വീട്ടുമുറ്റത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികള്‍ കണ്ണിനും മനസിനും നല്‍കുന്ന ആനന്ദം ചെറുതല്ല. മാനസിക ഉല്ലാസം ലഭിക്കാന്‍ മികച്ചൊരു ഹോബിയാണ് പൂന്തോട്ടമൊരുക്കല്‍.
വീട്ടുമുറ്റത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികള്‍ കണ്ണിനും മനസിനും നല്‍കുന്ന ആനന്ദം ചെറുതല്ല. മാനസിക ഉല്ലാസം ലഭിക്കാന്‍ മികച്ചൊരു ഹോബിയാണ് പൂന്തോട്ടമൊരുക്കല്‍. വീട്ടുമുറ്റത്ത് പൂന്തോട്ടമൊരുക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. പൂന്തോട്ടമൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
1. പൂന്തോട്ടമൊരുക്കാന്‍ തയാറെടുക്കും മുമ്പ് ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന തുക, സ്ഥലവിസ്തൃതി എന്നിവ ആദ്യമേ കണക്കാക്കണം. പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതും കാലാവസ്ഥയ്ക്ക് അനയോജ്യമായതുമായ ചെടികളും മരങ്ങളും വേണം നട്ടുപിടിപ്പിക്കാന്‍.
2. മുറ്റത്തെ മണ്ണില്‍ മാത്രമല്ല ചട്ടിയിലും ചെടികള്‍ വളര്‍ത്താം. ഇതിനായി നല്ല ചട്ടികള്‍ വാങ്ങുക, പ്ലാസ്റ്റിക് ചട്ടികള്‍ പ്രകൃതിക്ക് ദോഷമാണ്, ഇതിനാല്‍ വില അല്‍പ്പം കൂടിയാലും മണ്‍ ചട്ടികള്‍ തന്നെ തെരഞ്ഞെടുക്കുക.
3. നന്നായി പരിപാലിക്കുന്ന പൂന്തോട്ടങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കണം. സുഹൃത്തുക്കളുടെയും അയല്‍വാസികളുടെയും അനുഭവങ്ങള്‍ മനസിലാക്കുക.
4. വളര്‍ത്തേണ്ട ചെടികളുടെ ലിസ്റ്റ് ആദ്യം തന്നെ തയാറാക്കുക. റോസ്, ചെമ്പരത്തി, മുല്ല തുടങ്ങിയ വളര്‍ത്തി പൂന്തോട്ട പരിപാലനത്തിലേക്ക് കടക്കുകയാണ് നല്ലത്.
5. ആദ്യം തന്നെ വലിയ രീതിയില്‍ പൂന്തോട്ടമൊരുക്കരുത്. ചെടികളുടെ പരിപാലനത്തില്‍ പരിചയം വരുന്ന മുറയ്ക്ക് പൂന്തോട്ടം വിപുലീകരിക്കാം.
6. മുറ്റത്ത് പുല്‍ത്തകിടികള്‍ ഒരുക്കുന്നത് മലയാളിയുടെ എക്കാലത്തെയും ശീലമാണ്. ഇതിനായി മികച്ച ഏജന്‍സികളെ സമീപിക്കുക. പുല്‍ത്തകിടി പരിപാലിക്കുന്ന കാര്യം ഇവരില്‍ നിന്നു മനസിലാക്കണം.
7. പൂന്തോട്ടങ്ങളുടെ മാറ്റുകൂട്ടുവാനായി പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഒരുക്കാം. പാറക്കല്ലുകള്‍, ബബിളുകള്‍, ബേബിചിപ്സ് തുടങ്ങിയവ ഉപയോഗിച്ച് കലാപരമായി പൂന്തോട്ടങ്ങളുടെ ഭംഗി കൂട്ടാനാകും. വീടിനു പുറത്ത് സ്ഥലം കുറവാണെങ്കില്‍ മനോഹരമായ ലാന്‍ഡ് സ്‌കേപ്പിങ്ങ് ടെറസിലോ, ബാല്‍ക്കണിയിലോ തയാറാക്കാം.
8. തുടര്‍ പരിചരണം പൂന്തോട്ടത്തിന് ആവശ്യമാണ്. ആദ്യമുള്ള ആവേശം എപ്പോഴും നിലനിര്‍ത്താന്‍ ശ്രമിക്കുക.
9. കുട്ടികളെയും മറ്റു കുടുംബാംഗങ്ങളെയും പൂന്തോട്ട പരിപാലനത്തില്‍ ഉള്‍പ്പെടുത്തുക. കുട്ടികളില്‍ പരിസ്ഥിതി സ്നേഹം വളര്‍ത്താനുള്ള നല്ല മാര്‍ഗമാണിത്.
10. ജല സേചനത്തിനുള്ള സൗകര്യം എപ്പോഴും ഒരുക്കണം.
വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ടേബിള്‍ റോസ്,…
ഇന്ത്യോനേഷ്യയില്‍ കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍…
സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…
വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക്…
പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…
രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്‌മോസ്. പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍ നനയ്ക്കണം. അല്ലെങ്കില്‍…
© All rights reserved | Powered by Otwo Designs
Leave a comment