നാഷണല്‍ അക്കാദമി ഒഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് (NAAS) സംഘടിപ്പിക്കുന്ന പതിനാറാമത് കാര്‍ഷിക സയന്‍സ് കോണ്‍ഗ്രസ് 2023 ഒക്ടോബര്‍ 10 മുതല്‍ 13 വരെ കൊച്ചിയിലെ മെറിഡിയന്‍ ഹോട്ടലില്‍
നാഷണല്‍ അക്കാദമി ഒഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് (NAAS) സംഘടിപ്പിക്കുന്ന പതിനാറാമത് കാര്‍ഷിക സയന്‍സ് കോണ്‍ഗ്രസ് 2023 ഒക്ടോബര്‍ 10 മുതല്‍ 13 വരെ കൊച്ചിയിലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്നു. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ICAR) കൊച്ചി ആണ് ആതിഥേയര്‍. 'സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ കാര്‍ഷിക-ഭക്ഷ്യ സംവിധാനങ്ങളിലുണ്ടാകേണ്ട മാറ്റങ്ങള്‍' എന്നതാണ് കോണ്‍ഗ്രസിന്റെ പ്രമേയം.
വര്‍ദ്ധിച്ചുവരുന്ന ഭക്ഷണാവശ്യം, തകര്‍ച്ച നേരിടുന്ന പാരിസ്ഥിതിക സാഹചര്യങ്ങള്‍, കാലാവസ്ഥാവ്യതിയാനമുയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യുകയും നമ്മുടെ കാര്‍ഷിക-ഭക്ഷ്യ സമ്പ്രദായങ്ങളുടെ പ്രയോജനങ്ങള്‍ വരുംതലമുറകള്‍ക്കും നീതിപൂര്‍വം ലഭിക്കുവാന്‍ അവയെ സുസ്ഥിര സംരംഭങ്ങളാക്കി മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്.
ഈ വിഷയത്തില്‍ തങ്ങളുടെ ഗവേഷണ കണ്ടെത്തലുകളും ആശയങ്ങളും അനുഭവങ്ങളും കൈമാറാനും പങ്കിടാനുമായി പ്രമുഖ അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, സംരംഭകര്‍ തുടങ്ങിയവരെ കാര്‍ഷിക കോണ്‍ഗ്രസ് ഒരുമിച്ചുകൂട്ടുന്നു. ശാസ്ത്രജ്ഞന്മാരുടെ പ്രഭാഷണങ്ങള്‍, സാങ്കേതിക ശില്പശാലകള്‍, ചര്‍ച്ചകള്‍, പോസ്റ്റര്‍ അവതരണങ്ങള്‍, കര്‍ഷകരും വ്യവസായലോകവുമായുള്ള സംവാദങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക വിഭാഗം തുടങ്ങി നിരവധി പരിപാടികള്‍ ഇതിന് അനുബന്ധമായി നടക്കും.
തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല തയ്യാറാക്കിയ മലയാളത്തിലുള്ള 'വിള പരിപാലന ശുപാര്‍ശകള്‍ 2024' ന്റെയും കോള്‍ നിലങ്ങളുടെ അറ്റ്ലസിന്റെയും പ്രകാശനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.…
കോഴിക്കോട്/ വയനാട്: കന്നുകാലി, വളര്‍ത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉല്പാദനക്ഷമതയും ലക്ഷ്യമിട്ട് കേരള വെറ്ററിനറി സര്‍വകലാശാല ഡിസംബര്‍ 20മുതല്‍ 29വരെ വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ നടത്തുന്ന ആഗോള…
കല്‍പ്പറ്റ: നാഷണല്‍ ഡയറി ഡവലപ്മെന്റ് ബോര്‍ഡ്, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചു വരുന്ന വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔട്ട്…
സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 439 പേര് ''എ ഹെല്‍പ്പ്'' പരിശീലനം പൂര്‍ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നു. കുടുംബശ്രീ തെരഞ്ഞെടുത്തു നല്കുന്ന പശുസഖിമാര്‍ക്ക്…
തിരുവനന്തപുരം: ദേശീയ/അന്തര്‍ദേശിയ തലത്തില്‍ കാര്‍ഷിക വിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ പ്രായോഗികമായ തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സാദ്ധ്യതകള്‍…
സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര കോഫി ഓര്ഗനൈസേഷന് നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രി…
തിരുവനന്തപുരം: മില്ലറ്റ് കഫേകളുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് ഉള്ളൂരില്‍ നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന് എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ചലച്ചിത്രതാരം മാലാ പാര്‍വതി വിശിഷ്ടാതിഥിയായി…
തിരുവനന്തപുരം: ഏതൊരു വികസന പ്രവര്‍ത്തനത്തിന്റെയും സദ്ഫലങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ…
© All rights reserved | Powered by Otwo Designs
Leave a comment