കറ്റാര്‍വാഴ ഉപയോഗിച്ചു വളര്‍ച്ചാ ഹോര്‍മോണ്‍

ചെടികളുടെ വേരുകള്‍ പെട്ടെന്നു പിടിക്കാനും വളര്‍ച്ച വേഗത്തിലാക്കാനും ഈ ഹോര്‍മോണ്‍ സഹായിക്കും.

By Harithakeralam
2024-08-11

മനുഷ്യശരീരത്തിനു വലിയ ഗുണങ്ങളുള്ളൊരു ഔഷധസസ്യമാണ് കറ്റാര്‍വാഴ. പലതരം ഔഷധങ്ങള്‍ കറ്റാര്‍വാഴ ഉപയോഗിച്ചു തയാറാക്കുന്നുണ്ട്. എന്നാല്‍ ചെടികള്‍ക്ക് നല്ലൊരു ജൈവ വളര്‍ച്ചാ ഹോര്‍മോണും കറ്റാര്‍വാഴ ഉപയോഗിച്ചു തയാറാക്കാം. ചെടികളുടെ വേരുകള്‍ പെട്ടെന്നു പിടിക്കാനും വളര്‍ച്ച വേഗത്തിലാക്കാനും ഈ ഹോര്‍മോണ്‍ സഹായിക്കും.

വലിയൊരു കറ്റാര്‍വാഴയുടെ പോള എടുക്കുക. മുറിച്ചെടുത്ത് കുറച്ചു സമയം സൂക്ഷിക്കണം. ഇതില്‍ നിന്നു കറ പോകാന്‍ വേണ്ടിയാണ് കുറച്ചു സമയം എടുത്തു വയ്‌ക്കേണ്ടത്. സ്വര്‍ണ നിറത്തിലുള്ള പശ പോലെയുള്ള ദ്രാവകം പോളയില്‍ നിന്നു  വരും കാണാം. അരമണിക്കൂര്‍ സമയം കൊണ്ട് ഇതു പൂര്‍ണമായി പോകും. ഇതിനു ശേഷം മാത്രമേ കറ്റാര്‍ വാഴ പോള ഉപയോഗിക്കാന്‍ പാടുള്ളൂ.

പോളയുടെ തൊലി കളഞ്ഞ് വെള്ള നിറത്തിലുള്ള ജെല്ലി എടുക്കുക. തുടര്‍ന്ന് ജെല്ലി അരച്ചെടുക്കുക. ഈ ലായനിയില്‍ അഞ്ച് ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. തുടര്‍ന്ന് ഇലകളില്‍ സ്േ്രപ ചെയ്യാം. വഴുതന, തക്കാളി, പച്ചമുളക് പോലുള്ളവ തൈ മാറ്റി നടുമ്പോള്‍ ഈ ലായനി ഒഴിച്ചു കൊടുക്കാം. പറിച്ചു നടല്‍ സമയത്ത് എളുപ്പത്തില്‍ വേരു പിടിക്കാന്‍ ലായനി സഹായിക്കും. തയാറാക്കിയ ഉടനെ ലായനി പ്രയോഗിക്കാന്‍ ശ്രദ്ധിക്കണം.  

Leave a comment

കറിവേപ്പ് കാടു പോലെ വളരാന്‍ കടുക്

കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് പയര്‍ കര്‍ഷകര്‍: കൃഷി നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…

By Harithakeralam
വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…

By Harithakeralam
വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…

By Harithakeralam
കോവല്‍ നിറയെ കായ്കള്‍ക്ക് ജൈവവളക്കൂട്ട്

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…

By Harithakeralam
പച്ചക്കറിക്കൃഷി സൂപ്പറാക്കാന്‍ ഉമി

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…

By Harithakeralam
മണ്ണിന് പുതുജീവന്‍ ; പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇരട്ടി വിളവ് - ഇഎം ലായനി തയാറാക്കാം

മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…

By Harithakeralam
കുമ്മായം പ്രയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs