പുത്തൂര്‍ വയല്‍ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന പരിശീലനത്തിലൂടെ ഇരുപത്തി മൂന്ന് പേരാണ് മുളയുല്‍പ്പന്ന നിര്‍മ്മാണ മേഖലയിലേക്ക് തിരിയുന്നത്.
കല്‍പ്പറ്റ: മുളയില്‍ ജീവിതം മെനയാന്‍ തയ്യാറെടുക്കുകയാണ് സംസ്ഥാനത്തെ ഒരു കൂട്ടം ഗോത്ര യുവജനങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ പുത്തൂര്‍ വയല്‍ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന പരിശീലനത്തിലൂടെ ഇരുപത്തി മൂന്ന് പേരാണ് മുളയുല്‍പ്പന്ന നിര്‍മ്മാണ മേഖലയിലേക്ക് തിരിയുന്നത്. ഇലകള്‍ മുതല്‍ വേരുകള്‍ വരെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാന്‍ കഴിയുന്നതും ഏറ്റവും വേഗത്തില്‍ വളരുന്നതുമായ ഒരു ചെടിയാണ് മുള. വയനാട് മുളകളുടെയും നാടാണ് .
വനത്തിനകത്തും പുറത്തുമായി വയനാട്ടില്‍ വിവിധയിനം മുളകള്‍ വളരുന്നുണ്ട്. മുമ്പ് ഗോത്ര വിഭാഗങ്ങളുടെ ജീവിതത്തിലെ നിത്യോപയോഗത്തിനും, ആചാരത്തിനും, വാദ്യങ്ങള്‍ക്കും, ഭക്ഷണത്തിനും മുള അത്യന്താപേക്ഷിതമായിരുന്നു. മുളയുമായി ബന്ധപ്പെട്ട ഒട്ടേറെ അനുഷ്ടാനങ്ങളും ഗോത്ര ജനതക്കുണ്ട്. മാറിയ കാലത്ത് മുളയുടെ ഉപയോഗം തിരിച്ചെത്തിയിട്ടുണ്ട്. വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും കരകൗശല ഉല്‍പ്പന്നങ്ങളുണ്ടാക്കുന്നതിനും വാദ്യോപകരണങ്ങള്‍ തയ്യാറാക്കുന്നതിനുമാണ് പരിശീലനം സംഘടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ (KSCSTE) പട്ടികജാതി- പട്ടികവര്‍ഗ്ഗ സെല്ലിന്റെ സഹകരണത്തോടെ പുത്തൂര്‍ വയല്‍ എം.എസ്.സ്വാമി നാഥന്‍ ഗവേഷണ നിലയിത്തില്‍ ആണ് പരിശീലനംനടന്നത്. ഈ രംഗത്ത് സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച പരിശീലകരുടെ നേതൃത്വത്തിലായിരുന്നു പരീശീലനം.
ഡോ . വിപിന്‍ ദാസ്, ഡോ അര്‍ച്ചന ഭട്ട്, ജോസഫ് ജോണ്‍, സുജിത് മാരൊത്ത്, ഹബീബ്, ബാബുരാജ്, . സുരേഷ് മാത്യു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനാര്‍ത്ഥികളോട് സംവദിച്ചു.വാദ്യോപകരണങ്ങള്‍ അടക്കം അന്‍പതില്‍ അധികം മുളയുല്‍പ്പന്നങ്ങള്‍ ഒരാഴ്ചകൊണ്ട് സംഘാംഗങ്ങള്‍ നിര്‍മ്മിച്ചു. മുളകളുടെ പുതിയ കാലത്തെ സാഹചര്യത്തെ ഉപയോഗപെടുത്തികൊണ്ട് അധിക വരുമാനം കണ്ടെത്താന്‍ യുവാക്കളെ സജ്ജരാക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment