മഴ പെയ്ത് മണ്ണ് നല്ല പോലെ തണുത്തതിനാല്‍ വളപ്രയോഗം നടത്താന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.
നല്ല വില നല്‍കി വാങ്ങി നട്ട പഴച്ചെടികള്‍ വേണ്ട രീതിയില്‍ വിളവ് നല്‍കുന്നില്ലേ... പലരും പരാതി പറയുന്നൊരു കാര്യമാണിത്. നഴ്‌സറിക്കാരുടെ വീരവാദങ്ങള്‍ കേട്ട് പ്രതീക്ഷയോടെ നട്ട പഴച്ചെടികള്‍ പലര്‍ക്കും ഇന്നു സ്ഥലം മുടക്കികളാണ്. ഈയൊരു അവസ്ഥയ്ക്ക് നമ്മള്‍ തന്നെയാണ് പ്രതികള്‍. വേണ്ട രീതിയില്‍ വളപ്രയോഗം നടത്തിയാല്‍ മാത്രമേ ചെടികളില്‍ നിന്ന് ഫലങ്ങള്‍ ലഭിക്കൂ. മഴ പെയ്ത് മണ്ണ് നല്ല പോലെ തണുത്തതിനാല്‍ വളപ്രയോഗം നടത്താന്‍ അനുയോജ്യമായ സമയമാണിപ്പോള്‍.
1. തൈയുണ്ടാക്കിയത് വിത്ത് മുളപ്പിച്ചാണോ ലയറോ ഗ്രാഫ്‌റ്റോ ചെയ്താണോ എന്ന് ആദ്യം മനസിലാക്കണം. ലയര്‍, ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ പെട്ടെന്ന് ഫലം നല്‍കും. ഇതിനാല്‍ ഇവയ്ക്ക് കൃത്യമായ വളപ്രയോഗം നല്‍കണം. വിത്ത് നട്ടവ സമയമെടുത്ത് മാത്രമേ കായ്ക്കൂ. ഈ വ്യത്യാസം മനസിലാക്കി വേണം വളപ്രയോഗം.
2. ആദ്യം നല്‍കേണ്ടത് കുമ്മായമാണ്. ദീര്‍ഘകാല വിളയായതിനാല്‍ പൊടിഞ്ഞ കുമ്മായമാണു നല്ലത്. കായ്ച്ചു തുടങ്ങിയ ചെടിക്ക് അര കിലോ പൊടിഞ്ഞ കുമ്മായവും അര കിലോ ഡൊളമൈറ്റും ചേര്‍ക്കാം. ചെടിയുടെ ചുവട്ടില്‍ നിന്ന് ഇലകള്‍ അവസാനിക്കുന്ന സ്ഥലം അഥവാ ഇലച്ചാര്‍ത്ത് കണക്കിലെടുത്ത് വേണം കുമ്മായം ചേര്‍ക്കാന്‍. ഇവിടെ അരയടി താഴ്ചയില്‍ തടമെടുത്ത് ആദ്യം കുമ്മായ വസ്തുക്കള്‍ ചേര്‍ത്ത് കൊടുക്കാം. മണ്ണ് നന്നായി നനഞ്ഞിരിക്കുന്ന ഈ സമയത്തു കുമ്മായം ചേര്‍ക്കുന്നതാണ് നല്ലത്.
3. കുമ്മായം നല്‍കി 10 - 15 ദിവസം കഴിഞ്ഞ് പൊടിഞ്ഞ ജൈവവളങ്ങള്‍ ചേര്‍ക്കാം. കാലിവളം, ആട്ടിന്‍കാഷ്ടം, കോഴിക്കാഷ്ടം, മണ്ണിര കമ്പോസ്റ്റ് എന്നിവയാണു നല്ലത്. ഒരു വര്‍ഷം പ്രായമായ ചെടികള്‍ക്ക് വര്‍ഷം 15 കിലോ വളം വേണം. പല തരത്തിലുള്ള വളങ്ങള്‍ മിക്‌സ് ചെയ്തു ചേര്‍ക്കുന്നതാണ് നല്ലത്.
4. മഴ നല്ല പോലെ ലഭിച്ചതിനാല്‍ പച്ചിലകള്‍ ധാരാളം പറമ്പിലുണ്ടാകും. ഇവ നല്ലൊരു ജൈവവളമായി ഉപയോഗിക്കാം. ചീമക്കൊന്ന, കമ്യൂണിസ്റ്റ് പച്ച തുടങ്ങി പെട്ടെന്ന് അഴുകുന്ന ഇലകള്‍ തടത്തിലിട്ടു കൊടുക്കാം.
5. നല്ല വിളവിനു രാസവളങ്ങള്‍ ചേര്‍ക്കുന്നതും നല്ലതാണ്. രണ്ട് മൂന്നു വര്‍ഷം പ്രായമായ ചെടികളില്‍ നിന്നും വിളവ് ലഭിക്കാന്‍ രാസവളങ്ങള്‍ ചേര്‍ത്ത് തുടങ്ങാം. മുക്കാല്‍ കിലോ യൂറിയ, ഒന്നേകാല്‍ കിലോ രാജ് ഫോഴ്‌സ്, ഒന്നര കിലോ പൊട്ടാഷ് എന്നിവ വര്‍ഷത്തില്‍ രണ്ടു തവണയായി നല്‍കാം.
6. ഡ്രമ്മില്‍ നട്ട പഴച്ചെടികള്‍ക്ക് മേല്‍പ്പറഞ്ഞ രാസവളങ്ങള്‍ ഒന്നിച്ചു കൊടുക്കാന്‍ പാടില്ല. മുകളില്‍ പറഞ്ഞ അളവിനെ 12 ഭാഗമാക്കി മാസത്തിലൊരിക്കല്‍ നല്‍കാം. എന്നാല്‍ മാത്രമേ ഡ്രമ്മില്‍ നട്ടവയില്‍ നിന്നും വിളവ് ലഭിക്കൂ.
7. ഇലകളില്‍ മഞ്ഞളിപ്പ് ഉണ്ടെങ്കില്‍ മംഗ്നീഷ്യം സള്‍ഫേറ്റ് കുറച്ച് ചേര്‍ക്കുന്നത് നല്ലതാണ്.
8. ഉമി ഡ്രമ്മില്‍ ചേര്‍ത്താല്‍ ചെടികള്‍ കരുത്തോടെ വളരും.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment