ചീര. പണ്ടു കാലം മുതല്‍ക്കേ ചീര നമ്മുടെ ഭക്ഷ്യവസ്തുക്കളുടെ പട്ടികയിലുണ്ട്. ഗ്രോബാഗിലും മറ്റും ചീര കൃഷി ചെയ്യുന്നവരുടെ പ്രധാന പരാതിയാണ് മുരടിപ്പ്. ചെടി അധികം ഇലകള്‍ ഇല്ലാതെ മുരടിച്ചു നില്‍ക്കുന്നതു മാറാനുള്ള ചില മാര്‍ഗങ്ങള്‍. ഗ്രോബാഗിലും നിലത്തും കൃഷി ചെയ്യുന്നവര്‍ക്കിതു പരീക്ഷിച്ചു നോക്കാം.

1. പച്ചച്ചാണകവും കടലപ്പിണ്ണാക്ക് കുതിര്‍ത്തതും മിക്സ് ചെയ്ത് 10 ഇരട്ടി വെള്ളം ചേര്‍ത്തു ചുവട്ടിലെ മണ്ണ് ചെറുതായി ഇളക്കി ഒഴിച്ചു കൊടുക്കുക. ചീരയുടെ തണ്ടില്‍ മുട്ടാതെ വേണമിത് ഒഴിച്ചു കൊടുക്കാന്‍. തുടര്‍ന്ന് ദിവസവും രണ്ടു നേരം നന്നായി നനയ്ക്കുക.

2. ഗോമൂത്രം 15-20 ഇരട്ടി വെള്ളം ചേര്‍ത്ത് ചുവട്ടിലൊഴിച്ചു കൊടുക്കുക. ചീര പെട്ടെന്നു വളരാന്‍ സഹായിക്കും. ഒരു ദിവസം ഇടവിട്ട് ഇങ്ങനെ ചെയ്താല്‍ നല്ല ഫലം ലഭിക്കും.

3. മീന്‍ കഴുകിയ വെള്ളം തടത്തിലൊഴിച്ചു കൊടുത്താല്‍ ചെടി കരുത്തോടെ വളര്‍ന്നുവരും.

4. ചീര വിത്ത് തടത്തില്‍ പാകുമ്പോള്‍ ചാണകപ്പൊടി നന്നായി ചേര്‍ത്തു നടുക.

5. ചീരയുടെ ചുറ്റും മണ്ണിളക്കി കുറച്ചു ചാണകപ്പൊടിയിട്ടു കൊടുത്തു നനക്കുക.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs