മിത്ര നിമാവിര ലായനി, പിജിപിആര്‍ - മിക്‌സ്, വാം എന്നിവയെക്കുറിച്ച് അറിയാം
വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ ഏതാണ്ട് പൂര്‍ണമായി നശിപ്പിച്ച ശേഷമായിരിക്കും നാം തിരിച്ചറിയുക. ഇവയെ തുരത്താന്‍ സഹായിക്കുന്ന ജൈവ ഉത്പന്നങ്ങള്‍ കൃഷി വിജ്ഞാന കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
തെങ്ങ്/കവുങ്ങ് വിളകളിലെ വേരു തീനിപ്പുഴു, വാഴയിലെ തടതുരപ്പന്‍, മാണ വണ്ട്, വെള്ളരി വര്‍ഗ്ഗ വിളകളിലെ മത്തന്‍ വണ്ട്, കശുമാവിലെ തടതുരപ്പന്‍, തക്കാളിയിലെ കായ്തുരപ്പന്‍ എന്നീ കീടങ്ങള്‍ക്കെതിരെ ഫലപ്രദമാണ്.
വിളകളുടെ പോഷകലഭ്യതയ്ക്ക് സഹായകരമാകുന്ന ഒരു സൂക്ഷ്മാണു കൂട്ടായ്മയാണ് പിജിപിആര്‍ - മിക്‌സ്. വിളകള്‍ക്ക് ആവശ്യമായ പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഒരുമിച്ച് ഒറ്റ പ്രയോഗത്തില്‍ ലഭിക്കുന്നു. പിജിപിആര്‍ മിക്‌സ് 1 ഉപയോഗിക്കുന്നതിലൂടെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ രാസവളങ്ങളുടെ ഉപയോഗം 25 ശതമാനം കുറയ്ക്കാന്‍ സാധിയ്ക്കും.
വിളകളെ ബാധിക്കുന്ന കുമിള്‍-ബാക്ടീരിയ രോഗങ്ങളെ നിയന്ത്രിക്കുവാന്‍ കഴിവുള്ള മിത്ര ബാക്റ്റീരിയകള്‍ അടങ്ങിയ മിശ്രിതമാണ് പിജിപിആര്‍ മിക്‌സ് 2. നെല്ലിന്റെ പോളരോഗം, ബാക്ടീരിയല്‍ ഇലകരിച്ചില്‍, ബ്ലാസ്റ്റ് രോഗം, കുരുമുളകിന്റെ ദ്രുതവാട്ടം, ഇഞ്ചിയുടെ അഴുകല്‍ രോഗം, വാഴയിലെ സിഗട്ടോക്ക, മാണ അഴുകല്‍, പച്ചക്കറികളിലെ ഇലപ്പുള്ളി രോഗം, വഴുതന വര്‍ഗ വിളകളിലെ ബാക്ടീരിയ വാട്ടം, തൈ ചീയല്‍, വെള്ളരി- പയര്‍ വര്‍ഗവിളകളിലെ മൃദുരോമ പൂപ്പ് എന്നിവയ്‌ക്കെതിരെ ഫലപ്രദം.
വിളകളുടെ വേരില്‍ ആവരണം പോലെ വളരുന്ന ഫോസ്ഫറസ് ലായക സൂക്ഷ്മാണുക്കളാണ് വെസിക്കുലാര്‍ അര്‍ബസ്‌ക്കുലാര്‍ മൈക്കോറൈസ അഥവാ വാം (VAM). അലേയ രൂപത്തിലുള്ള ഫോസ്ഫറസിനെ ലേയരൂപത്തിലാക്കാന്‍ സഹായിക്കുന്ന സൂക്ഷ്മജീവികളാണിവ. ജലത്തിന്റെയും, ഫോസ്ഫറസ്, സിങ്ക്, ബോറോണ്‍ മുതലായ പോഷകങ്ങളുടെയും ആഗിരണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വിളകളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും വേരിലുണ്ടാകുന്ന അഴുകല്‍ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്നു.
കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ മിത്രനിമാവിര ലായനി, പി ജി പി ആര്‍ മിക്‌സ് -1 (PGPR MIX1 ), പി ജി പി ആര്‍ മിക്‌സ് -2 (PGPR MIX2 ), വാം (Vesicular Arbuscular Mycorrhiza) എന്നിവ വില്‍പ്പനയ്ക്ക് ലഭ്യമാണ് . താല്‍പ്പര്യമുള്ളവര്‍ 8547675124 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…
പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…
നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…
മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…
അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…
വഴുതന - വെള്ളരി വര്‍ഗ വിളകളിലും കുരുമുളകിലും ഇലകരിച്ചില്‍ രോഗം വ്യാപകമാണ്. ഒറ്റയടിക്ക് കൃഷിത്തോട്ടം മുഴുവന്‍ ഉണക്കാന്‍ ഈ രോഗം കാരണമാകും. മണ്ണിനെ ആരോഗ്യമുളളതാക്കി കീടങ്ങളെ നശിപ്പിക്കുക എന്നതാണ് ഇതിനൊരു…
© All rights reserved | Powered by Otwo Designs
Leave a comment