അടുക്കളയില്‍ നിന്നു ദിവസവും ഒഴിവാക്കുന്ന അഴുകുന്ന വസ്തുക്കളില്‍ പ്രധാനമാണ് മത്സ്യാവശിഷ്ടം.
മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മീന്‍. ചോറും മീന്‍ കറിയുമാണ് നമ്മുടെ ഇഷ്ടഭക്ഷണം. മത്സ്യാവശിഷ്ടങ്ങള്‍ ധാരാളം നമ്മുടെ അടുക്കളയിലുണ്ടാകുമെന്നു സാരം. ഇവ നശിപ്പിച്ചു കളയുന്നത് പലര്‍ക്കും തലവേദനാണ്, പ്രത്യേകിച്ച് നഗര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക് മികച്ച വളമാണിത്.
ആഴ്ചയില്‍ ഒരിക്കലെങ്കിലും മീന്‍ ഉപയോഗിക്കാത്ത വീടുകള്‍ കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. മീന്‍ കഴുകി കിട്ടുന്ന വെള്ളം ചെടികളുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് സഹായിക്കും. ഇവ പച്ചക്കറികളുടെ തടത്തിലൊഴിച്ചു കൊടുത്ത ശേഷം കുറച്ചു മണ്ണ് വിതറണം. എന്നാല്‍ ഉറുമ്പ് പോലുള്ളവയുടെ ശല്യമൊഴിവാക്കാം.
അടുക്കളയില്‍ നിന്നു ദിവസവും ഒഴിവാക്കുന്ന അഴുകുന്ന വസ്തുക്കളില്‍ പ്രധാനമാണ് മത്സ്യാവശിഷ്ടം. പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍, ബാക്കി വന്ന പാകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍, മുട്ടത്തോട് എന്നിവയെല്ലാം വളമാക്കാം ഇതിനൊപ്പം ചേര്‍ക്കാം. പൈപ്പ്, ബക്കറ്റ്, ചെറിയ ടാങ്ക് എന്നിവ കൂടി വേണം കമ്പോസ്റ്റ് തയാറാക്കാന്‍. മത്സ്യാവശിഷ്ടങ്ങള്‍ ജലാംശം പരമാവധി ഒഴിവാക്കിയും ചെറുതാക്കിയും വേണം മറ്റുള്ളവയോടൊപ്പം ടാങ്കിലോ പൈപ്പിലോ ബക്കറ്റിലോ നിക്ഷേപിക്കാന്‍. ബാക്റ്റീരിയ ലായനി, ഇഎം ലായനി എന്നിവ ഏതെങ്കിലും ഇടക്ക് ഇതിലൊഴിച്ചു വല്ലപ്പോഴും ഇളക്കി കൊടുക്കണം. ബാക്റ്റീരിയ പ്രവര്‍ത്തനത്തിലൂടെ ജൈവ വസ്തുക്കള്‍ പൊടിഞ്ഞു വളമാകും. ഇടയ്ക്ക് പച്ചച്ചാണകമൊരു കപ്പ് ഒഴിച്ചു കൊടുക്കുന്നത് ബാക്റ്റിരിയ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. പുളിച്ച മോര് ഈ കമ്പോസ്റ്റിങ്ങ് പ്രവര്‍ത്തനത്തിനാക്കം കൂട്ടും. രണ്ടു മൂന്നു മാസം കൊണ്ട് നല്ല വളമായി മാറും. ഇത് എല്ലാതരം വിളകള്‍ക്കും തടത്തിലിട്ട് കൊടുക്കാം.
വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ പറ്റുന്ന വളര്‍ച്ചാ ഉത്തേജകമാണ് ഫിഷ് അമിനോ. മത്തി അഥവാ ചാളയാണ് ഇതിനായി ഉപയോഗിക്കുക. മത്തി ചെറിയ കഷ്ണങ്ങളാക്കി ഭരണിയിലോ, പ്ലാസ്റ്റിക്ക് പാത്രത്തിലോ ഒരു മാസമിട്ട് വെക്കണം. ശേഷം നന്നായി ഇളക്കി അതിന്റെ നീര് ഊറ്റിയെടുത്ത് മറ്റൊരു കുപ്പിയിലേക്ക് മാറ്റിവെക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 25 ml ഫിഷ് അമിനോ എന്ന കണക്കിനെടുത്ത് നന്നായി ഇളക്കി ഇലകളില്‍ സ്പ്രെ ചെയ്യാം. ഇലകളില്‍ തളിക്കുന്നത് അതിരാവിലെയായാല്‍ നല്ലത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വീര്യം കൂടുതലായാല്‍ ഇലകള്‍ ഇലകള്‍ വാടി പൊഴിഞ്ഞ് പോകും.
പയര്‍ കൃഷിയിലെ ഏറ്റവും വില്ലന്‍ ചാഴിയാണ്. മൂപ്പ് എത്തുന്നതിന്റെ മുമ്പു തന്ന ചാഴി പയറില്‍ പറ്റിക്കൂടി പയര്‍ മണികളിലെ നീരു കുടിച്ച് നശിപ്പിക്കുന്നു. ചാഴിയെ അകറ്റാന്‍ ഒരു കര്‍ഷകര്‍ കണ്ടെത്തിയ വിദ്യയാണ് ഉണക്കമീന്‍ ലായനി. പെട്ടെന്ന് അഴുകുന്ന മത്തി, അയല തുടങ്ങിയ മീനുകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഒരു പാത്രത്തില്‍ ഉണക്കമീന്‍ ചെറു കഷ്ണങ്ങളാക്കി വെള്ളമൊഴിച്ചു വെക്കുക. രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് കൈ ഉറയുടെ സഹായത്തോടെ നന്നായി കുഴമ്പ് രൂപത്തിലായ മീന്‍ ലായനി അരിച്ചെടുത്ത് ആവിശ്യത്തിന് വെള്ളം ചേര്‍ത്ത് പയറിന്റെ ഇലകളിലും ചെറു തണ്ടിലും സ്േ്രപ ചെയ്യാം. ഇങ്ങനെ മൂന്ന് നാല് ദിവസം കൂടുമ്പോള്‍ ചെയ്യുമ്പോഴെക്കും ചാഴി ശല്യം പൂര്‍ണ്ണമായും ഇല്ലാതാകും.
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍ ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…
പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…
ഏതു ചെടിയേയും ആക്രമിച്ചു നശിപ്പിക്കുന്ന കീടമാണ് ഇലപ്പേന്‍. പച്ചക്കറികളെയും പൂച്ചെടികളും വലിയ മാവുകള്‍ വരെ ഇലപ്പേന്‍ നശിപ്പിക്കും. വിളവ് കുറഞ്ഞു ചെടികള്‍ നശിച്ചു പോകാനീ കീടം കാരണമാകും. വളരെപ്പെട്ടെന്നു…
© All rights reserved | Powered by Otwo Designs
Leave a comment