ബാധിച്ചു കഴിഞ്ഞാല്‍ നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഈ കീടം തക്കാളിച്ചെടികളെയാണ് കൂടുതലായും ആക്രമിക്കുക.
ഇലകളിലൂടെ ആക്രമണം ആരംഭിച്ചു കൃഷി മുഴുവന്‍ നശിപ്പിക്കുന്ന ചിത്രകീടം കര്‍ഷകര്‍ക്ക് പേടിസ്വപ്‌നമാണ്. ബാധിച്ചു കഴിഞ്ഞാല്‍ നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഈ കീടം തക്കാളിച്ചെടികളെയാണ് കൂടുതലായും ആക്രമിക്കുക. ഈ കീടത്തെ തിരിച്ചറിയാനും നിയന്ത്രിക്കാനുമുള്ള മാര്‍ഗങ്ങള്‍ നോക്കാം.
കായ്കളുടെ ഞെട്ടിലൂടെ ആക്രമണം ആരംഭിക്കുന്ന ഇവ ചെടിയുടെ മാംസളമായ ഭാഗങ്ങളിലൂടെ തുരന്നു മുന്നേറും. ഇലകളില്‍ മാത്രമല്ല കായലുകളിലും ചിത്രം വരച്ച പോലെ പാടുകള്‍ കാണാന്‍ സാധിക്കും. ഇതു ബാധിച്ചാല്‍ തൊട്ടടുത്തുള്ള എല്ലാ പച്ചക്കറി വിളകളെയും ആക്രമിക്കുമെന്ന് ഉറപ്പാണ്. പെണ്‍ ഈച്ചകള്‍ ഏകദേശം 250 ലേറെ മുട്ടകളിടാന്‍ ശേഷിയുള്ളതാണ്. ഇതിനാല്‍ നിയന്ത്രണം ശാസ്ത്രീയമായി വേണം.
1. ചിത്രകീടബാധ ഏല്‍ക്കാന്‍ സാധ്യത കുറവുള്ള ചുരുണ്ട ഇലകളുള്ള ഇനങ്ങള്‍ തെരഞ്ഞെടുക്കുക. നല്ല പ്രതിരോധ ശേഷിയുള്ള തക്കാളി ഇനങ്ങള്‍ തെരഞ്ഞെടുക്കുക
2. ചെടികളില്‍ കൃത്യമായ നിരീക്ഷണം നടത്തി രോഗങ്ങളും കീടങ്ങളും ബാധിച്ചിട്ടുണ്ടോയെന്നു കണ്ടെത്തുക.
3. കീടങ്ങളുടെ സാന്നിദ്ധ്യമറിയാന്‍ പശക്കെണി അല്ലെങ്കില്‍ പശിമയുള്ള മഞ്ഞ നിറത്തിലുള്ള കെണി ഉപയോഗിക്കുക.
4. ഗ്രോ ബാഗില്‍ കൃഷി ചെയ്യുന്നവരാണെങ്കില്‍ ഒരു വിളയിലിതു കണ്ടാല്‍ അത് പൂര്‍ണമായും അവിടുന്ന് മാറ്റുക.
5. ഗുരുതരമായി ബാധിച്ച ചെടികള്‍ നീക്കം ചെയ്തു നശിപ്പിക്കുക.
6. പത്ത് ശതമാനം ചെടികള്‍ക്കും ചിത്രകീടം ബാധിച്ചാല്‍ പിന്നെ എല്ലാ ചെടികള്‍ക്കും കീടനാശിനികള്‍ പ്രയോഗിക്കാം.
7. ഒരേ വിള സ്ഥിരമായി ഒരു സ്ഥലത്ത് കൃഷി ചെയ്യാതിരിക്കുക.
സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികള്‍ക്ക് താഴെ ഒഴിച്ചു കൊടുക്കുന്നതും ഇലകളില്‍ തളിക്കുന്നതും നല്ലതാണ്. കൂടാതെ ഏതു ചെടിയും മണ്ണില്‍ നടുന്നതിനു മുന്‍പ് സുഡോമോണസ് ലായനിയില്‍ മുക്കി നടുവാന്‍ ശ്രദ്ധിക്കുക. മറ്റൊരു മാര്‍ഗം ഫിറമോണ്‍ കെണി വെക്കുക എന്നതാണ്. നേരിട്ട് കീടങ്ങളെ അമര്‍ച്ച ചെയ്യുക എന്ന രീതിയായി പശക്കെണികള്‍ ഉപയോഗിക്കാം. വേപ്പെണ്ണ ഉത്പന്നങ്ങള്‍ പുലര്‍ച്ചയിലോ വൈകുന്നേരമോ ഇലകളില്‍ തളിക്കാം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment