നിര്‍ത്താതെയുള്ള മഴ മാറിയാല്‍ ഉടനെ തടത്തിലെ കളകള്‍ പറിച്ചു മാറ്റി പച്ചില കമ്പോസ്റ്റും പച്ചചാണകവും തടത്തില്‍ നല്‍കാം.
പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം നട്ട ഇഞ്ചിയും മഞ്ഞളുമെല്ലാം നന്നായി വളര്‍ന്നിട്ടുണ്ടാകും. മഴയുടെ ശക്തി കുറഞ്ഞാല്‍ ഇവയ്ക്ക് ആദ്യ വളപ്രയോഗം നടത്താം. നിര്‍ത്താതെയുള്ള മഴ മാറിയാല്‍ ഉടനെ തടത്തിലെ കളകള്‍ പറിച്ചു മാറ്റി പച്ചില കമ്പോസ്റ്റും പച്ചചാണകവും തടത്തില്‍ നല്‍കാം. കര്‍ക്കിടക മാസത്തില്‍ പത്ത് വെയില്‍ കിട്ടാറ് പതിവുണ്ട്. അതാണ് വളപ്രയോഗത്തിനു പറ്റിയ സമയം. ഇപ്പോള്‍ നല്‍കുന്ന വളപ്രയോഗവും പരിരക്ഷയും ഏറെ ഗുണം ചെയ്യും.
വളങ്ങള്‍
പച്ചില, പച്ചച്ചാണകം, ട്രൈകോഡര്‍മ എന്നിവയാണ് ഇഞ്ചിക്ക് ഇപ്പോള്‍ നല്‍കേണ്ട വളങ്ങള്‍. ഇവ നല്‍കിയാല്‍ ഇഞ്ചിയുടെ വളര്‍ച്ച ത്വരിതത്തിലാകും. നല്ല വളര്‍ച്ചയുള്ള ഇഞ്ചി ലഭിക്കാനും ഇതു സഹായിക്കും.
വളപ്രയോഗം
ഇഞ്ചിയുടെ സമീപത്തെ കളകള്‍ പറിച്ചപെട്ടന്ന് അഴുക്കുന്ന പച്ചിലകള്‍ വെട്ടി തടത്തില്‍ ഇഞ്ചിക്ക് ഇടയിലൂടെ നല്‍കുകയാണ് ആദ്യപടി. ശീമക്കൊന്ന പോലെ പെട്ടെന്ന് അഴുകുന്ന ഇലകള്‍ വളമായി നല്‍കുന്നതാണ് നല്ലത്. ഇതിനു ശേഷം ഒരു ബക്കറ്റില്‍ ആവിശ്യാനുസരണം പച്ചച്ചാണം എടുത്ത് കുഴമ്പാക്കുക ഇതിന്റെ കൂടെ 100 ഗ്രാം ട്രൈകോഡര്‍മയും കൂട്ടി ഇളക്കണം. ഇതു വേര് ചീച്ചില്‍, ഫങ്കസ് രോഗങ്ങള്‍ എന്നിവയെ ചെറുക്കാന്‍ കഴിവുള്ളതാണ്. ഈ പച്ച ചാണക കുഴമ്പ് പച്ചിലയുടെ മുകളിലൂടെ തളിച്ചു നല്‍കണം. ശേഷം അല്‍പ്പം മണ്ണ് വിതറി കൊടുക്കാം.
സാവധാനം ഇവയെല്ലാം കൂടി ചീഞ്ഞ് ഇഞ്ചിക്ക് നല്ല വളമായി മാറും. തടത്തിലും ഗ്രേബാഗിലും വെള്ളം കെട്ടികിടക്കാതെ നോക്കണം. ഇതേ വള പ്രയോഗം തന്നെ മഞ്ഞളിനും നല്‍കാം. ഗ്രോബാഗിലെ ഇഞ്ചിക്കും കളകള്‍ പറിച്ചു പെട്ടന്ന് അഴുകുന്ന പച്ചിലയും പച്ച ചാണക കുഴമ്പും മഴയുടെ ശക്തി കുറയുന്നതോടെ നല്‍കാം.
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില്‍ കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
© All rights reserved | Powered by Otwo Designs
Leave a comment