പല നിറത്തിലുള്ള പൂക്കളുണ്ടായി മഴക്കാലത്തും നമ്മുടെ വീട്ട് മുറ്റത്തെ വര്‍ണാഭമാക്കുന്ന ചെടിയാണ് റെയ്ന്‍ ലില്ലി.
ശക്തമായൊരു മഴക്കാലം കടന്നു പോയതോടെ പൂന്തോട്ടത്തിന്റെ കാര്യത്തിലൊരു തീരുമാനമായിട്ടുണ്ടാകും. മിക്ക ചെടികളും മഴയില്‍ നശിച്ചു പോയ സങ്കടത്തിലാണ് പലരും. എന്നാല്‍ മഴയത്ത് നല്ല പൂക്കള്‍ തരുന്നൊരു ചെടിയാണ് റെയ്ന്‍ ലില്ലി. പല നിറത്തിലുള്ള പൂക്കളുണ്ടായി മഴക്കാലത്തും നമ്മുടെ വീട്ട് മുറ്റത്തെ വര്‍ണാഭമാക്കുന്ന ചെടിയാണ് റെയ്ന്‍ ലില്ലി. ക്യൂബ, പോര്‍ട്ടോ റിക്കോ എന്നീ കരീബിയന്‍ രാജ്യങ്ങളിലാണ് ഉത്ഭവമെങ്കിലും അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക്ക് ദ്വീപുകള്‍ തുടങ്ങി ഒട്ടുമിക്ക മേഖലകളിലും ഇവ കാണപ്പെടുന്നു.
പൂവ് വിരിഞ്ഞ് ഇതളുകള്‍ കൊഴിഞ്ഞ് നടുവില്‍ പച്ച നിറത്തിലുള്ള ബോള്‍ പോലെ കായ് കാണപ്പെടും. മൂന്ന് അറകളുള്ള ഈ കായ വീര്‍ത്ത് വിത്തുകള്‍ ഉണ്ടാകാന്‍ 20 ദിവസത്തോളം വേണ്ടി വരും. ഒരോ അറയിലും കറുത്ത വിത്തുകളുണ്ടാകും. നന്നായി വിളഞ്ഞ് ഉണങ്ങിയ കായില്‍ നിന്നും ശേഖരിച്ച വിത്തുകള്‍ കുതിര്‍ത്തെടുത്ത മണലില്‍ നടണം. തൈകള്‍ വളര്‍ന്ന് ചുവട്ടില്‍ ബള്‍ബ് പോലുള്ള കിഴങ്ങ് രൂപപ്പെട്ടാല്‍ മാത്രമേ ചെടി പൂവിടുകയുള്ളൂ. ഒരു വര്‍ഷം പ്രായമായ ചെടിയുടെ ചുവട്ടില്‍ നിന്ന് ലഭിക്കുന്ന കിഴങ്ങും നടീല്‍ വസ്തുവാക്കാം.
വെള്ളം കെട്ടി കിടക്കാത്ത സ്ഥലം നോക്കി വേണം റെയ്ന്‍ ലില്ലി നടാന്‍. നേരിട്ട് വെയില്‍ ലഭിക്കുന്ന സ്ഥലമായിരിക്കണം. മരങ്ങളുടെ ചുറ്റിലും പുല്‍ത്തകിടിയുടെ സമീപത്തും കൂട്ടത്തോടെ വളര്‍ത്താന്‍ ഏറെ നല്ലതാണ്. ചട്ടിയിലും പ്ലാന്റര്‍ ബോക്‌സുകളിലും നടുമ്പോള്‍ വെള്ളം വാര്‍ന്നു പോകാനുള്ള സൗകര്യം ഉറപ്പ് വരുത്തണം. രണ്ട് ഇഞ്ചോളം ആഴത്തില്‍ വേണം ചെടി നടാന്‍. ചെടികള്‍ തമ്മില്‍ തിങ്ങിനിറഞ്ഞ് മണ്ണില്‍ ധാരാളം കിഴങ്ങുകളായിക്കഴിഞ്ഞാല്‍ ധാരാളം പൂക്കളുണ്ടാകും.
15 മുതല്‍ 20 ഇഞ്ച് വരെ ഉയരത്തിലാണ് ചെടി വളരുക. ചാണകപ്പൊടി, ചകിരിച്ചോര്‍, കമ്പോസ്റ്റ് തുടങ്ങിയ വളങ്ങള്‍ നല്‍കാം. നല്ല പോലെ നന ആവശ്യമാണ്, നനയുണ്ടായാല്‍ വേനലിലും പൂക്കളുണ്ടാകും. ഇല തീനി പുഴുക്കളാണ് റെയ്ന്‍ ലില്ലിയുടെ പ്രധാന ശത്രുക്കള്‍. ഇവ മഴക്കാലത്ത് പലപ്പോഴും ചെടിയെ ആക്രമിക്കാനെത്തും. വെള്ള, പിങ്ക്, മഞ്ഞ നിറത്തിലുള്ള പൂക്കളാണ് സാധാരണമായി കണ്ടു വരുന്നത്. എന്നാലിപ്പോള്‍ കൃത്രിമ പരാഗണം വഴി നൂറ് കണക്കിന് ഇനങ്ങള്‍ പല നഴ്‌സറികളും തയാറാക്കിയിട്ടുണ്ട്.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment