പുഴുങ്ങിയ മധുരക്കിഴങ്ങും കട്ടന്‍ ചായയും മലയാളിയുടെ വൈകുന്നേരങ്ങളെ സമ്പന്നമാക്കിയ കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മധുരക്കിഴങ്ങ് കൃഷി അപൂര്‍വമാണ്.
പേരുപോലെ മധുരമുള്ള കിഴങ്ങാണ് മധുരക്കിഴങ്ങ്. പണ്ടൊക്കെ നമ്മുടെ ഭക്ഷണങ്ങളില്‍ മധുരക്കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പുഴുങ്ങിയ മധുരക്കിഴങ്ങും കട്ടന്‍ ചായയും മലയാളിയുടെ വൈകുന്നേരങ്ങളെ സമ്പന്നമാക്കിയ കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മധുരക്കിഴങ്ങ് കൃഷി അപൂര്‍വമാണ്. ആഗോളഭക്ഷ്യവിളകളില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന മിത ശീതോഷ്ണമേഖലാ വിളയായ മധുരക്കിഴങ്ങ് അഥവാ ചക്കരക്കിഴങ്ങിന് ഏറെ ഗുണങ്ങളുണ്ട്. വ്യാവസായിക അടിസ്ഥാനത്തില്‍ അന്നജം നിര്‍മ്മിക്കാനും മധുരക്കിഴങ്ങ് ഉപയോഗിക്കുന്നു.
കഠിനമായ തണുപ്പ് വിളവിനെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ സമുദ്രനിരപ്പില്‍ നിന്നും 1800 മീറ്റര്‍ വരെ ഉയരമുള്ള ഇടങ്ങളില്‍ വേനല്‍ക്കാലത്ത് മാത്രമേ ഇവ കൃഷി ചെയ്യാന്‍ പറ്റുകയുള്ളു. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഈ വിളയ്ക്ക് അനുയോജ്യം. ആഗസ്റ്റ്-സെപ്റ്റംബര്‍ മഴയെ ആശ്രയിച്ചും ഒക്ടോബര്‍-നവംബര്‍, ജനുവരി-ഫെബ്രുവരി നനച്ചും മധുരക്കിഴങ്ങ് കൃഷിചെയ്യാം. ഫലഭൂയിഷ്ഠതയുള്ള കളിമണ്ണും ഇവയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമാണ്. കളിമണ്ണ് കൂടിയ അളവില്‍ കലര്‍ന്ന് മണ്ണും നേര്‍ത്ത പൊടിമണ്ണും അനുയോജ്യമല്ല.
ശ്രീനന്ദിനി, ശ്രീവര്‍ദ്ധിനി, ശ്രീരത്‌ന, കാഞ്ഞങ്ങാട്, ശ്രീഅരുണ്‍, ശ്രീവരുണ്‍, ശ്രീകനക എന്നിവ ഉല്‍പാദനശേഷി കൂടിയ പുതിയ ഇനങ്ങളാണ്.
15 മുതല്‍ 25 സെന്റിമീറ്റര്‍ ആഴത്തില്‍ ഉഴുതോ, കുഴികളെടുത്തോ സ്ഥലം കൃഷിക്കായി ഒരുക്കാം. അതിന് ശേഷം 30 സെന്റിമീറ്റര്‍ ഉയരത്തില്‍ 60 സെന്റിമീറ്റര്‍ അകലത്തില്‍ വാരങ്ങളെടുത്ത് നടാം. വള്ളികളും കിഴങ്ങുമാണ് നടീല്‍ വസ്തു. ഇവ ഞാറ്റടിയില്‍ കിളിര്‍പ്പിച്ചശേഷം പറിച്ചുനടുകയാണ് ചെയ്യുന്നത്.മധുരക്കിഴങ്ങിന്റെ കിഴങ്ങും വള്ളിയും നടീല്‍ വസ്തുവായി ഉപയോഗിക്കാം. കിഴങ്ങുകളാണ് നടീലിനായി തെരഞ്ഞെടുക്കുന്നതെങ്കില്‍ രണ്ട് തവാരണകളിലായിട്ടാണ് കൃഷിചെയ്യേണ്ടത്. വള്ളികളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു തവാരണ മതിയാകും.
ചെല്ലിയാണ് മധുരക്കിഴങ്ങിന്റെ മുഖ്യം ശത്രുകീടം. വളര്‍ച്ചെയെത്തിയ ചെല്ലികള്‍ കിഴങ്ങുകളിലും തണ്ടുകളിലും തുരന്ന് അവയില്‍ പ്രവേശിക്കുകയും മുട്ടയിടുകയും ചെയ്യുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ കിഴങ്ങിനുള്ളിലെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങള്‍ തിന്നു നേരിയ രീതിയില്‍ ആക്രമണ വിധേയമായ കിഴങ്ങുകള്‍ കയ്പ്പുള്ളതും ഭക്ഷണത്തിന് യോഗ്യമല്ലാതായിത്തീരുകയും ചെയ്യുന്നു. കീടങ്ങളെ നശിപ്പിക്കാന്‍ കീടാക്രമണം ഉണ്ടായിട്ടുള്ള മുന്‍ വിളയുടെ അവശിഷ്ടങ്ങള്‍ കൃഷിയിടത്തു നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്യണം. കീടബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ തലപ്പുകളും കിഴങ്ങുകളും കൃഷിക്കായി തെരഞ്ഞെടുക്കുക.
മധുരക്കിഴങ്ങ് നട്ട് 30 ദിവസത്തിനുശേഷം ഹെക്ടറൊന്നിന് 3 ടണ്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൊണ്ട് പുതയിടുന്നത് ഒരു പരിധിവരെ കീടങ്ങളെ തടയുന്നതിന് സഹായകരമാകും. ഇതുക്കൂടാതെ നട്ട് 50 മുതല്‍ 80 വരെ ദിവസം പ്രായമാകുമ്പോള്‍ മധുരക്കിഴങ്ങുതന്നെ ഏകദേശം 100 ഗ്രാം തൂക്കമുള്ള ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കൃഷിയിടത്തില്‍ അവിടവിടെയായി അഞ്ചുമീറ്റര്‍ ഇടവിട്ട് കെണിയാക്കി വയ്ക്കുക. പത്തുദിവസത്തെ ഇടവേളകളില്‍ ഇത്തരം കെണികള്‍ ഉപയോഗിച്ച് കീടത്തെ ആകര്‍ഷിച്ച് നശിപ്പിക്കാവുന്നതാണ്. കൂടാതെ ഓരോ 100 ചതുരശ്ര മീറ്ററിലും ഓരോ ഫിറമോണ്‍ കെണി ഉപയോഗിച്ച് ഈ കീടത്തിന്റെ ആണ്‍ വര്‍ഗ്ഗത്തെ ആകര്‍ഷിച്ചും നശിപ്പിക്കാവുന്നതാണ്.
സാധാരണയായി കൃഷി ചെയ്തു മൂന്നര മുതല്‍ നാലു മാസത്തിനുള്ളില്‍ വിളവെടുക്കാവുന്നതാണ്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് വിളവെടുപ്പ് കാലത്തില്‍ വ്യത്യാസം വരാവുന്നതാണ്. ഇലകള്‍ മഞ്ഞളിക്കുന്നത് വിളവെടുപ്പിന് പാകമായതിന്റെ സൂചനയാണ്. കൂടാതെ കിഴങ്ങുകള്‍ മുറിച്ചു നോക്കിയും വിളവെടുപ്പിന് പാകമായോ എന്നറിയാന്‍ സാധിക്കും. മൂപ്പ് കുറവാണെങ്കില്‍ മുറിപ്പാടില്‍ പച്ചനിറം കാണാവുന്നതാണ്. വിളവെടുക്കുന്നതിന് രണ്ട് ദിവസം മുന്‍പ് നനയ്ക്കുന്നത് കിഴങ്ങുകള്‍ എളുപ്പത്തില്‍ വിളവെടുക്കുന്നതിന് സഹായിക്കും.
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…
കടുത്ത വേനലാണ് ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…
ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ…
ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…
© All rights reserved | Powered by Otwo Designs
Leave a comment