പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്‍പൊട്ട് പോകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്.
തിരുവനന്തപുരം: പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്‍പൊട്ട് പോകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഞാറ്റുവേലകളില്‍ പ്രധാനമായ തിരുവാതിര ഞാറ്റുവേലക്കാലത്ത് സംസ്ഥാനത്തുടനീളം നടപ്പിലാക്കിയ ഞാറ്റുവേല ചന്തയും കര്‍ഷകസഭകളും പദ്ധതിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ നടന്ന യോഗത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍.അനില്‍ അധ്യക്ഷനായി. തദവസരത്തില്‍ തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക മേളയിലെ മികച്ച പ്രദര്‍ശന സ്റ്റാളുകള്‍ക്കുള്ള അവാര്‍ഡ് വിതരണം കൃഷി മന്ത്രി നിര്‍വ്വഹിച്ചു.
പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കൃഷിവകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനര്‍ഹമാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പറഞ്ഞു. വരുന്ന ഓണക്കാലത്തെ ലക്ഷ്യമിട്ട് നമുക്ക് ആവശ്യമായ പച്ചക്കറികള്‍ ഇവിടെത്തന്നെ ഉല്‍പാദിപ്പിച്ച് ഉപയോഗിക്കുന്ന തരത്തില്‍ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. മുതിര്‍ന്ന കര്‍ഷകനായ കല്ലിയൂര്‍ സ്വദേശി ജോണ്‍ പീറ്ററിനെയുംകര്‍ഷക തൊഴിലാളി പ്രതിനിധിയായ പള്ളിച്ചല്‍ നെല്‍സണ്‍ പി യെയും വേദിയില്‍ ആദരിച്ചു. നെടുമങ്ങാട് ബ്ലോക്കില്‍ നിന്നും കതിര്‍ ഫ്രഷ് ബ്രാണ്ടില്‍ പുറത്തിറക്കിയ ഉല്‍പ്പന്നങ്ങള്‍ ചടങ്ങില്‍ അവതരിപ്പിച്ചു.തിരി മുറിയാതെ മഴപെയ്യുന്ന തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യത്തെ കുറിച്ച് മന്ത്രി ഉദ്ഘടനപ്രസംഗത്തില്‍ സംസാരിച്ചു. ഞാറ്റുവേലകള്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ്. എന്നാല്‍ ഇന്നത്തെ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. കഴിഞ്ഞ വേനല്‍ക്കാലത്താണ് കേരളത്തില്‍ ഏറ്റവും അധികം AC യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടത്. ഇടുക്കിയിലെ ഏലം കൃഷിയെ വ്യാപകമായി ബാധിച്ച വരള്‍ച്ചയും ഈ വര്‍ഷം കാണാന്‍ കഴിഞ്ഞു. എന്നാല്‍ തൊട്ടു പിന്നാലെ മേഘവിസ്സ്‌ഭോടനം ഉണ്ടായി. കാലാവസ്ഥ നമ്മുടെ മുന്നില്‍ തരുന്ന അപ്രതീക്ഷിത പ്രതിസന്ധികള്‍ക്കിടയിലും പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പദ്ധതികളുമായി കൃഷിവകുപ്പ് മുന്നോട്ട് പോവുകതന്നെ ചെയ്യും മന്ത്രി പറഞ്ഞു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന പച്ചക്കറികളില്‍ വിഷാംശത്തിന്റെ അളവ് വളരെ കൂടുതലാണ്. നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടായേ മതിയാകൂ. ജൂലൈ 1 മുതല്‍ 4 വരെ കൃഷി വകുപ്പ് സംഘടിപ്പിച്ച കാര്‍ഷിക മേളയില്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച കൃഷിക്കൂട്ടങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും കേരളഗ്രോ ബ്രാന്‍ഡില്‍ പുറത്തിറക്കിയ ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരുന്നു. കാര്‍ഷിക പ്രദര്‍ശന സ്റ്റാളുകള്‍ സന്ദര്‍ശിച്ച മന്ത്രിമാര്‍ പ്ലാവിന്‍ തൈകളും കൃഷിക്കൂട്ടങ്ങളുടെ ഉല്‍പ്പന്നങ്ങളും വാങ്ങി ഞാറ്റുവേലചന്തയുടെ ഭാഗമായി. കൃഷി അഡിഷണല്‍ ഡയറക്ടര്‍ മിനി റ്റി പദ്ധതി വിശദീകരണം നടത്തി. ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ മോഹന്‍ദാസ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment