പാല്‍ ഉല്‍പ്പാദനം കൂടുതലും നീണ്ട് വലിയ അകിടുകളുമുള്ള സങ്കരയിനം മലബാറി, ബീറ്റാല്‍, ജമുനാപാരി, സങ്കരയിനം തുടങ്ങിയ ആടിനങ്ങളിലാണ് അകിടുവീക്കത്തിന് കൂടുതല്‍ സാധ്യത.
കറവ പശുക്കളെ പോലെ തന്നെ കറവയിലുള്ളആടുകളെയുംബാധിക്കുന്ന മഴക്കാലരോഗങ്ങളില്‍ പ്രധാനമാണ് അകിട് വീക്കം. തണുപ്പുള്ളതും നനവാര്‍ന്നതുമായ അന്തരീക്ഷംഅകിടുവീക്കത്തിന് കാരണമാവുന്ന രോഗാണുക്കള്‍ക്ക് പെരുകാന്‍ ഏറ്റവും അനുകൂലമായ സാഹചര്യം ഒരുക്കും. മുലദ്വാരത്തിലൂടെയും അകിടിലുണ്ടാവുന്ന ചെറുപോറലുകളിലൂടെയും ചില സാഹചര്യങ്ങളില്‍ രക്തത്തിലൂടെയുമെല്ലാം അകിടിനുള്ളില്‍ കയറുന്ന രോഗാണുക്കള്‍ പാല്‍ ചുരത്തി നിറഞ്ഞുനില്‍ക്കുന്ന അകിടില്‍ എളുപ്പത്തില്‍ രോഗമുണ്ടാക്കും. പാല്‍ ഉല്‍പ്പാദനം കൂടുതലും നീണ്ട് വലിയ അകിടുകളുമുള്ള സങ്കരയിനം മലബാറി, ബീറ്റാല്‍, ജമുനാപാരി, സങ്കരയിനം തുടങ്ങിയ ആടിനങ്ങളിലാണ് അകിടുവീക്കത്തിന് കൂടുതല്‍ സാധ്യത.
ആടിന് അകിടുവീക്കം ബാധിച്ചാല്‍ അകിടിലും പാലിലും ഒക്കെ വ്യത്യാസങ്ങളുണ്ടാവും. പാലില്‍ പെട്ടെന്നുണ്ടാവുന്ന കുറവ്, പാലില്‍ കട്ടയോ തരിത്തരികളായോ കാണപ്പെടല്‍, പാലിന് നിറം മാറ്റം, പാലില്‍ രക്താംശമോ പഴുപ്പോ കാണപ്പെടല്‍, പാല്‍ വെള്ളം പോലെ നേര്‍ക്കല്‍, പുളി രുചി തുടങ്ങിയവയാണ് പാലിന് പൊതുവെ ഉണ്ടാവുന്ന മാറ്റങ്ങള്‍. അകിടില്‍ ചൂട്, അകിടില്‍ നീര്, അകിടില്‍ തൊടുമ്പോള്‍ വേദന, അകിടിന് നിറവ്യത്യാസം, കല്ലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ അകിടില്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത്അകിടുവീക്കത്തിന്റെ ആരംഭമാണെന്ന് ഉറപ്പിക്കാം. പനി , തീറ്റയെടുക്കാന്‍ മടുപ്പ് തുടങ്ങിയ ലക്ഷണങ്ങളും ആട് കാണിക്കും. രോഗാണുവിന്റെ സ്വഭാവവും രോഗതീവ്രതയും അനുസരിച്ച് ഈ രോഗലക്ഷണങ്ങളിലും തീവ്രതയിലും വ്യത്യാസങ്ങള്‍ ഉണ്ടാവും. തീവ്രത കൂടിയ അണുബാധകളില്‍അകിടുവീക്കം മൂര്‍ച്ഛിച്ചാല്‍ രോഗാണുക്കള്‍ പുറംന്തള്ളുന്ന വിഷാംശം രക്തത്തില്‍ കലരും. അതോടെആടുകളുടെ ജീവന്‍ തന്നെ അപകടത്തിലാവും.
പശുക്കളെ അപേക്ഷിച്ച് 'ഗാംഗ്രിനസ് മാസ്‌റ്റൈറ്റിസ്'എന്നറിയപ്പെടുന്ന തീവ്രരൂപത്തിലുള്ളഅകിടുവീക്കത്തിനാണ്ആടുകളില്‍ കൂടുതല്‍ സാധ്യത. ഈ രൂപത്തിലുള്ളഅകിടുവീക്കരോഗത്തില്‍ അകിട് വീര്‍ത്ത് കല്ലിക്കും. അകിടിന്റെ നിറം ക്രമേണ നീലനിറത്തില്‍ വ്യത്യാസപ്പെടുകയും അകിട് തണുത്ത് മരവിക്കുകയും കോശങ്ങള്‍ നശിക്കുകയും ചെയ്യും. കറക്കാന്‍ ശ്രമിച്ചാല്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന നിറത്തില്‍ സ്രവം വരുന്നതായി കാണാം . ക്രമേണ അകിട് വിണ്ട് കീറാനും വ്രണങ്ങള്‍ തീവ്രമായി ചില ഭാഗങ്ങള്‍ അടര്‍ന്നുപോവാനും മുലക്കാമ്പുകള്‍ സ്ഥിരമായി നഷ്ടമാവാനും ഗാംഗ്രിനസ്അകിടുവീക്കത്തില്‍ സാധ്യതയേറെയാണ്. പ്രതിരോധം ചികിത്സയേക്കാള്‍ ഉത്തമം എന്ന ആരോഗ്യസൂക്തംഅകിടുവീക്കത്തെ സംബന്ധിച്ച് അക്ഷരംപ്രതി ശരിയാണ്.കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്നതാണ്അകിടുവീക്കപ്രതിരോധത്തില്‍ പ്രധാനം. വശങ്ങളിലെ തടസ്സങ്ങള്‍ നീക്കിയും മേല്‍ക്കൂരയുടെ ഉയരം കൂട്ടിയും കൂട്ടില്‍ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം . പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണ്ണമായും കറന്നെടുക്കണം. പശുക്കളില്‍ എന്നത് പോലെ തന്നെ കറവയുള്ളആടുകളില്‍ കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി (5 ലിറ്റര്‍ വെള്ളത്തില്‍ 0.5 ഗ്രാം പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് പൊടി വീതം) ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം. ആടുകളെ നമ്മുടെ ചൂണ്ടുവിരലും തള്ളവിരലും മാത്രം ഉപയോഗിച്ച് പിഴിഞ്ഞ് കറക്കുന്ന രീതിഅകിടുവീക്കത്തിന് സാധ്യത കൂട്ടും. മുഴുകൈ കറവയാണ് ഏറ്റവും അനുയോജ്യം. നാല് വിരലുകള്‍ ഒരു ഭാഗത്തും തള്ളവിരല്‍ മറുഭാഗത്തുമായി പിടിച്ച് മുകളില്‍ നിന്നും ചുവടേക്ക് അമര്‍ത്തി കറക്കുന്ന രീതിയാണ് മുഴുകൈ ഉപയോഗിച്ചുള്ള കറവ.
കുട്ടികള്‍ കുടിച്ചതിന് ശേഷം അകിടില്‍ പാല്‍ കെട്ടിനില്‍ക്കുന്നുണ്ടെങ്കില്‍ ഒട്ടും ബാക്കി നിര്‍ത്താതെ പാല്‍ പൂര്‍ണ്ണമായും കറന്നു കളയണം. പൂര്‍ണ്ണകറവയ്ക്കു ശേഷവും കുട്ടികള്‍ കുടിച്ചതിന് ശേഷവും മുലകാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്റ് വീതം മുക്കി ടീറ്റ് ഡിപ്പിംങ് നല്‍കണം. മുലദ്വാരം വഴി രോഗാണുക്കള്‍ അകിടിനുള്ളിലേക്ക് കയറുന്നത് തടയുമെന്നു മാത്രമല്ല മുലദ്വാരം പെട്ടെന്ന് അടയുന്നതിനും അയഡിന്‍ സഹായിക്കും . മുലദ്വാരം അടയുന്നത് വരെ ഏറ്റവും ചുരുങ്ങിയത് 20 മിനിറ്റ് നേരത്തെക്കെങ്കിലുംആടുകള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാനായി കറവ കഴിഞ്ഞ ഉടന്‍ അല്പം കൈതീറ്റ നല്‍കണം. അകിടിന് ചുറ്റും വളര്‍ന്ന നീണ്ട രോമങ്ങള്‍ മുറിച്ചുമാറ്റാന്‍ ശ്രദ്ധിക്കണം. അകിടിലുണ്ടാവുന്ന മുറിവുകളും പോറലുകളും എത്ര നിസ്സാരമാണെങ്കിലും കൃത്യമായി ചികിത്സിക്കണം. അകിടിലും മുലക്കാമ്പുകളിലും ഉണ്ടാവുന്ന വിള്ളലുകളില്‍ ബോറിക് ആസിഡ് പൊടി ഗ്ലിസറിന്‍ ദ്രാവകത്തിലോ അയഡിന്‍ ലായനിയിലോ ചേര്‍ത്ത് പ്രയോഗിക്കുന്നത് ഫലപ്രദമാണ്. അകിടിന്റെ ചര്‍മ്മത്തെ ബാധിക്കാന്‍ ഇടയുള്ള ഗോട്ട് പോക്‌സ്, ഫംഗസ് പോലുള്ള സാംക്രമിക രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണം.
അകിടുവീക്കം പശുക്കളേക്കാള്‍ ആടുകളില്‍ മാരകമായതിനാല്‍ രോഗം തടയാന്‍ പ്രത്യേകം കരുതല്‍ പുലര്‍ത്തണം. ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കാമ്പില്‍ കെട്ടിനില്‍ക്കുന്ന മുഴുവന്‍ പാലും പിഴിഞ്ഞു കളയുന്നതാണ്അകിടുവീക്കത്തിന് നല്‍കേണ്ട പ്രഥമ ശുശ്രുഷ. ഇത് രോഗാണുക്കളുടെ പെരുപ്പം തടയും. അകിടില്‍ തണുത്തവെള്ളം തളിക്കുന്നതും ഐസ് ക്യൂബുകള്‍ ചേര്‍ത്തുവെയ്ക്കുന്നതും ഫലപ്രദമാണ് . സ്വയം ചികിത്സയ്ക്ക് മുതിരാതെ തുടര്‍ന്ന് വേഗത്തില്‍ വിദഗ്ധ ചികിത്സ തേടണം. ചികിത്സ വൈകുന്തോറുംഅകിടുവീക്കം രൂക്ഷമാവുമെന്ന് മാത്രമല്ല, പിന്നീട് പൂര്‍ണ്ണമായും ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയാത്ത രൂപത്തിലാവാനും ഇടയുണ്ട്.
അകിടുനീരും അകിടുവീക്കവും തമ്മില്‍ തിരിച്ചറിയാം
പ്രസവത്തോടനുബന്ധിച്ച് ചില ആടുകളുടെ അകിട് ചുറ്റും നീര് വന്ന് വെള്ളം നിറച്ച ഒരു ബലൂണ്‍ പോലെ വീര്‍ത്ത് വീങ്ങി വരുന്നത് കണ്ടുവരാറുണ്ട് . ഇത് അകിടുവീക്കമായി പലപ്പോഴും കര്‍ഷകര്‍ തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഇത് പ്രസവത്തോടനുബന്ധിച്ച് ഉണ്ടാവുന്ന അഡര്‍ എഡിമ (Udder edema )എന്ന് വിളിക്കുന്ന സ്വാഭാവിക ശരീരാവസ്ഥയാണ്.ഇത് അകിടുവീക്കമാണെന്നു ഭയക്കേണ്ടതില്ല. അകിടുകള്‍ പാല്‍ നിറഞ്ഞ് തിങ്ങിവീര്‍ക്കുന്നതും കൈവിരല്‍ക്കൊണ്ട് അകിടില്‍ അമര്‍ത്തിയാല്‍ കുഴിഞ്ഞുപോകുന്നതും, കുഴിഞ്ഞ ഭാഗം പൂര്‍വ്വസ്ഥിതിയിലാവാന്‍ മിനിറ്റുകള്‍ എടുക്കുന്നതും അകിടുനീര്‍വീക്കത്തിന്റെ ലക്ഷണമാണ്. രണ്ടുകാമ്പുകളും ഒരേപോലെ വിങ്ങിവീര്‍ക്കുന്നതാണ് സാധാരണയായി കാണാറുള്ളത്. ഈ ലക്ഷണം കാണിക്കുന്നആടുകളില്‍അകിടുവീക്കത്തിന് പിന്നീട് സാധ്യത ഉള്ളതിനാല്‍ അകിടില്‍ കെട്ടിനില്‍ക്കുന്ന പാല്‍ കൃത്യമായി കറന്നെടുക്കാനും നീര് കുറയാനുള്ള ലേപനങ്ങള്‍ ( ഉദാഹരണം - മഗ്‌നീഷ്യം സള്‍ഫേറ്റ് / ഭേദി ഉപ്പ് ഗ്ലിസറിനില്‍ ചാലിച്ച് , വിപണിയില്‍ ലഭ്യമായ മാസ്റ്റിലെപ്പ് ,വിസ്പ്രെക്ക് മുതലായ ഓയിന്മെറ്റുകള്‍ ) അകിടിന് പുറത്ത് പുരട്ടി നല്‍കാനും കര്‍ഷകര്‍ ശ്രദ്ധിക്കണം. ഒപ്പം ധാരാളം തണുത്ത വെള്ളം അകിടില്‍ ഒഴിച്ചുനല്‍കുന്നതും നല്ലതാണ്. കറ്റാര്‍വാഴ( മുള്ള് മാറ്റി) 120 ഗ്രാം,പച്ച മഞ്ഞള്‍ 50 ഗ്രാം,ചുണ്ണാമ്പ് 5 ഗ്രാം എന്നിവ അരച്ച് 300 മില്ലി എള്ളണ്ണയില്‍ ചാലിച്ച് അകിടില്‍ പുരട്ടുന്നത് വീക്കം കുറയാന്‍ സഹായിക്കും.
കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…
അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…
കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…
ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…
തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…
മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…
സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…
© All rights reserved | Powered by Otwo Designs
Leave a comment