മധുരം കിനിയും മധുരക്കിഴങ്ങ് നടാം

ആഗസ്റ്റ്-സെപ്റ്റംബര്‍ മഴയെ ആശ്രയിച്ചും ഒക്ടോബര്‍-നവംബര്‍, ജനുവരി-ഫെബ്രുവരി നനച്ചും മധുരക്കിഴങ്ങ് കൃഷിചെയ്യാം

By Harithakeralam
2023-07-18

പേരുപോലെ മധുരമുള്ള കിഴങ്ങാണ് മധുരക്കിഴങ്ങ്. പണ്ടൊക്കെ നമ്മുടെ ഭക്ഷണങ്ങളില്‍ മധുരക്കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പുഴുങ്ങിയ മധുരക്കിഴങ്ങും കട്ടന്‍ ചായയും മലയാളിയുടെ വൈകുന്നേരങ്ങളെ സമ്പന്നമാക്കിയ കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മധുരക്കിഴങ്ങ് കൃഷി അപൂര്‍വമാണ്. ആഗോളഭക്ഷ്യവിളകളില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന മിത ശീതോഷ്ണമേഖലാ വിളയായ മധുരക്കിഴങ്ങ് അഥവാ ചക്കരക്കിഴങ്ങിന് ഏറെ ഗുണങ്ങളുണ്ട്. വ്യാവസായിക അടിസ്ഥാനത്തില്‍ അന്നജം നിര്‍മ്മിക്കാനും മധുരക്കിഴങ്ങ് ഉപയോഗിക്കുന്നു.

കൃഷി ചെയ്യാം

കഠിനമായ തണുപ്പ് വിളവിനെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ സമുദ്രനിരപ്പില്‍ നിന്നും 1800 മീറ്റര്‍ വരെ ഉയരമുള്ള ഇടങ്ങളില്‍ വേനല്‍ക്കാലത്ത് മാത്രമേ ഇവ കൃഷി ചെയ്യാന്‍ പറ്റുകയുള്ളു. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഈ വിളയ്ക്ക് അനുയോജ്യം. ആഗസ്റ്റ്-സെപ്റ്റംബര്‍ മഴയെ ആശ്രയിച്ചും ഒക്ടോബര്‍-നവംബര്‍, ജനുവരി-ഫെബ്രുവരി നനച്ചും മധുരക്കിഴങ്ങ് കൃഷിചെയ്യാം. ഫലഭൂയിഷ്ഠതയുള്ള കളിമണ്ണും ഇവയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമാണ്. കളിമണ്ണ് കൂടിയ അളവില്‍ കലര്‍ന്ന് മണ്ണും നേര്‍ത്ത പൊടിമണ്ണും അനുയോജ്യമല്ല.

ഇനങ്ങള്‍

ശ്രീനന്ദിനി, ശ്രീവര്‍ദ്ധിനി, ശ്രീരത്ന, കാഞ്ഞങ്ങാട്, ശ്രീഅരുണ്‍, ശ്രീവരുണ്‍, ശ്രീകനക എന്നിവ ഉല്‍പാദനശേഷി കൂടിയ പുതിയ ഇനങ്ങളാണ്.

കൃഷി രീതി

15 മുതല്‍ 25 സെന്റിമീറ്റര്‍ ആഴത്തില്‍ ഉഴുതോ, കുഴികളെടുത്തോ സ്ഥലം കൃഷിക്കായി ഒരുക്കാം. അതിന് ശേഷം 30 സെന്റിമീറ്റര്‍ ഉയരത്തില്‍ 60 സെന്റിമീറ്റര്‍ അകലത്തില്‍ വാരങ്ങളെടുത്ത് നടാം. വള്ളികളും കിഴങ്ങുമാണ് നടീല്‍ വസ്തു. ഇവ ഞാറ്റടിയില്‍ കിളിര്‍പ്പിച്ചശേഷം പറിച്ചുനടുകയാണ് ചെയ്യുന്നത്.മധുരക്കിഴങ്ങിന്റെ കിഴങ്ങും വള്ളിയും നടീല്‍ വസ്തുവായി ഉപയോഗിക്കാം. കിഴങ്ങുകളാണ് നടീലിനായി തെരഞ്ഞെടുക്കുന്നതെങ്കില്‍ രണ്ട് തവാരണകളിലായിട്ടാണ് കൃഷിചെയ്യേണ്ടത്. വള്ളികളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു തവാരണ മതിയാകും.

കീടങ്ങളുടെ ശല്യം

ചെല്ലിയാണ് മധുരക്കിഴങ്ങിന്റെ മുഖ്യം ശത്രുകീടം. വളര്‍ച്ചെയെത്തിയ ചെല്ലികള്‍ കിഴങ്ങുകളിലും തണ്ടുകളിലും തുരന്ന് അവയില്‍ പ്രവേശിക്കുകയും മുട്ടയിടുകയും ചെയ്യുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ കിഴങ്ങിനുള്ളിലെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങള്‍ തിന്നു നേരിയ രീതിയില്‍ ആക്രമണ വിധേയമായ കിഴങ്ങുകള്‍ കയ്പ്പുള്ളതും ഭക്ഷണത്തിന് യോഗ്യമല്ലാതായിത്തീരുകയും ചെയ്യുന്നു. കീടങ്ങളെ നശിപ്പിക്കാന്‍ കീടാക്രമണം ഉണ്ടായിട്ടുള്ള മുന്‍ വിളയുടെ അവശിഷ്ടങ്ങള്‍ കൃഷിയിടത്തു നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്യണം. കീടബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ തലപ്പുകളും കിഴങ്ങുകളും കൃഷിക്കായി തെരഞ്ഞെടുക്കുക.

കീടങ്ങളെ തുരത്താം

മധുരക്കിഴങ്ങ് നട്ട് 30 ദിവസത്തിനുശേഷം ഹെക്ടറൊന്നിന് 3 ടണ്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൊണ്ട് പുതയിടുന്നത് ഒരു പരിധിവരെ കീടങ്ങളെ തടയുന്നതിന് സഹായകരമാകും. ഇതുക്കൂടാതെ നട്ട് 50 മുതല്‍ 80 വരെ ദിവസം പ്രായമാകുമ്പോള്‍ മധുരക്കിഴങ്ങുതന്നെ ഏകദേശം 100 ഗ്രാം തൂക്കമുള്ള ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കൃഷിയിടത്തില്‍ അവിടവിടെയായി അഞ്ചുമീറ്റര്‍ ഇടവിട്ട് കെണിയാക്കി വയ്ക്കുക. പത്തുദിവസത്തെ ഇടവേളകളില്‍ ഇത്തരം കെണികള്‍ ഉപയോഗിച്ച് കീടത്തെ ആകര്‍ഷിച്ച് നശിപ്പിക്കാവുന്നതാണ്. കൂടാതെ ഓരോ 100 ചതുരശ്ര മീറ്ററിലും ഓരോ ഫിറമോണ്‍ കെണി ഉപയോഗിച്ച് ഈ കീടത്തിന്റെ ആണ്‍ വര്‍ഗ്ഗത്തെ ആകര്‍ഷിച്ചും നശിപ്പിക്കാവുന്നതാണ്.

വിളവെടുപ്പ്

സാധാരണയായി കൃഷി ചെയ്തു മൂന്നര മുതല്‍ നാലു മാസത്തിനുള്ളില്‍ വിളവെടുക്കാവുന്നതാണ്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് വിളവെടുപ്പ് കാലത്തില്‍ വ്യത്യാസം വരാവുന്നതാണ്. ഇലകള്‍ മഞ്ഞളിക്കുന്നത് വിളവെടുപ്പിന് പാകമായതിന്റെ സൂചനയാണ്. കൂടാതെ കിഴങ്ങുകള്‍ മുറിച്ചു നോക്കിയും വിളവെടുപ്പിന് പാകമായോ എന്നറിയാന്‍ സാധിക്കും. മൂപ്പ് കുറവാണെങ്കില്‍ മുറിപ്പാടില്‍ പച്ചനിറം കാണാവുന്നതാണ്. വിളവെടുക്കുന്നതിന് രണ്ട് ദിവസം മുന്‍പ് നനയ്ക്കുന്നത് കിഴങ്ങുകള്‍ എളുപ്പത്തില്‍ വിളവെടുക്കുന്നതിന് സഹായിക്കും.

Leave a comment

ഇഞ്ചിക്ക് മൂന്നാമത്തെ വളപ്രയോഗം

ധാരാളം ആളുകള്‍ ഇപ്പോള്‍ ഗ്രോബാഗില്‍ ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില്‍ നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല്‍ രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം…

By Harithakeralam
തെങ്ങുകളിലെ രാജാവ് കുറ്റ്യാടി

കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില്‍ നിന്നുമാണ്. എന്നാല്‍ ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…

By Harithakeralam
വര്‍ഷം മുഴുവന്‍ കുരുമുളക്; ടെറസിലും മുറ്റത്തും വളര്‍ത്താം

പൈപ്പറേസ്യ കുടുംബത്തില്‍പ്പെട്ട കുരുമുളക് ഒരു ദീര്‍ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള്‍ മുതല്‍ പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില്‍ കുറ്റിക്കുരുമുളക് വളര്‍ത്താം.  വര്‍ഷം മുഴുവനും  പച്ചകുരുമുളക്…

By Harithakeralam
വിപണിയും കാലാവസ്ഥയും ചതിച്ചു: അടയ്ക്ക കര്‍ഷകര്‍ ദുരിതത്തില്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്‌നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ…

By Harithakeralam
നിലക്കടല നമ്മുടെ നാട്ടിലും വളരും

ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില്‍ നാം നിലക്കടല കഴിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ്…

By Harithakeralam
നെല്‍പ്പാടങ്ങളില്‍ മുഞ്ഞ ശല്യം

നെല്‍ വിത്ത് വിതച്ച് 55 ദിവസം മുതല്‍ 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…

By Harithakeralam
മൊഹിത് നഗര്‍ : കേരളത്തിന് ചേര്‍ന്ന കവുങ്ങിനം

കാര്‍ഷിക മേഖലയില്‍ അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്‍ഷകന്റെ നടുവൊടിച്ചപ്പോള്‍ ആശ്വാസം പകര്‍ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.…

By Harithakeralam
സുഗന്ധവ്യഞ്ജന കയറ്റുമതിക്കും ഏലം ഉല്‍പാദന വര്‍ദ്ധനയ്ക്കും പദ്ധതി ആവിഷ്‌ക്കരിച്ച് സ്‌പൈസസ് ബോര്‍ഡ്

കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും  മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്‍പാദനവും വര്‍ധിപ്പിക്കുന്നതിനായി സ്‌പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചു. 422.30 കോടി രൂപ ചെലവില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs